കേരളത്തിലെ അനന്തപുരി എഫ്എം, റിയൽ എഫ്എം എന്നീ എഫ്എം സ്റ്റേഷനുകൾ ഇല്ലാതാക്കി ആകാശവാണിയിൽ ലയിപ്പിച്ചതിനെതിരെ സ. ജോൺ ബ്രിട്ടാസ് എംപി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് സിങ് ഠാക്കൂറിനെ നേരിൽ സന്ദർശിച്ച് പരാതി ഉന്നയിച്ചു. ഇക്കാര്യം വിശദമായി പരിശോധിക്കാമെന്ന് മന്ത്രി അറിയിച്ചു. പുതിയ സ്വകാര്യ എഫ്എം സ്റ്റേഷനുകൾ തുടങ്ങുകയും അതേസമയം വളരെ സ്വീകാര്യതയുള്ള ആകാശവാണിയുടെ എഫ്എം സ്റ്റേഷനുകൾ നിർത്തലാക്കുകയും ചെയ്യുന്നതിലെ വൈരുധ്യം സ. ജോൺ ബ്രിട്ടാസ് എംപി കേന്ദ്ര മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. മന്ത്രിയെ നേരിൽ സന്ദർശിച്ചത് കൂടാതെ അനന്തപുരി എഫ്എം, റിയൽ എഫ്എം എന്നീ എഫ്എം സ്റ്റേഷനുകൾ യാതൊരു മുന്നറിയിപ്പുമില്ലാതെ നിർത്തലാക്കിയതിനെതിരെ സ. ജോൺ ബ്രിട്ടാസ് എംപി കേന്ദ്രമന്ത്രിക്ക് കത്തയക്കുകയും ചെയ്തിരുന്നു.