Skip to main content

വികസനത്തിന് അനുകൂലമായ ജനമനസിനെ അട്ടിമറിക്കാൻ മാധ്യമങ്ങൾ തുടർച്ചയായി കള്ളം പ്രചരിപ്പിക്കുന്നു

കക്ഷി രാഷ്ട്രീയത്തിന് അതീതരാണെന്നും നിക്ഷ്പക്ഷരാണെന്നും അവകാശപ്പെടുന്ന മാധ്യമങ്ങൾ സംസ്ഥാന സർക്കാരിനെതിരെ സകല നേരുംനെറിയും വിട്ട്‌ നിരന്തരം പച്ചക്കള്ളങ്ങൾ പ്രചരിപ്പിക്കുകയാണ്. സർക്കാർ നടപ്പാക്കുന്ന വികസന-ക്ഷേമ പ്രവർത്തനങ്ങൾക്കനുകൂലമായ ജനമനസിനെ അട്ടിമറിക്കുന്നതിനുള്ള ഏകമാർഗം തുടർച്ചയായി കള്ളം പ്രചരിപ്പിക്കലാണെന്നാണ്‌ ഇവർ കരുതുന്നത്‌. ഒന്നിനുപിറകെ ഒന്നായി കള്ളം പ്രചരിപ്പിക്കുകയാണ്. ദിവസവും ഒരു നാണവുമില്ലാതെ നുണകൾ വലിയതോതിൽ പടച്ചുവിടുന്നു. ഇത്തരം പ്രചരണങ്ങൾ ഏശാതാകുമ്പോൾ കൂടുതൽ വാശിയോടെ പുതിയ പുതിയ നുണകൾ കണ്ടെത്തുകയാണ്. ഇങ്ങനെ ജനങ്ങളുടെ മനസ്സിനെ എൽഡിഎഫിന് എതിരാക്കാനാവുമോ എന്നാണ് നോക്കുന്നത്.

വികസനത്തിന്‌ കക്ഷി രാഷ്‌ട്രീയമില്ല. സാധാരണനിലയിൽ നാടിന്റെ താൽപര്യത്തോടൊപ്പമാണ്‌ എല്ലാ വിഭാഗവും നിൽക്കേണ്ടത്‌. കക്ഷിരാഷ്‌ട്രീയ കാരണങ്ങളാൽ പ്രതിപക്ഷം ചിലപ്പോഴെങ്കിലും സർക്കാരിന്റെ പ്രവർത്തനങ്ങളെ എതിർക്കുന്നത്‌ മനസിലാക്കാം. എന്നാൽ, എല്ലാറ്റിനെയും എതിർക്കുക എന്ന നിക്ഷിപ്‌ത താൽപര്യത്തോടെയാണ്‌ ഏത്‌ വികസന പ്രവർത്തനത്തെയും ചിലർ എതിർക്കുന്നത്‌. ഏതെല്ലാം തരത്തിൽ നാടിന്റെ വികസനം അട്ടിമറിക്കാൻ കഴിയുമെന്നാണ്‌ അവർ നോക്കുന്നത്‌.

കൂടുതൽ ലേഖനങ്ങൾ

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

ഗാസ ഐക്യദാർഢ്യത്തിന്റെ ഭാഗമായി ആരംഭിച്ച ആഗോള ഡിജിറ്റൽ പ്രതിഷേധത്തിൽ പങ്കാളികളാകാൻ അഭ്യർഥിക്കുന്നു

ഗാസ ഐക്യദാർഢ്യത്തിന്റെ ഭാഗമായി ശനിയാഴ്‌ച മുതൽ ആരംഭിച്ച ആഗോള ഡിജിറ്റൽ പ്രതിഷേധത്തിൽ പങ്കാളികളാകാൻ അഭ്യർഥിക്കുന്നു. ഒരാഴ്‌ചക്കാലം രാത്രി ഒമ്പത്‌ മുതൽ ഒമ്പതര വരെ മൊബൈൽ ഫോൺ സ്വിച്ച്‌ഓഫ്‌ ചെയ്‌താണ്‌ പ്രതിഷേധം സംഘടിപ്പിക്കുന്നത്‌.

ബിജെപിയുടെ ഏകാധിപത്യ പ്രവണതകളെ ചെറുത്തുതോൽപ്പിക്കാനുള്ള പോരാട്ടത്തിൽ എല്ലാ വിഭാഗം ജനങ്ങളും അണിനിരക്കണം

കേന്ദ്രസർക്കാരിന്റെ കർഷക–തൊഴിലാളി വിരുദ്ധ നയങ്ങളെ പൊരുതിത്തോൽപ്പിക്കുമെന്ന നിശ്ചയദാർഢ്യവുമായി രാജ്യത്തെ അധ്വാനിക്കുന്ന വർഗം. കർഷകരും കർഷക–വ്യവസായത്തൊഴിലാളികളുമടക്കം കോടിക്കണക്കിനുപേർ ഒറ്റക്കെട്ടായി ഒമ്പതിന്‌ നടക്കുന്ന അഖിലേന്ത്യ പൊതുപണിമുടക്കിൽ അണിനിരക്കും.

ബിഹാറിലെ വോട്ടർപ്പട്ടിക പുനഃപരിശോധന തെരഞ്ഞെടുപ്പ്‌ കമീഷൻ ഉപേക്ഷിക്കണം

സ. എം എ ബേബി

ബിഹാറിലെ വോട്ടർപ്പട്ടിക പുനഃപരിശോധന തെരഞ്ഞെടുപ്പ്‌ കമീഷൻ ഉപേക്ഷിക്കണം. ബിഹാറിൽ നിന്നുള്ള വാർത്തകൾ വായിക്കാൻ മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌കുമാർ തയ്യാറാകണം. കമീഷൻ ആവശ്യപ്പെടുന്ന രേഖകൾ വലിയൊരു വിഭാഗംപേരുടെ പക്കലില്ല. ഇവരെല്ലാം പട്ടികയിൽനിന്ന്‌ പുറത്താകും.