Skip to main content

രാജ്യത്തിൻറെ ചരിത്രം കേന്ദ്രം വെട്ടിയാലും കേരളം പഠിപ്പിക്കും

സ്വാതന്ത്ര്യസമരം, മുഗൾചരിത്രം, ഗാന്ധിവധം തുടങ്ങി രാജ്യത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാരും എൻസിഇആർടിയും ചേർന്ന്‌ വെട്ടിമാറ്റിയ പാഠഭാഗങ്ങൾ കേരളത്തിൽ പഠിപ്പിക്കും. ഇവ ഉൾക്കൊള്ളിച്ച്‌ അനുബന്ധ പാഠപുസ്‌തകം സെപ്‌തംബറിൽ ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക്‌ ലഭ്യമാക്കും. പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്‌സ്, ഹിസ്റ്ററി, സോഷ്യോളജി വിഷയങ്ങളിലാണ്‌ അധിക പുസ്‌തകം തയ്യാറാക്കുന്നത്‌.

കേരളത്തിൽ ഹയർ സെക്കൻഡറി പഠനത്തിന്‌ ആശ്രയിക്കുന്നത്‌ എൻസിഇആർടി പുസ്‌തകങ്ങളെയാണ്‌. അവരുടെ ഡിജിറ്റൽ പുസ്‌തകങ്ങൾ ഇവിടെ അച്ചടിക്കുകമാത്രമാണ്‌ ചെയ്യുന്നത്‌. ഇത്‌ സംബന്ധിച്ച കരാർ നിലവിൽ സർക്കാരും എസ്‌സിഇആർടിയും തമ്മിലുണ്ട്‌. അതേസമയം തന്നെ അവർ വെട്ടിമാറ്റിത്തരുന്ന പാഠഭാഗം മാത്രം പഠിപ്പിക്കാൻ കേരളത്തിന്‌ ഉത്തരവാദിത്തമില്ല. രാജ്യത്തിന്റെ മതനിരപേക്ഷത, ഫെഡറൽ സംവിധാനം, സ്വാതന്ത്ര്യസമര ചരിത്രം, സ്വാതന്ത്ര്യ പൂർവ ഇന്ത്യാ ചരിത്രം തുടങ്ങിയവ വസ്‌തുതാപരമായി കുട്ടികളെ കേരളത്തിൽ പഠിപ്പിക്കും. ഇതിനായാണ്‌ പ്രത്യേക പുസ്‌തകം തയ്യാറാക്കിയിട്ടുള്ളത്.

കൂടുതൽ ലേഖനങ്ങൾ

ഭരണഘടനയുടെ ആമുഖത്തിൽനിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന അപലപനീയം

സ. പിണറായി വിജയൻ

ഭരണഘടനയുടെ ആമുഖത്തിൽനിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന അപലപനീയമാണ്. ഭരണഘടനയുടെ ആമുഖം പുനപരിശോധിക്കാനുള്ള ഈ ആഹ്വാനം ഇന്ത്യൻ റിപ്പബ്ലിക്കിനോടുള്ള വെല്ലുവിളിയാണ്.

കേരളത്തിന്റെ വികസനം, മതനിരപേക്ഷത എന്നീ ആശയങ്ങളിൽ ഊന്നിയാണ് എൽഡിഎഫ് ഉപതെരഞ്ഞെടുപ്പിനെ നേരിട്ടത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വിജയിച്ചു. 11,077 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിനെ അദ്ദേഹം പരാജയപ്പെടുത്തിയത്. എന്തുകൊണ്ട് വിജയിക്കാൻ കഴിഞ്ഞില്ലെന്ന കാര്യം പാർടിതലത്തിലും മുന്നണിതലത്തിലും പരിശോധിക്കും.

അടിയന്തരാവസ്ഥയെ നേരിട്ട എണ്ണമറ്റ ജനാധിപത്യ പോരാളികൾക്ക് അത്‌ ഭരണകൂട ഭീകരതയേൽപ്പിച്ച പൊള്ളുന്ന ഓർമയാണ്

സ. പിണറായി വിജയൻ

അടിയന്തരാവസ്ഥയെ നേരിട്ട എണ്ണമറ്റ ജനാധിപത്യ പോരാളികൾക്ക് അത്‌ ഭരണകൂട ഭീകരതയേൽപ്പിച്ച പൊള്ളുന്ന ഓർമയാണ്. ഒരു പ്രത്യേക സാഹചര്യത്തിൽ അവിചാരിതമായി വന്നുപെട്ട ദുരവസ്ഥയായിരുന്നില്ല 1975 ജൂൺ 25-ലെ അടിയന്തരാവസ്ഥ പ്രഖ്യാപനം.