പൊതുസർക്കാർ കടത്തിൽ 71 ശതമാനവും എടുക്കുന്നത് കേന്ദ്രസർക്കാരാണെന്നത് രാജ്യസഭയിൽ സ. വി ശിവദാസൻ എംപിയുടെ ചോദ്യത്തിന് കേന്ദ്ര ധനകാര്യ മന്ത്രാലയം നൽകിയ മറുപടി വ്യക്തമാക്കുന്നു.
പൊതുസർക്കാർ കടത്തിൽ എഴുപത് ശതമാനവും എടുക്കുന്നത് കേന്ദ്രസർക്കാരാണ് എന്നത് മാധ്യമങ്ങൾ മറച്ചു വെക്കുന്ന യാഥാർഥ്യമാണ്. കേരളത്തിന്റെ കടത്തെപ്പറ്റി വലിയ വാർത്തകൾ വരുമ്പോഴും, എല്ലാ സംസ്ഥാനങ്ങളുടെയും ആകെ കടത്തിന്റെ ഇരട്ടിയിലധികമാണ് കേന്ദ്രം വാങ്ങിക്കൂട്ടുന്നത് എന്നത് വാർത്തയാവുന്നില്ല.
ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ, ചിലവിന്റെ 75 ശതമാനവും സംസ്ഥാന സർക്കാരുകളാണ് വഹിക്കുന്നത്. എന്നാൽ സംസ്ഥാന സർക്കാരുകൾക്ക് നികുതിവിഹിതവും ധനസമാഹരണ മാർഗങ്ങളും നിഷേധിക്കപെടുന്നു.
ഇതിനു പിന്നിൽ വ്യക്തമായ അജണ്ടയുണ്ട്. ആരോഗ്യ - വിദ്യാഭ്യാസ മേഖലകൾ ലാഭാന്വേഷികൾക്ക് തുറന്നു കൊടുക്കുക എന്നതാണ് ബിജെപി സർക്കാറിന്റെ ഗൂഢലക്ഷ്യം. ജനവിരുദ്ധമായ ഈ അജണ്ട തുറന്നു കാണിക്കുന്നതാണ് പൊതുസർക്കാർകടത്തെക്കുറിച്ചുള്ള ഈ കണക്കുകൾ.