Skip to main content

ബലാത്സംഗത്തെ രാഷ്ട്രീയ ആയുധമാക്കണമെന്ന സവര്‍ക്കറുടെ നിലപാട് തള്ളാന്‍ മണിപ്പൂരിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ബിജെപി തയ്യാറുണ്ടോ?

ബലാത്സംഗത്തെ രാഷ്ട്രീയ ആയുധമാക്കണമെന്ന സവര്‍ക്കറുടെ നിലപാട് തള്ളാന്‍ മണിപ്പൂരിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ബിജെപി തയ്യാറുണ്ടോ?
സവർക്കറുടെ 'Six Glorious Epochs of Indian History' എന്ന പുസ്തകത്തിന്റെ എട്ടാം അധ്യായമായ 'Perverted Conception of Virtues' ലാണ് ബലാൽക്കാരത്തെ 'ശരിയായതും പരമധർമമായതുമായ പൊളിറ്റിക്കൽ ടൂൾ' എന്ന് വിശേഷിപ്പിക്കുന്നത്. ശിഷ്യന്മാര്‍ സവര്‍ക്കറുടെ ‘രാഷ്ട്രീയ ആയുധം’ പയറ്റല്‍ ഗുജറാത്തിലും ഒഡീഷയിലും തുടങ്ങി മണിപ്പൂരിൽവരെ എത്തിച്ചിരിക്കുന്നു. സവർക്കറുടെ പേരിനും ചിത്രത്തിനും കേന്ദ്രം ഭരിക്കുന്ന ബിജെപി കൊടുക്കുന്ന പ്രാമുഖ്യവും പ്രചരണവും ആ പ്രതിലോമാശയങ്ങൾ പിന്തുടരാനും പ്രാവർത്തികമാക്കാനും ബിജെപി ശ്രമിക്കുന്നുവെന്നതിന്റെ തെളിവാണ്. മണിപ്പൂര്‍ സംഭവങ്ങള്‍ക്ക് ഊര്‍ജ്ജമായി മാറുന്ന സവര്‍ക്കറുടെ ഈ പുസ്തകത്തെയു സവര്‍ക്കറേയും തള്ളിപ്പറയാൻ യഥാര്‍ഥ ഹിന്ദുമതവിശ്വാസികള്‍ ഉള്‍പ്പെടെയുള്ള ജനാധിപത്യവാദികള്‍ ശക്തമായി രംഗത്തുവരികതന്നെ ചെയ്യും.
എന്നാല്‍ ബിജെപി അതിനു തയ്യാറാകുമോ?

കൂടുതൽ ലേഖനങ്ങൾ

വിശ്വാസികളെ കൂടെ ചേർത്ത് വേണം വർഗീയ വാദികളെ ചെറുത്ത് തോൽപ്പിക്കണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

വർഗീയ വാദികൾക്ക് വിശ്വാസമില്ല, വിശ്വാസം ഒരു ഉപകരണമായി ഉപയോഗിക്കുന്നവരാണ് അവർ. വിശ്വാസികളെ കൂടെ ചേർത്ത് വേണം വർഗീയ വാദികളെ ചെറുത്ത് തോൽപ്പിക്കാൻ.
 

ചെങ്ങറ - പുനരധിവാസത്തിനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണം

ചെങ്ങറ ഭൂസമര പ്രദേശത്തെ 1136 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രി സ. പിണറായി വിജയൻ നിർദ്ദേശിച്ചു. പ്രദേശത്തെ കുടുംബങ്ങളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർദ്ദേശം.

അപകടകരമായ താൽപര്യങ്ങളുടെ പ്രചാരകരായി മാധ്യമങ്ങൾ മാറുന്നു

സ. എ വിജയരാഘവന്‍

മാധ്യമങ്ങള്‍ പൊതുവെ അപകടകരമായ താല്‍പര്യങ്ങളുടെ പ്രചാരകരായി മാറി. ആദായ വില്‍പന പരസ്യങ്ങള്‍ വഴി കമ്പോള സംസ്‌കാരത്തില്‍ കുടുക്കാനാണ് ശ്രമം. അപകടകരമായ വലതുപക്ഷ മൂല്യങ്ങള്‍ അടിച്ചേല്‍പിക്കുകയാണ്. പൊതുബോധത്തെ ഇക്കൂർ പിന്നോട്ട് വലിക്കുകയാണ്.

ഇന്ത്യ-ചൈന ബന്ധത്തിലെ മുന്നേറ്റത്തെ സ്വാഗതം ചെയ്യുന്നു

സ. എം എ ബേബി

ഇന്ത്യ-ചൈന ബന്ധത്തിലെ മുന്നേറ്റത്തെ സ്വാഗതം ചെയ്യുന്നു. അതിർത്തിയുമായി ബന്ധപ്പെട്ട ചർച്ചകളെയും, കൈലാസ് മാനസരോവർ യാത്ര പുനരാരംഭിക്കുന്നതിലെയും നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുന്നതിലെയും കരാറുകളെ സ്വാഗതം ചെയ്യുന്നു.