Skip to main content

4 വർഷത്തിനിടെ പാചക വാതക സബ്സിഡിയിനത്തിൽ കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചത് 30000 കോടിയിലധികം രൂപ

പാചക വാതക വില കുതിച്ചുയരുമ്പോൾ ജനങ്ങളെ വലച്ച് കേന്ദ്ര സർക്കാർ. 4 വർഷത്തിനിടെ പാചക വാതക സബ്സിഡിയിനത്തിൽ കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചത് 30000 കോടിയിലധികം രൂപ. രാജ്യത്ത് പാചകവാതക വില ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ സബ്സിഡി ഗണ്യമായി വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ. പാചകവാതക കണക്ഷനുമായി ബന്ധപ്പെട്ട് സ. എ എ റഹീം എം പി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് പെട്രോളിയ- പ്രകൃതിവാതക വകുപ്പിൻ്റെ ചുമതലയുള്ള മന്ത്രി രാമേശ്വർ തെളി നൽകിയ മറുപടിയിലാണ് ഇത് സംബന്ധിച്ച കണക്ക് നൽകിയത്.

2018-19 സാമ്പത്തിക വർഷത്തിൽ പാചക വാതകത്തിൻ്റെ സബ്സിഡിക്കായ് 37209 കോടി നീക്കി വെച്ചപ്പോൾ 2020-21 ആകുമ്പോഴേക്കും 11896 കോടിയാക്കി ചുരുക്കി. 2022-23 സാമ്പത്തിക വർഷത്തിൽ അത് വെട്ടിച്ചുരുക്കി 6965 കോടിയാക്കി. കഴിഞ്ഞ 4 വർഷത്തിനിടെ 30000 കോടി രൂപയ്ക്ക് മുകളിലാണ് സബ്സിഡിക്കായ് മാറ്റിവെക്കുന്ന തുകയിൽ നിന്നും മോദി സർക്കാർ കുറവ് വരുത്തിയത്. BPL കുടുംബങ്ങൾക്ക് സൗജന്യമായി എൽപിജി കണക്ഷൻ നൽകും എന്ന് അവകാശപ്പെട്ടയാളാണ് നരേന്ദ്ര മോദി. അത് നൽകിയില്ല എന്ന് മാത്രമല്ല സബ്സിഡി വെട്ടിക്കുറക്കുകയും കമ്പോളത്തിൻ്റെ ദയാദാക്ഷീണ്യത്തിന് പാചകവാതക വിലയെ വിട്ടുനൽകുകയും ചെയ്തു

അതോടൊപ്പം എത്ര ഉപഭോക്താക്കളാണ് എൽപിജി ഉപയോഗിക്കുന്നത് എന്നതിന് സർക്കാരിൻ്റെ കയ്യിൽ ഒരു കണക്കുമില്ല. 12 വർഷങ്ങൾക്ക് മുൻപുള്ള സെൻസസ് ഡാറ്റയുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴും കാര്യങ്ങൾ വിശകലനം ചെയ്യുന്നത്.

അതീവ സാമ്പത്തിക പ്രതിസന്ധിയിലൂടെ രാജ്യത്തെ സാധാരണക്കാർ കടന്നുപോകുമ്പോൾ തിരഞ്ഞെടുത്ത ജനങ്ങളെ കബളിപ്പിച്ച് കുത്തകമുതലാളിമാർക്ക് സ്തുതി പാടുന്ന സമീപനമാണ് മോദി സർക്കാർ സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. അവശ്യ സാധനങ്ങൾക്ക് പോലും വില കുത്തനെ കുതിച്ചുയരുമ്പോൾ ഒന്നും ചെയ്യാതെ കേന്ദ്ര ഗവൺമെൻ്റ് നോക്കുകുത്തിയെ പോലെ നിൽക്കുകയാണ്. ജനങ്ങളുടെ കോടതിയിൽ മോദിയും ബിജെപിയും വിചാരണ ചെയ്യപ്പെടുമെന്നും, രാജ്യത്തെ എല്ലാ ജനങ്ങളും മുതലാളിത്ത - ജനവിരുദ്ധ നയങ്ങൾക്കെതിരെ രംഗത്തിറണമെന്നും മന്ത്രി നൽകിയ മറുപടിയിൽ പ്രതികരിച്ച് സ. എ എ റഹീം എം പി ആവശ്യപ്പെട്ടു. 

കൂടുതൽ ലേഖനങ്ങൾ

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

ഗാസ ഐക്യദാർഢ്യത്തിന്റെ ഭാഗമായി ആരംഭിച്ച ആഗോള ഡിജിറ്റൽ പ്രതിഷേധത്തിൽ പങ്കാളികളാകാൻ അഭ്യർഥിക്കുന്നു

ഗാസ ഐക്യദാർഢ്യത്തിന്റെ ഭാഗമായി ശനിയാഴ്‌ച മുതൽ ആരംഭിച്ച ആഗോള ഡിജിറ്റൽ പ്രതിഷേധത്തിൽ പങ്കാളികളാകാൻ അഭ്യർഥിക്കുന്നു. ഒരാഴ്‌ചക്കാലം രാത്രി ഒമ്പത്‌ മുതൽ ഒമ്പതര വരെ മൊബൈൽ ഫോൺ സ്വിച്ച്‌ഓഫ്‌ ചെയ്‌താണ്‌ പ്രതിഷേധം സംഘടിപ്പിക്കുന്നത്‌.

ബിജെപിയുടെ ഏകാധിപത്യ പ്രവണതകളെ ചെറുത്തുതോൽപ്പിക്കാനുള്ള പോരാട്ടത്തിൽ എല്ലാ വിഭാഗം ജനങ്ങളും അണിനിരക്കണം

കേന്ദ്രസർക്കാരിന്റെ കർഷക–തൊഴിലാളി വിരുദ്ധ നയങ്ങളെ പൊരുതിത്തോൽപ്പിക്കുമെന്ന നിശ്ചയദാർഢ്യവുമായി രാജ്യത്തെ അധ്വാനിക്കുന്ന വർഗം. കർഷകരും കർഷക–വ്യവസായത്തൊഴിലാളികളുമടക്കം കോടിക്കണക്കിനുപേർ ഒറ്റക്കെട്ടായി ഒമ്പതിന്‌ നടക്കുന്ന അഖിലേന്ത്യ പൊതുപണിമുടക്കിൽ അണിനിരക്കും.

ബിഹാറിലെ വോട്ടർപ്പട്ടിക പുനഃപരിശോധന തെരഞ്ഞെടുപ്പ്‌ കമീഷൻ ഉപേക്ഷിക്കണം

സ. എം എ ബേബി

ബിഹാറിലെ വോട്ടർപ്പട്ടിക പുനഃപരിശോധന തെരഞ്ഞെടുപ്പ്‌ കമീഷൻ ഉപേക്ഷിക്കണം. ബിഹാറിൽ നിന്നുള്ള വാർത്തകൾ വായിക്കാൻ മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌കുമാർ തയ്യാറാകണം. കമീഷൻ ആവശ്യപ്പെടുന്ന രേഖകൾ വലിയൊരു വിഭാഗംപേരുടെ പക്കലില്ല. ഇവരെല്ലാം പട്ടികയിൽനിന്ന്‌ പുറത്താകും.