Skip to main content

ആലപ്പുഴയ്ക്ക് എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ ഓണസമ്മാനം

ഏഴ് വര്‍ഷക്കാലമായി തുടർച്ചയായി ഭരിക്കുന്ന എല്‍ഡിഎഫ് സർക്കാരിന്റെ നേതൃത്വത്തിൽ നാടാകെ വികസമുന്നേറ്റത്തിലാണ്. ആലപ്പുഴ നഗരത്തിന്‍റെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്ന പദ്ധതികളോരോന്നും പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. അതില്‍ പ്രധാനപ്പെട്ട ശവക്കോട്ട പാലം, കൊമ്മാടി പാലം, ആലപ്പുഴ കളര്‍കോട് റിംഗ് റോഡ് പദ്ധതിയില്‍ ഉള്‍പ്പെട്ട 12 റോഡുകള്‍ എന്നിവ നാളെ നാടിന് സമര്‍പ്പിക്കുകയാണ്.

2016-21 എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ, മന്ത്രിമാരായ ഡോ. തോമസ് ഐസക്, ജി സുധാകരൻ എന്നിവരുടെ നേതൃത്വത്തിൽ വിഭാവനം ചെയ്ത ഈ പ്രവൃത്തികള്‍ സാങ്കേതിക തടസ്സങ്ങളും കോവിഡും കാലാവസ്ഥാവ്യതിയാനങ്ങളും ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ കാരണം നീണ്ടുപോവുകയായിരുന്നു. 2021 മെയ് 20ന് ഈ സര്‍ക്കാര്‍ വന്നതിനു ശേഷം പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ കൂട്ടായ ഇടപെടല്‍ നടത്തിയിരുന്നു.

ഇതിനു വേണ്ടി നിരവധി യോഗങ്ങൾ ഞങ്ങൾ നടത്തി. എ എം ആരിഫ് എംപി, പി പി ചിത്തരഞ്ജന്‍ എംഎല്‍എ, എച്ച് സലാം എംഎല്‍എ എന്നിവരും ആലപ്പുഴയിലെ രാഷ്ട്രീയപാര്‍ട്ടി നേതൃത്വവും ഈ പദ്ധതികളുമായി ബന്ധപ്പെട്ട് നിരന്തരം ഇടപെട്ടു. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ഓണസമ്മാനമായി പാലങ്ങളും റോഡുകളും നാടിന് സമര്‍പ്പിക്കാനാകുന്നതിൽ അതിയായ സന്തോഷമുണ്ട്.

അമ്പലപ്പുഴ, ആലപ്പുഴ നിയോജകമണ്ഡലങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട് വാട കനാലിന് കുറുകെ നിലവിലുണ്ടായിരുന്ന ശവക്കോട്ട പാലത്തിന് സമാന്തരമായാണ് പുതിയ പാലം നിര്‍മ്മിച്ചത്. മനോഹരമായ ഒരു നടപ്പാലവും ഇതോടൊപ്പം നിര്‍മ്മിച്ചിട്ടുണ്ട്. നഗരത്തിന്‍റെ ഹൃദയഭാഗത്ത് പുതിയ പാലവും നടപ്പാലവും വന്നതോടെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതോടൊപ്പം കൊമ്മാടി കൈചൂണ്ടി റോഡില്‍ എംഎസ് കനാലിന് കുറുകെയുണ്ടായിരുന്ന കൊമ്മാടി പാലവും വീതികൂട്ടി പുനര്‍നിര്‍മ്മിച്ചിരിക്കുകയാണ്.

ആലപ്പുഴ ജില്ലയിലെ കണക്ടിവിറ്റി റോഡുകള്‍ നൂതനസാങ്കേതിക വിദ്യകളുടെ സഹായത്തോടെ നവീകരിക്കുന്നതിനായി എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്കരിച്ച കണക്ടിവിറ്റി റിംഗ് റോഡ് പദ്ധതിയും പുരോഗമിക്കുകയാണ്. ആലപ്പുഴ കളര്‍കോട് കണക്ടിവിറ്റി റിംഗ് റോഡ് ഫേസ് 4 പൂര്‍ത്തിയായി. ആലപ്പുഴ നഗരത്തിന്‍റെ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തുന്ന 12 റോഡുകളാണ് നവീകരണം പൂര്‍ത്തീകരിച്ചിരിക്കുന്നത്.

കൂടുതൽ ലേഖനങ്ങൾ

വിശ്വാസികളെ കൂടെ ചേർത്ത് വേണം വർഗീയ വാദികളെ ചെറുത്ത് തോൽപ്പിക്കണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

വർഗീയ വാദികൾക്ക് വിശ്വാസമില്ല, വിശ്വാസം ഒരു ഉപകരണമായി ഉപയോഗിക്കുന്നവരാണ് അവർ. വിശ്വാസികളെ കൂടെ ചേർത്ത് വേണം വർഗീയ വാദികളെ ചെറുത്ത് തോൽപ്പിക്കാൻ.
 

ചെങ്ങറ - പുനരധിവാസത്തിനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണം

ചെങ്ങറ ഭൂസമര പ്രദേശത്തെ 1136 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രി സ. പിണറായി വിജയൻ നിർദ്ദേശിച്ചു. പ്രദേശത്തെ കുടുംബങ്ങളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർദ്ദേശം.

അപകടകരമായ താൽപര്യങ്ങളുടെ പ്രചാരകരായി മാധ്യമങ്ങൾ മാറുന്നു

സ. എ വിജയരാഘവന്‍

മാധ്യമങ്ങള്‍ പൊതുവെ അപകടകരമായ താല്‍പര്യങ്ങളുടെ പ്രചാരകരായി മാറി. ആദായ വില്‍പന പരസ്യങ്ങള്‍ വഴി കമ്പോള സംസ്‌കാരത്തില്‍ കുടുക്കാനാണ് ശ്രമം. അപകടകരമായ വലതുപക്ഷ മൂല്യങ്ങള്‍ അടിച്ചേല്‍പിക്കുകയാണ്. പൊതുബോധത്തെ ഇക്കൂർ പിന്നോട്ട് വലിക്കുകയാണ്.

ഇന്ത്യ-ചൈന ബന്ധത്തിലെ മുന്നേറ്റത്തെ സ്വാഗതം ചെയ്യുന്നു

സ. എം എ ബേബി

ഇന്ത്യ-ചൈന ബന്ധത്തിലെ മുന്നേറ്റത്തെ സ്വാഗതം ചെയ്യുന്നു. അതിർത്തിയുമായി ബന്ധപ്പെട്ട ചർച്ചകളെയും, കൈലാസ് മാനസരോവർ യാത്ര പുനരാരംഭിക്കുന്നതിലെയും നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുന്നതിലെയും കരാറുകളെ സ്വാഗതം ചെയ്യുന്നു.