Skip to main content

രാജ്യത്ത്‌ സംഭവിക്കുന്നത്‌ ജനാധിപത്യത്തിന്റെ മരണം

രാജ്യത്ത്‌ സംഭവിക്കുന്നത്‌ ജനാധിപത്യത്തിന്റെ മരണമാണ്. ജനാധിപത്യത്തിന്റെ നിലനിൽപ്പുതന്നെ അപകടത്തിലാക്കുന്ന അമിതാധികാര പ്രയോഗമാണ്‌ കേന്ദ്രസർക്കാർ നടത്തുന്നത്‌. ഭരണഘടന, മതനിരപേക്ഷത, ജുഡീഷ്യറി, പാർലമെന്ററി തുടങ്ങി എല്ലാ സംവിധാനങ്ങളും നോക്കുകുത്തിയായി മാറുകയാണ്‌.

അധികാരം നിലനിർത്താൻ കേന്ദ്ര അന്വേഷണ ഏജൻസികളെ പച്ചയായി ദുർവിനിയോഗിക്കുന്നു. സാധാരണക്കാരെ തിരിഞ്ഞുനോക്കാത്ത, വർഗീയതയിലൂന്നിയുള്ള കേന്ദ്ര ഭരണ സംവിധാനങ്ങളെ ചോദ്യം ചെയ്യുന്ന കൈകൾ ഉയരാൻ പാടില്ലെന്ന സംഘപരിവാർ അജണ്ടയാണ്‌ ഈ കേന്ദ്രസർക്കാരിന്റെ അധികാര ദുർവിനിയോഗത്തിലൂടെ നടപ്പാകുന്നത്‌.

വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ മുന്നേയുള്ള അന്വേഷണ പ്രഹസനങ്ങളാണ്‌ കേന്ദ്ര ഏജൻസികളുടെ നേതൃത്വത്തിൽ നടക്കുന്നത്‌. ഇഡിയും സിബിഐയും ഉൾപ്പെടെ ഇതുവരെ രജിസ്‌റ്റർ ചെയ്‌ത 5904 കേസുകളിൽ കേവലം അരശതമാനത്തിൽ താഴെ കേസുകൾ മാത്രമേ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂവെന്ന യാഥാർഥ്യം തിരിച്ചറിയണം.

ഉത്തരേന്ത്യയിലെ തുലാസിലിട്ട്‌ കേരളത്തിലെ കാര്യങ്ങളെ അളക്കരുത്‌. തെറ്റായ രീതിയിലോ ബിനാമിയെവച്ചോ പണമുണ്ടാക്കാൻ ഒരു കമ്യൂണിസ്‌റ്റുകാരനും കഴിയില്ല. അങ്ങനെ സംഭവിക്കാതിരിക്കാനുള്ള 101 ശതമാനം ജാഗ്രതയുള്ള പാർടിയാണിത്‌. മാധ്യമങ്ങളെ കൂട്ടുപുടിച്ച്‌ എസി മൊയ്‌തീന്റെ വീട്ടിൽ ഇഡി 22 മണിക്കൂർ നടത്തിയ പരിശോധനയിൽ ഇഎംഎസിന്റെ സമ്പൂർണ കൃതികൾ വായിക്കാൻ കഴിഞ്ഞത്‌ മാത്രമാകും അവർക്ക്‌ ആകെ ഉണ്ടായ നേട്ടം. തിരക്കഥ നേരത്തേ തയ്യാറാക്കിയുള്ള പരിശോധനയിൽ എസി മൊയ്‌തീന്‌ ഒന്നും സംഭവിക്കില്ല.

കേന്ദ്ര സർക്കാരിന്റെ ദുഷ്‌ചെയ്‌തികൾക്കെതിരെ ഇടതുപക്ഷം കൈയുയർത്തുകതന്നെ ചെയ്യും.

കൂടുതൽ ലേഖനങ്ങൾ

ഭരണഘടനയുടെ ആമുഖത്തിൽനിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന അപലപനീയം

സ. പിണറായി വിജയൻ

ഭരണഘടനയുടെ ആമുഖത്തിൽനിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന അപലപനീയമാണ്. ഭരണഘടനയുടെ ആമുഖം പുനപരിശോധിക്കാനുള്ള ഈ ആഹ്വാനം ഇന്ത്യൻ റിപ്പബ്ലിക്കിനോടുള്ള വെല്ലുവിളിയാണ്.

കേരളത്തിന്റെ വികസനം, മതനിരപേക്ഷത എന്നീ ആശയങ്ങളിൽ ഊന്നിയാണ് എൽഡിഎഫ് ഉപതെരഞ്ഞെടുപ്പിനെ നേരിട്ടത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വിജയിച്ചു. 11,077 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിനെ അദ്ദേഹം പരാജയപ്പെടുത്തിയത്. എന്തുകൊണ്ട് വിജയിക്കാൻ കഴിഞ്ഞില്ലെന്ന കാര്യം പാർടിതലത്തിലും മുന്നണിതലത്തിലും പരിശോധിക്കും.

അടിയന്തരാവസ്ഥയെ നേരിട്ട എണ്ണമറ്റ ജനാധിപത്യ പോരാളികൾക്ക് അത്‌ ഭരണകൂട ഭീകരതയേൽപ്പിച്ച പൊള്ളുന്ന ഓർമയാണ്

സ. പിണറായി വിജയൻ

അടിയന്തരാവസ്ഥയെ നേരിട്ട എണ്ണമറ്റ ജനാധിപത്യ പോരാളികൾക്ക് അത്‌ ഭരണകൂട ഭീകരതയേൽപ്പിച്ച പൊള്ളുന്ന ഓർമയാണ്. ഒരു പ്രത്യേക സാഹചര്യത്തിൽ അവിചാരിതമായി വന്നുപെട്ട ദുരവസ്ഥയായിരുന്നില്ല 1975 ജൂൺ 25-ലെ അടിയന്തരാവസ്ഥ പ്രഖ്യാപനം.