Skip to main content

മണിപ്പൂർ സംഭവത്തിൽ ദേശീയ മാധ്യമങ്ങൾ പുലർത്തുന്ന കുറ്റകരമായ മൗനം ജനാധിപത്യ വിശ്വാസികളെ ആശങ്കപ്പെടുത്തുന്നത്

വംശീയ കലാപം തുടരുന്ന മണിപ്പൂരിൽ നിന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന വീഡിയോ ദൃശ്യം ഭയാനകവും ആശങ്കപ്പെടുത്തുന്നതുമാണ്. സ്ത്രീകളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയശേഷം നഗ്‌നരായി നടത്തിച്ച സംഭവം മനുഷ്യ മന:സാക്ഷിക്ക് നിരക്കാത്തതാണ്. രണ്ടല്ല , എട്ടോളം സ്ത്രീകൾ സമാനമായ രീതിയിൽ ബലാൽസംഗം ചെയ്യപ്പെട്ടിട്ടുണ്ടെന്നുള്ള നടുക്കുന്ന റിപ്പോർട്ടുകളാണ് ഒടുവിൽ പുറത്തുവരുന്നത്.
രണ്ടരമാസം മുമ്പ് നടന്ന സംഭവം പുറംലോകമറിയുന്നത് ഇപ്പോഴാണ്. ഇതിനർത്ഥം ഇതിലും ക്രൂരമായ മൂടി വെയ്ക്കപ്പെട്ട എത്രയോ സംഭവപരമ്പരകൾ അവിടെ അരങ്ങേറിയിട്ടുണ്ടെന്നുള്ളതാണ്.
സത്യം ഉറക്കെ വിളിച്ചുപറയാൻ മാധ്യമങ്ങൾ ഭയപ്പടുന്നു. സംഭവത്തിൽ ദേശീയ മാധ്യമങ്ങൾ പുലർത്തുന്ന കുറ്റകരമായ മൗനം ഏതൊരു ജനാധിപത്യ വിശ്വാസിയെയും ആശങ്കപ്പെടുത്തുന്നതാണ്. ലോകരാജ്യങ്ങൾക്കിടയിൽ നമ്മുടെ രാജ്യം നാണംകെട്ടിരിക്കുന്നു. അരുംകൊല ചെയ്യപ്പെട്ട മണിപ്പൂരിലെ പാവപ്പെട്ട മനുഷ്യരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കാനോ സന്ദർശിക്കാനോ തയ്യാറാവാതെ നാടുചുറ്റുന്ന പ്രധാനമന്ത്രിയാണ് നമുക്കുള്ളത്. മണിപ്പൂർ ശാന്തമാക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണം. മതേതര ഇന്ത്യയെ സംരക്ഷിക്കാൻ, മണിപ്പൂരിലെ ജനങ്ങളെ കരുതലോടെ ചേർത്തു നിർത്താൻ കേന്ദ്രസർക്കാർ തയാറാവണം.

കൂടുതൽ ലേഖനങ്ങൾ

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

ഗാസ ഐക്യദാർഢ്യത്തിന്റെ ഭാഗമായി ആരംഭിച്ച ആഗോള ഡിജിറ്റൽ പ്രതിഷേധത്തിൽ പങ്കാളികളാകാൻ അഭ്യർഥിക്കുന്നു

ഗാസ ഐക്യദാർഢ്യത്തിന്റെ ഭാഗമായി ശനിയാഴ്‌ച മുതൽ ആരംഭിച്ച ആഗോള ഡിജിറ്റൽ പ്രതിഷേധത്തിൽ പങ്കാളികളാകാൻ അഭ്യർഥിക്കുന്നു. ഒരാഴ്‌ചക്കാലം രാത്രി ഒമ്പത്‌ മുതൽ ഒമ്പതര വരെ മൊബൈൽ ഫോൺ സ്വിച്ച്‌ഓഫ്‌ ചെയ്‌താണ്‌ പ്രതിഷേധം സംഘടിപ്പിക്കുന്നത്‌.

ബിജെപിയുടെ ഏകാധിപത്യ പ്രവണതകളെ ചെറുത്തുതോൽപ്പിക്കാനുള്ള പോരാട്ടത്തിൽ എല്ലാ വിഭാഗം ജനങ്ങളും അണിനിരക്കണം

കേന്ദ്രസർക്കാരിന്റെ കർഷക–തൊഴിലാളി വിരുദ്ധ നയങ്ങളെ പൊരുതിത്തോൽപ്പിക്കുമെന്ന നിശ്ചയദാർഢ്യവുമായി രാജ്യത്തെ അധ്വാനിക്കുന്ന വർഗം. കർഷകരും കർഷക–വ്യവസായത്തൊഴിലാളികളുമടക്കം കോടിക്കണക്കിനുപേർ ഒറ്റക്കെട്ടായി ഒമ്പതിന്‌ നടക്കുന്ന അഖിലേന്ത്യ പൊതുപണിമുടക്കിൽ അണിനിരക്കും.

ബിഹാറിലെ വോട്ടർപ്പട്ടിക പുനഃപരിശോധന തെരഞ്ഞെടുപ്പ്‌ കമീഷൻ ഉപേക്ഷിക്കണം

സ. എം എ ബേബി

ബിഹാറിലെ വോട്ടർപ്പട്ടിക പുനഃപരിശോധന തെരഞ്ഞെടുപ്പ്‌ കമീഷൻ ഉപേക്ഷിക്കണം. ബിഹാറിൽ നിന്നുള്ള വാർത്തകൾ വായിക്കാൻ മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌കുമാർ തയ്യാറാകണം. കമീഷൻ ആവശ്യപ്പെടുന്ന രേഖകൾ വലിയൊരു വിഭാഗംപേരുടെ പക്കലില്ല. ഇവരെല്ലാം പട്ടികയിൽനിന്ന്‌ പുറത്താകും.