Skip to main content

കേരളത്തിന് കേന്ദ്രം നൽകാനുള്ള കുടിശ്ശിക പണം എത്രയും വേഗം നൽകണം

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി നടത്തിയ കൂടിക്കാഴ്‌ചയിൽ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ ഒരു ശതമാനത്തിന്റെ താൽക്കാലിക വർധന ആവശ്യപ്പെട്ടിട്ടുണ്ട്. വിവിധ പദ്ധതികളിയായി കുടിശ്ശികയുള്ള പണം എത്രയുംവേഗം നൽകാനുള്ള നടപടി സ്വീകരിക്കണമെന്നത് അടക്കമുള്ള സംസ്ഥാനത്തിന്റെ വിവിധ ആവശ്യങ്ങൾ കൂടിക്കാഴ്ചയിൽ ഉന്നയിച്ചിട്ടുണ്ട്.

കേന്ദ്രവിഹിതം വെട്ടിക്കുറച്ചതും ജിസ്‌ടി നഷ്‌ടപരിഹാരം നിർത്തിയതും കാരണം ഈ വർഷം വലിയ സാമ്പത്തിക ഞെരുക്കമാണ്‌ കേരളത്തെ കാത്തിരിക്കുന്നത്‌. ഇത്‌ മറികടക്കാനാണ്‌ കടമെടുപ്പ് പരിധി കൂട്ടണമെന്ന് ആവശ്യപ്പെട്ടത്‌. അഞ്ച്‌ ശതമാനമായിരുന്ന കടമെടുപ്പ്‌ പരിധി നിലവിൽ മൂന്നുശതമാനമാണ്‌. 2.2 ശതമാനം മാത്രമേ സംസ്ഥാനം കടമെടുത്തിട്ടുള്ളൂ. പരമാവധി അച്ചടക്കം പാലിച്ചതുകൊണ്ടാണിത്‌. സംസ്ഥാന നികുതി വീതംവയ്‌ക്കുമ്പോഴും കേരളത്തിന്‌ കടുത്ത അവഗണനയാണ്‌. പത്താം ധനകമീഷനിൽ നികുതിവിഹിതം 3.875 ശതമാനമായിരുന്നു. ഇത്‌ പതിനഞ്ചിൽ 1.92 ശതമാനമായി. ജനസംഖ്യാ നിയന്ത്രണത്തിലടക്കമുള്ള നേട്ടം സംസ്ഥാനത്തിനുനുള്ള ആനുകൂല്യം കുറയ്‌ക്കാൻ കാരണമാക്കാരുത്‌.

വരുമാനത്തിന്റെ 62 ശതമാനവും തനതു മാർഗങ്ങളിലൂടെ കണ്ടെത്തുന്ന സംസ്ഥാനമാണ്‌ കേരളം. അതുകൊണ്ട്‌ പ്രത്യേക സാമ്പത്തിക പാക്കേജ്‌ ആവശ്യമാണ്‌. ആരോഗ്യ ഗ്രാന്റ്‌ കുടിശ്ശികയായ 371.36 കോടി രൂപ, വിവിധ പെൻഷൻ പദ്ധതികളിലായി 521.95 കോടി രൂപ, അധ്യാപകർക്ക്‌ യുജിസി ശമ്പള പരിഷ്‌കരണം നടപ്പാക്കിയ വകയിൽ 750.93 കോടി രൂപ, പ്രത്യേക മൂലധന നിക്ഷേപ സഹായ പദ്ധതി പ്രകാരമുള്ള 1925 കോടി രൂപ എന്നിവ ഉടൻ അനുവദിക്കണമെന്നും കേന്ദ്ര ധനകാര്യ മന്ത്രിയുമായുള്ള കൂടിക്കാഴ്‌ചയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

കൂടുതൽ ലേഖനങ്ങൾ

ലെനിൻ; ലോക രാഷ്ട്രീയത്തെ നിർണയിക്കാനും നിയന്ത്രിക്കാനും ശേഷിയുള്ള സിദ്ധാന്തമായി മാർക്സിസത്തെ പരിവർത്തനപ്പെടുത്തിയ ഉജ്ജ്വല വിപ്ലവകാരി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ലോക രാഷ്ട്രീയത്തെ നിർണയിക്കാനും നിയന്ത്രിക്കാനും ശേഷിയുള്ള സിദ്ധാന്തമായി മാർക്സിസത്തെ പരിവർത്തനപ്പെടുത്തിയ ഉജ്ജ്വല വിപ്ലവകാരി ലെനിന്റെ ഓർമ്മദിവസമാണിന്ന്. പുതിയൊരു ലോകക്രമം എന്ന മനുഷ്യരാശിയുടെ സ്വപ്നം സാധ്യമാണെന്ന് ലോകത്തെ പഠിപ്പിച്ച മഹാരഥൻ.

ലോകത്താകമാനമുള്ള മര്‍ദ്ദിത ജനവിഭാഗങ്ങളുടെ പോരാട്ടങ്ങൾക്ക് ലെനിന്റെ ഐതിഹാസിക സ്മരണ എക്കാലവും പ്രചോദനമാവും

സ. പിണറായി വിജയൻ

മഹാനായ ലെനിന്റെ ഓർമ്മദിനമാണ് ഇന്ന്. മാർക്സിസം കേവലം തത്വചിന്തയല്ലെന്ന കാൾ മാർക്സിൻ്റെ കാഴ്ചപ്പാടിനെ പ്രയോഗവൽക്കരിച്ചു എന്നതാണ് ലെനിൻ്റെ ഏറ്റവും വലിയ സംഭാവന. ലെനിൻ നേതൃത്വം നൽകിയ റഷ്യൻ വിപ്ലവത്തിലൂടെ മാർക്സിസം - ലെനിനിസം ലോകത്തിൻ്റെ വിപ്ലവ സിദ്ധാന്തമായി വളരുകയായിരുന്നു.

സിപിഐ എം പുനലൂർ ഏരിയ കമ്മിറ്റി ഓഫീസ് മന്ദിരമായ വിഎസ് ഭവൻ സ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

സിപിഐ എം പുനലൂർ ഏരിയ കമ്മിറ്റി ഓഫീസ് മന്ദിരമായ വിഎസ് ഭവൻ മുഖ്യമന്ത്രി സ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

ജനാധിപത്യവിരുദ്ധ നയങ്ങൾക്കെതിരെ പോരാട്ടം ശക്തമാക്കേണ്ട വർത്തമാനകാലത്ത് ഇ ബാലാനന്ദന്റെ സ്മരണ നമുക്ക് പുതിയ ഊർജമേകും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഇന്ത്യൻ തൊഴിലാളിവർഗത്തിന്റെ ശക്തനായ ദേശീയ നേതാവും മികച്ച പാർലമെന്റേറിയനുമായിരുന്നു സ. ഇ ബാലാനന്ദൻ. സഖാവ് നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് 17 വർഷം തികയുന്നു. 2009 ജനുവരി 19 നാണ്‌ അദ്ദേഹം അന്തരിച്ചത്‌. കേരളത്തിലെ തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ ആദ്യപഥികരിൽ ഒരാളായിരുന്നു ഇ ബാലാനന്ദൻ.