Skip to main content

ഡിജിറ്റൽ പേ‍ഴ്‌സ‌ണൽ ഡാറ്റ പ്രൊട്ടക്ഷൻ ബിൽ ചട്ടവിരുദ്ധമായി ഐടി സ്റ്റാൻഡിംഗ് കമ്മിറ്റി അംഗീകരിച്ച റിപ്പോർട്ട് അസാധുവാക്കണം

ഡിജിറ്റൽ പേ‍ഴ്‌സ‌ണൽ ഡാറ്റ പ്രൊട്ടക്ഷൻ ബില്ലിനുമേൽ ഐടി സ്റ്റാൻഡിംഗ് കമ്മിറ്റി അംഗീകരിച്ച റിപ്പോർട്ട് അസാധുവാക്കണമെന്നാവശ്യപ്പെട്ട് സ. ജോൺ ബ്രിട്ടാസ് എംപി ലോക്സഭാ സ്പീക്കർക്കും രാജ്യസഭാധ്യക്ഷനും കത്തു നൽകി.

ജൂലൈ 26ന് ഭൂരിപക്ഷ തീരുമാനപ്രകാരമാണ് സ്റ്റാൻഡിംഗ് കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ചത്. നടപടി ചട്ടവിരുദ്ധമാണെന്നു ചൂണ്ടിക്കാണിച്ചുകൊണ്ട് സ. ജോൺ ബ്രിട്ടാസ് ഉൾപ്പെടെയുള്ള പ്രതിപക്ഷാംഗങ്ങൾ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു. റിപ്പോർട്ടു സംബന്ധിച്ച് വിശദമായ വിയോജനക്കുറിപ്പ് സ. ജോൺ ബ്രിട്ടാസ് കമ്മിറ്റി ചെയർമാനു സമർപ്പിച്ചിട്ടുമുണ്ട്.

കേന്ദ്രമന്ത്രിസഭ അംഗീകരിച്ച ഡാറ്റ പ്രൊട്ടക്ഷൻ ബിൽ ഇതുവരെ പുറത്തുവന്നിട്ടില്ല. ക‍ഴിഞ്ഞ വർഷം പുറത്തിറക്കിയ കരടു ബില്ലിലെ വ്യവസ്ഥകൾ മാത്രമാണ് പൊതുസമൂഹത്തിനു മുമ്പിലുള്ളത്. സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ 331 E (1) (b) ചട്ടപ്രകാരം സഭയിൽ അവതരിപ്പിക്കപ്പെടുകയും സ്പീക്കർ ഔപചാരികമായി അയച്ചുകൊടുക്കുകയും ചെയ്യുന്ന ബില്ലുകൾ മാത്രമാണ് സ്റ്റാൻഡിംഗ് കമ്മിറ്റിക്കു പരിഗണിക്കാൻ ക‍ഴിയുന്നത്. ലോക്സഭയുടെ നിയന്ത്രണത്തിലുള്ള സ്റ്റാൻഡിംഗ് കമ്മിറ്റികളിലൊന്നായ ഐടി സ്റ്റാൻഡിംഗ് കമ്മിറ്റി ഇക്കാരണംകൊണ്ട് മേല്പറഞ്ഞ ചട്ടപ്രകാരം നഗ്നമായ നിയമലംഘനമാണ് നടത്തിയിരിക്കുന്നത്. രാജ്യസഭയ്ക്കും സമാനമായ ചട്ടമുണ്ട്. 270 (B)യും 273 (A)യും പ്രകാരം സഭാധ്യക്ഷൻ അയയ്‌ക്കാത്ത ഒരു ബില്ലും പരിഗണിക്കാനുള്ള അധികാരം സമിതികൾക്കില്ല.

ഇനിയും വെളിച്ചം കണ്ടിട്ടില്ലാത്ത ഒരു ബില്ലിനുമേൽ സർക്കാരിനെ പ്രകീർത്തിച്ചുകൊണ്ട് ഒരു റിപ്പോർട്ട് കമ്മിറ്റി അംഗീകരിച്ചത് അധികാരപരിധിക്കു പുറത്തുള്ള നടപടിയാണെന്നും അതുകൊണ്ടുതന്നെ ഇത് അസാധുവായി പ്രഖ്യാപിക്കണമെന്നും സ. ജോൺ ബ്രിട്ടാസ് പറഞ്ഞു. യോഗത്തിനു തലേ ദിവസമാണ് വിവാദമായ റിപ്പോർട്ട് കമ്മിറ്റി അംഗങ്ങൾക്ക് അയച്ചുകൊടുക്കുന്നത്. ദൂരവ്യാപകമായ ഭവിഷ്യത്തുകൾ സൃഷ്ടിക്കുന്ന ഒട്ടേറെ വ്യവസ്ഥകൾ മുമ്പിറങ്ങിയ കരടു ബില്ലിൽ ഉണ്ടായിരുന്നതുകൊണ്ടുതന്നെ ശക്തമായ എതിർപ്പുണ്ടാകുമെന്ന ധാരണയിലാണ് ഇത്തരമൊരു ദുരൂഹമായ നടപടിക്ക് ഭരണകക്ഷി മുതിർന്നത്. 

കൂടുതൽ ലേഖനങ്ങൾ

വിശ്വാസികളെ കൂടെ ചേർത്ത് വേണം വർഗീയ വാദികളെ ചെറുത്ത് തോൽപ്പിക്കണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

വർഗീയ വാദികൾക്ക് വിശ്വാസമില്ല, വിശ്വാസം ഒരു ഉപകരണമായി ഉപയോഗിക്കുന്നവരാണ് അവർ. വിശ്വാസികളെ കൂടെ ചേർത്ത് വേണം വർഗീയ വാദികളെ ചെറുത്ത് തോൽപ്പിക്കാൻ.
 

ചെങ്ങറ - പുനരധിവാസത്തിനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണം

ചെങ്ങറ ഭൂസമര പ്രദേശത്തെ 1136 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രി സ. പിണറായി വിജയൻ നിർദ്ദേശിച്ചു. പ്രദേശത്തെ കുടുംബങ്ങളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർദ്ദേശം.

അപകടകരമായ താൽപര്യങ്ങളുടെ പ്രചാരകരായി മാധ്യമങ്ങൾ മാറുന്നു

സ. എ വിജയരാഘവന്‍

മാധ്യമങ്ങള്‍ പൊതുവെ അപകടകരമായ താല്‍പര്യങ്ങളുടെ പ്രചാരകരായി മാറി. ആദായ വില്‍പന പരസ്യങ്ങള്‍ വഴി കമ്പോള സംസ്‌കാരത്തില്‍ കുടുക്കാനാണ് ശ്രമം. അപകടകരമായ വലതുപക്ഷ മൂല്യങ്ങള്‍ അടിച്ചേല്‍പിക്കുകയാണ്. പൊതുബോധത്തെ ഇക്കൂർ പിന്നോട്ട് വലിക്കുകയാണ്.

ഇന്ത്യ-ചൈന ബന്ധത്തിലെ മുന്നേറ്റത്തെ സ്വാഗതം ചെയ്യുന്നു

സ. എം എ ബേബി

ഇന്ത്യ-ചൈന ബന്ധത്തിലെ മുന്നേറ്റത്തെ സ്വാഗതം ചെയ്യുന്നു. അതിർത്തിയുമായി ബന്ധപ്പെട്ട ചർച്ചകളെയും, കൈലാസ് മാനസരോവർ യാത്ര പുനരാരംഭിക്കുന്നതിലെയും നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുന്നതിലെയും കരാറുകളെ സ്വാഗതം ചെയ്യുന്നു.