Skip to main content

സഖാവ് ഹർകിഷൻ സിങ്ങ് സുർജീത് ഓർമ്മദിനം

ഇന്ന് സഖാവ് ഹർകിഷൻ സിങ്ങ് സുർജീത്തിന്റെ ഓർമ്മദിനമാണ്. നിലപാടുകളിൽ വിട്ടുവീഴ്ചയേതുമില്ലാതെ ഏറെക്കാലം പാർടിയെ നയിച്ച ഉജ്ജ്വലനായ കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യ സമരത്തിന്റെ തീച്ചൂളയിലേയ്ക്ക് എടുത്തു ചാടിയ കൗമാരക്കാരനിൽ നിന്നും ഇന്ത്യൻ രാഷ്ട്രീയത്തിലെ അതികായനായി വളർന്ന സുർജിത്തിന്റെ ത്യാഗോജ്വലമായ ജീവിതം ഇന്ത്യൻ രാഷ്ട്രീയ വിദ്യാർത്ഥികൾക്കാകെയും പാഠപുസ്തകമാണ്.

സ്വാതന്ത്ര്യാനന്തരം ഇന്ത്യയിലെ തൊഴിലാളികളുടേയും കർഷകരുടേയും പ്രശ്നങ്ങളേറ്റെടുത്ത് അവരുടെ ശബ്ദമായി മാറാൻ സഖാവ് സുർജീത്തിനു കഴിഞ്ഞു. സൈദ്ധാന്തികമായ കാഴ്ചപ്പാടുകളെ പ്രയോഗതലത്തിലേക്ക് പരിവർത്തനം ചെയ്തെടുക്കാൻ മാർക്സിസം-ലെനിനിസത്തിൽ അറിയുറച്ചുകൊണ്ട് അദ്ദേഹം നടത്തിയ ഇടപെടലുകൾ എന്നും സ്മരണീയമാണ്.

ബിജെപി വിരുദ്ധ മതനിരപേക്ഷ രാഷ്ട്രീയ കക്ഷികളെ ഒരു കുടക്കീഴിൽ അണിനിരത്തുന്നതിൽ അദ്ദേഹം മുന്നിൽ നിന്നു. 2004 ൽ സിപിഐഎം ജനറൽ സെക്രട്ടറി എന്ന നിലയിൽ ബിജെപി വിരുദ്ധ സർക്കാർ രൂപീകരണത്തിൽ നേതൃത്വപരമായ പങ്കാണ് അദ്ദേഹം വഹിച്ചത്.

ഇന്ത്യയെന്ന ആശയത്തെ തന്നെ സംരക്ഷിക്കാൻ രാജ്യത്തെ മതനിരപേക്ഷ ജനാധിപത്യ ശക്തികൾ വിയോജിപ്പുകൾ മറന്ന് ഒന്നിക്കുന്ന ഘട്ടമാണിത്. സംഘപരിവാർ രാഷ്ട്രീയത്തിനെതിരെ ശക്തമായ വികാരവും ഐക്യവും ഉയർന്നുവരുന്ന ഈ സാഹചര്യത്തിൽ ഹർകിഷൻ സിങ്ങ് സുർജീത്തിന്റെ സ്മരണ രാജ്യത്തെ മതനിരപേക്ഷ ചേരിക്കാകെ ഊർജ്ജമാവുക തന്നെ ചെയ്യും.

കൂടുതൽ ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.