Skip to main content

കേരളത്തിനുള്ള 1693.75 കോടി വെട്ടി കേന്ദ്രത്തിന്റെ കൊടും വഞ്ചന

കേന്ദ്രസർക്കാരിന്റെ ഉറപ്പ് മുഖവിലക്കെടുത്ത് യുജിസി ശമ്പളപരിഷ്‌കരണ കുടിശ്ശിക ഇനത്തിലും ക്ഷേമപെൻഷൻ ഇനത്തിലും കേരളം വിതരണം ചെയ്ത 1273 കോടി രൂപ കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് നിഷേധിച്ചിരിക്കുകയാണ്. ഇതു കൂടാതെ കേന്ദ്രം നൽകാനുള്ള ആരോഗ്യ ഗ്രാന്റിനത്തിൽ 331.6 കോടി രൂപയും നഗരസഭകൾക്കുള്ള ഗ്രാന്റിനത്തിൽ 89.12 കോടി രൂപയും കുടിശ്ശികയാണ്‌. ഇവകൂടി ചേർക്കുമ്പോൾ സംസ്ഥാനത്തിന് അവകാശപ്പെട്ട 1693.75 കോടി രൂപയാണ്‌ കേന്ദ്രം തട്ടിപ്പറിക്കുന്നത്‌.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ പോകുമ്പോഴാണ്‌ കേരളജനതയോടുള്ള കേന്ദ്രത്തിന്റെ ഈ കൊടും ക്രൂരത. യുജിസി കുടിശ്ശിക ബാധ്യതയുടെ പകുതിത്തുകയായ 750.93 കോടി രൂപയാണ്‌ നിസ്സാരകാരണം പറഞ്ഞ്‌ സംസ്ഥാനത്തിന്‌ നിഷേധിച്ചിരിക്കുന്നത്. തുക അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ടു കൊണ്ട് ധനമന്ത്രി സ. കെ എൻ ബാലഗോപാൽ രണ്ടുതവണ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനെ നേരിൽക്കണ്ട്‌ നിവേദനം നൽകിയിരുന്നു. എന്നാൽ തുക നൽകാനാകില്ലെന്ന കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കത്ത്‌ ധനമന്ത്രിക്ക് ലഭിച്ചു.

കുടിശ്ശികയായി 1503.85 കോടി രൂപയാണ്‌ സംസ്ഥാനം വിതരണം ചെയ്‌തത്‌. സർവകലാശാലകളിലെയും കോളേജുകളിലെയും അധ്യാപകർക്കും ജീവനക്കാർക്കും ഏഴാം കേന്ദ്ര ശമ്പള പരിഷ്‌കരണ കമീഷൻ ശുപാർശ പ്രകാരമുള്ള ആനുകൂല്യങ്ങളുടെ കുടിശ്ശിക നൽകാൻ 2018 ജൂലൈ ഏഴിനാണ്‌ കേന്ദ്രം നിർദേശിച്ചത്‌. ചെലവിന്റെ പകുതി കേന്ദ്രവും ബാക്കി സംസ്ഥാനവും വഹിക്കണമെന്നായിരുന്നു ധാരണ.

യുജിസി കുടിശ്ശിക കൂടാതെ ആറുലക്ഷത്തോളം അശരണരുടെ 27 മാസത്തെ സാമൂഹ്യസുരക്ഷാ പെൻഷന്റെ തുച്‌ഛമായ കേന്ദ്രവിഹിതവും ഇതുവരെ നൽകിയിട്ടില്ല. 62 ലക്ഷം പേർക്ക്‌ കേരളം പ്രതിമാസം 1600 രൂപവീതം പെൻഷൻ നൽകുന്നതിൽ 6,01,316 പേർക്കാണ്‌ കേന്ദ്രത്തിന്റെ ചെറിയ വിഹിതമുള്ളത്‌. സംസ്ഥാനം ഇത് വിതരണം ചെയ്യുകയും പിന്നീട്‌ മടക്കി നൽകുമെന്നുമായിരുന്നു ധാരണ. ഇതിനാവശ്യമായ 522 കോടി രൂപ കേന്ദ്രം അനുവദിച്ചില്ല. 2021 ജനുവരി മുതൽ 2023 മാർച്ചുവരെയുള്ള കുടിശ്ശിക നൽകണമെന്ന കേരളത്തിന്റെ നിരന്തര ആവശ്യത്തിൽ കേന്ദ്രത്തിന്‌ മിണ്ടാട്ടമില്ല.

കൂടുതൽ ലേഖനങ്ങൾ

വിശ്വാസികളെ കൂടെ ചേർത്ത് വേണം വർഗീയ വാദികളെ ചെറുത്ത് തോൽപ്പിക്കണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

വർഗീയ വാദികൾക്ക് വിശ്വാസമില്ല, വിശ്വാസം ഒരു ഉപകരണമായി ഉപയോഗിക്കുന്നവരാണ് അവർ. വിശ്വാസികളെ കൂടെ ചേർത്ത് വേണം വർഗീയ വാദികളെ ചെറുത്ത് തോൽപ്പിക്കാൻ.
 

ചെങ്ങറ - പുനരധിവാസത്തിനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണം

ചെങ്ങറ ഭൂസമര പ്രദേശത്തെ 1136 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രി സ. പിണറായി വിജയൻ നിർദ്ദേശിച്ചു. പ്രദേശത്തെ കുടുംബങ്ങളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർദ്ദേശം.

അപകടകരമായ താൽപര്യങ്ങളുടെ പ്രചാരകരായി മാധ്യമങ്ങൾ മാറുന്നു

സ. എ വിജയരാഘവന്‍

മാധ്യമങ്ങള്‍ പൊതുവെ അപകടകരമായ താല്‍പര്യങ്ങളുടെ പ്രചാരകരായി മാറി. ആദായ വില്‍പന പരസ്യങ്ങള്‍ വഴി കമ്പോള സംസ്‌കാരത്തില്‍ കുടുക്കാനാണ് ശ്രമം. അപകടകരമായ വലതുപക്ഷ മൂല്യങ്ങള്‍ അടിച്ചേല്‍പിക്കുകയാണ്. പൊതുബോധത്തെ ഇക്കൂർ പിന്നോട്ട് വലിക്കുകയാണ്.

ഇന്ത്യ-ചൈന ബന്ധത്തിലെ മുന്നേറ്റത്തെ സ്വാഗതം ചെയ്യുന്നു

സ. എം എ ബേബി

ഇന്ത്യ-ചൈന ബന്ധത്തിലെ മുന്നേറ്റത്തെ സ്വാഗതം ചെയ്യുന്നു. അതിർത്തിയുമായി ബന്ധപ്പെട്ട ചർച്ചകളെയും, കൈലാസ് മാനസരോവർ യാത്ര പുനരാരംഭിക്കുന്നതിലെയും നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുന്നതിലെയും കരാറുകളെ സ്വാഗതം ചെയ്യുന്നു.