Skip to main content

ഏക സിവിൽ കോഡ് സെമിനാർ ധ്രുവീകരണത്തിനെതിരായ മുന്നേറ്റമാകും

ഏക സിവിൽ കോഡിനെതിരായി കോഴിക്കോട്‌ ഇന്ന്‌ സംഘടിപ്പിക്കുന്ന സെമിനാർ ഹിന്ദുത്വ ധ്രുവീകരണത്തിനെതിരായ മുന്നേറ്റമാകും.

ഫാസിസത്തിലേക്കുള്ള പാതയൊരുക്കലാണ് ഏക സിവിൽകോഡ്. അതുകൊണ്ടു തന്നെ സെമിനാർ സംഘടിപ്പിക്കുന്നത് ഫാസിസത്തിനെതിരായ പ്രതിരോധമായാണ്. സെമിനാറിൽ പതിനായിരങ്ങൾ പങ്കെടുക്കും.

ഇനി ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏകീകൃത സിവിൽ കോഡ് പുതിയ മുദ്രാവാക്യമാവും. ആർഎസ്എസിനും ബിജെപിക്കും ഈ മുദ്രാവാക്യം ധ്രുവീകരണത്തിന് വേണ്ടിയുള്ളതാണ്. കോൺഗ്രസിന്റെ ഓരോ സംസ്ഥാനത്തെയും ഓരോ നേതാക്കളും വ്യത്യസ്ത നിലപാടാണ് സ്വീകരിക്കുന്നത്.

ജനാധിപത്യ സമൂഹത്തെ നിലനിർത്താനാണ് സിപിഐ എം പ്രതിരോധം തീർക്കുന്നത്. ഇത് രാഷ്ട്രീയ മുന്നണിയോ, രാഷ്ട്രീയ കൂട്ടുകെട്ടോ അല്ല. ഇതിൽ കക്ഷിരാഷ്ട്രീയവും ബാധകമല്ല. ഉയർത്തുന്ന നിലപാടാണ് പ്രധാനം.

കൂടുതൽ ലേഖനങ്ങൾ

സ്വാതന്ത്ര്യ സമ്പാദനവേളയിൽ ഏതാണ്ട് തുല്യമായിരുന്നു ചൈനയുടെയും ഇന്ത്യയുടെയും സമ്പദ്ഘടനകൾ, എന്നാൽ ഇന്ന് ചൈനീസ് സമ്പദ്ഘടന ഇന്ത്യൻ സമ്പദ്ഘടനയുടെയും അഞ്ചിരട്ടി വലുപ്പമുണ്ട്

സ. ടി എം തോമസ് ഐസക്

ലോക ഉല്പാദനത്തിൽ ഇന്ത്യയുടെയും ചൈനയുടെയും പങ്കെന്ത്? കഴിഞ്ഞ 2000 വർഷത്തെ ചരിത്രം ഇതിനോടൊപ്പം കൊടുത്തിരിക്കുന്ന ചിത്രത്തിൽ നിന്നും ലഭിക്കും. ആഗോള ജിഡിപി 100 എന്ന് കണക്കാക്കിയാൽ പ്രധാനപ്പെട്ട ലോകരാജ്യങ്ങളുടെ വിഹിതം എങ്ങനെ മാറിവന്നുവെന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്.

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.