Skip to main content

അടിച്ചമർത്തലല്ല ആവിഷ്‌കാരത്തിനുള്ള അവസരം നൽകുന്നതാണ്‌ ജനാധിപത്യം

വ്യത്യസ്തതകളെയും വിമതസ്വരങ്ങളെയും അടിച്ചമർത്തുമ്പോഴല്ല അവ ആവിഷ്‌കരിക്കാനുള്ള അവസരം നൽകുമ്പോഴാണ്‌ ജനാധിപത്യം അർഥപൂർണമാകുന്നത്. വിയോജിപ്പുകളെ അടിച്ചമർത്താനുള്ള എല്ലാ ശ്രമങ്ങളെയും നിയമപരമായി നേരിട്ട്‌ വിജയം നേടിയ ചരിത്രം രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയ്ക്ക്‌ അവകാശപ്പെടാനുണ്ട്‌. സങ്കുചിത താൽപ്പര്യങ്ങൾ മുൻനിർത്തി ചില ഡോക്യുമെന്ററികളുടെ പ്രദർശനാനുമതി നേടിയെടുത്ത ചരിത്രമുള്ളവരാണ്‌ നാം. സമൂഹത്തിലെ നേർക്കാഴ്‌ചകളെ വരച്ചുകാണിക്കുന്ന ഡോക്യുമെന്ററികളെ സമഗ്രാധിപത്യശക്തികൾക്ക്‌ ഭയമാണ്‌. അത്‌ അടിച്ചമർത്താനുള്ള എല്ലാ ശ്രമവും അവരിൽ നിന്നുണ്ടാകും. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്‌ കഴിഞ്ഞ ജനുവരിയിൽ ബിബിസി ഡോക്യുമെന്ററി ഇന്ത്യയിൽ നിരോധിച്ച സംഭവം. തുടർന്ന്‌ ആ സ്ഥാപനത്തിന്റെ ഓഫീസുകളിൽ അന്വേഷണ ഏജൻസികളുടെ റെയ്‌ഡും നടന്നും. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന്‌ അഭിമാനിക്കുന്ന നമ്മുടെ പ്രതിച്ഛായക്ക്‌ കളങ്കമേൽപ്പിക്കുന്ന നടപടികളായിരുന്നു അവ. മാധ്യമസ്വാതന്ത്ര്യ സൂചികയിൽ 150 എന്ന പരിതാപകരമായ നിലയിലാണ്‌ രാജ്യം. അതിനെ ഒരുപടികൂടി താഴ്‌ത്തുകയാണ്‌ കേന്ദ്ര സർക്കാരിന്റെ ഈ നടപടി ചെയ്തത്‌. ഈ സാഹചര്യത്തിൽ ഐഡിഎസ്‌എഫ്‌എഫ്കെയുടെ പ്രസക്തി വർധിക്കുകയാണ്.

കൂടുതൽ ലേഖനങ്ങൾ

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

ഗാസ ഐക്യദാർഢ്യത്തിന്റെ ഭാഗമായി ആരംഭിച്ച ആഗോള ഡിജിറ്റൽ പ്രതിഷേധത്തിൽ പങ്കാളികളാകാൻ അഭ്യർഥിക്കുന്നു

ഗാസ ഐക്യദാർഢ്യത്തിന്റെ ഭാഗമായി ശനിയാഴ്‌ച മുതൽ ആരംഭിച്ച ആഗോള ഡിജിറ്റൽ പ്രതിഷേധത്തിൽ പങ്കാളികളാകാൻ അഭ്യർഥിക്കുന്നു. ഒരാഴ്‌ചക്കാലം രാത്രി ഒമ്പത്‌ മുതൽ ഒമ്പതര വരെ മൊബൈൽ ഫോൺ സ്വിച്ച്‌ഓഫ്‌ ചെയ്‌താണ്‌ പ്രതിഷേധം സംഘടിപ്പിക്കുന്നത്‌.

ബിജെപിയുടെ ഏകാധിപത്യ പ്രവണതകളെ ചെറുത്തുതോൽപ്പിക്കാനുള്ള പോരാട്ടത്തിൽ എല്ലാ വിഭാഗം ജനങ്ങളും അണിനിരക്കണം

കേന്ദ്രസർക്കാരിന്റെ കർഷക–തൊഴിലാളി വിരുദ്ധ നയങ്ങളെ പൊരുതിത്തോൽപ്പിക്കുമെന്ന നിശ്ചയദാർഢ്യവുമായി രാജ്യത്തെ അധ്വാനിക്കുന്ന വർഗം. കർഷകരും കർഷക–വ്യവസായത്തൊഴിലാളികളുമടക്കം കോടിക്കണക്കിനുപേർ ഒറ്റക്കെട്ടായി ഒമ്പതിന്‌ നടക്കുന്ന അഖിലേന്ത്യ പൊതുപണിമുടക്കിൽ അണിനിരക്കും.

ബിഹാറിലെ വോട്ടർപ്പട്ടിക പുനഃപരിശോധന തെരഞ്ഞെടുപ്പ്‌ കമീഷൻ ഉപേക്ഷിക്കണം

സ. എം എ ബേബി

ബിഹാറിലെ വോട്ടർപ്പട്ടിക പുനഃപരിശോധന തെരഞ്ഞെടുപ്പ്‌ കമീഷൻ ഉപേക്ഷിക്കണം. ബിഹാറിൽ നിന്നുള്ള വാർത്തകൾ വായിക്കാൻ മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌കുമാർ തയ്യാറാകണം. കമീഷൻ ആവശ്യപ്പെടുന്ന രേഖകൾ വലിയൊരു വിഭാഗംപേരുടെ പക്കലില്ല. ഇവരെല്ലാം പട്ടികയിൽനിന്ന്‌ പുറത്താകും.