Skip to main content

വംശീയ കലാപത്തെ തുടർന്ന് അനിശ്ചിതത്വത്തിലായ മണിപ്പൂർ യൂണിവേഴ്‌സിറ്റി വിദ്യാർഥികളുടെ വിദ്യാഭ്യാസം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന് എ എ റഹീം എം പി കത്തയച്ചു

വംശീയ കലാപത്തെ തുടർന്ന് അനിശ്ചിതത്വത്തിലായ മണിപ്പൂർ യൂണിവേഴ്‌സിറ്റി വിദ്യാർഥികളുടെ വിദ്യാഭ്യാസം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന് എ എ റഹീം എം പി കത്തയച്ചു.

കലാപത്തെതുടർന്ന് മണിപ്പൂർ യൂണിവേഴ്‌സിറ്റിയുടെ അക്കാദമിക പ്രവർത്തനങ്ങൾ നിലച്ചിരിക്കുകയാണ്. ക്യാമ്പസിനകത്തും പുറത്തും വിദ്യാർത്ഥികൾ നിരവധിയായ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നു. അക്രമി സംഘങ്ങൾ സർവകലാശാലയുടെ ഹോസ്റ്റലിൽ കയറി വിദ്യാർത്ഥികളെ കയ്യേറ്റം ചെയ്യുകയും പഠനോപകരണങ്ങൾ അഗ്നിക്കിരയാക്കുകയും ചെയ്‌തു. ഇൻ്റർനെറ്റ് വിച്ഛേദമടക്കമുള്ള കാരണങ്ങൾ മൂലം പഠനം തുടരാൻ പറ്റാത്ത സ്ഥിതിയാണുള്ളത്. ഇതേ തുടന്ന് നിരവധി വിദ്യാർത്ഥികൾ അവരവരുടെ സ്വന്തം സംസ്ഥാനങ്ങളിലും വീടുകളിലും അഭയം തേടിയിട്ടുണ്ട്.

വംശീയ കലാപം മൂലം താറുമാറായ വിദ്യാർഥികളുടെ വിദ്യാഭ്യാസം പുനഃക്രമീകരിക്കാനാവശ്യമായ എല്ലാ നടപടികൾ സ്വീകരിക്കണമെന്നും രാജ്യത്തെ മറ്റു കേന്ദ്ര സർവ്വകലാശാലകളിൽ അവർക്ക് വിദ്യാഭ്യാസം തുടരാനാവശ്യമായ സജീകരണങ്ങൾ നടത്തണമെന്നും എ എ റഹീം എം പി കത്തിലൂടെ ആവശ്യപ്പെട്ടു. 

കൂടുതൽ ലേഖനങ്ങൾ

സ്വാതന്ത്ര്യ സമ്പാദനവേളയിൽ ഏതാണ്ട് തുല്യമായിരുന്നു ചൈനയുടെയും ഇന്ത്യയുടെയും സമ്പദ്ഘടനകൾ, എന്നാൽ ഇന്ന് ചൈനീസ് സമ്പദ്ഘടന ഇന്ത്യൻ സമ്പദ്ഘടനയുടെയും അഞ്ചിരട്ടി വലുപ്പമുണ്ട്

സ. ടി എം തോമസ് ഐസക്

ലോക ഉല്പാദനത്തിൽ ഇന്ത്യയുടെയും ചൈനയുടെയും പങ്കെന്ത്? കഴിഞ്ഞ 2000 വർഷത്തെ ചരിത്രം ഇതിനോടൊപ്പം കൊടുത്തിരിക്കുന്ന ചിത്രത്തിൽ നിന്നും ലഭിക്കും. ആഗോള ജിഡിപി 100 എന്ന് കണക്കാക്കിയാൽ പ്രധാനപ്പെട്ട ലോകരാജ്യങ്ങളുടെ വിഹിതം എങ്ങനെ മാറിവന്നുവെന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്.

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.