Skip to main content

കേരളത്തെ സാമ്പത്തികമായി കേന്ദ്രം ശ്വാസം മുട്ടിക്കുമ്പോൾ പ്രീതിപക്ഷത്തിന് വലിയ സന്തോഷം

ഏതെല്ലാം തരത്തില്‍ കേരളത്തെ സാമ്പത്തികമായി ഞെരുക്കാന്‍ കഴിയുമെന്ന് കേന്ദ്രം പരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് ഓണം നമുക്ക് മുന്നിലെത്തിയത്.

60 ലക്ഷം പേര്‍ക്കാണ് ഓണക്കാലത്ത് 3200 രൂപ വീതം എൽഡിഎഫ് സര്‍ക്കാര്‍ നല്‍കിയത്. സപ്ലൈക്കോ, ഓണച്ചന്തകള്‍ വഴി വിലകുറച്ച് പച്ചക്കറിയും അവശ്യ സാധനങ്ങളും സര്‍ക്കാര്‍ ജനങ്ങളിലേക്ക് എത്തിച്ചു. 32 ലക്ഷം കാര്‍ഡ് ഉടമകളാണ് ഈ ഓണത്തിന് സപ്ലൈക്കോ വഴി സാധനങ്ങള്‍ വാങ്ങിയത്. കെഎസ്‌ഐആര്‍ടിസി ജീവനക്കാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, കയര്‍ തൊഴിലാളികള്‍ തുടങ്ങി കേരളത്തിലെ സാധാരണക്കാര്‍ക്ക് ഉത്സവബത്ത സര്‍ക്കാര്‍ എത്തിച്ചു.

ഒരു ഘട്ടത്തില്‍ 3.8 ശതമാനംവരെ ലഭിച്ചിരുന്ന കേന്ദ്രവിഹിതം ഇപ്പോൾ 1.9 ശതമാനമായി ചുരുങ്ങി. തൊട്ടുമുമ്പത്തെ ധനകാര്യ കമ്മീഷന്‍ വിഹിതം 2.5 ശതമാനമായിരുന്നു. അതിലും കുറഞ്ഞാണ് ഇപ്പോള്‍ വിഹിതം നല്‍കുന്നത്. കണക്ക് നോക്കിയാല്‍ നേര്‍പകുതിയാവുകയായിരുന്നു. ഇതിന് സാധാരണ ഗതിയില്‍ ന്യായമൊന്നും പറയാനില്ല.

ഏത് സംസ്ഥാനത്തിനും പ്രവര്‍ത്തനത്തിന് ആവശ്യമായ ധനം കടമെടുക്കേണ്ടി വരും. കേന്ദ്രത്തിന് ഇഷ്ടം പോലെ എടുക്കാം. എന്നാല്‍ സംസ്ഥാനത്തിന് അത് പാടില്ല. കടുത്ത നിയന്ത്രണമാണുള്ളത്. കടം എടുക്കാവുന്നതിന്റെ പരിധി വലിയ തോതില്‍ വെട്ടിച്ചുരുക്കി. ഇവിടെ കേരളത്തിന്റെ ആവശ്യം വലുതായത് കൊണ്ട് അത് നിറവേറ്റാന്‍ ബജറ്റുമാത്രം കൊണ്ട് കഴിയുന്നില്ല. വിദ്യാഭ്യാസം, ആരോഗ്യം, മറ്റ് വികസന കാര്യങ്ങള്‍ എന്നിവയ്ക്കായി പണം ആവശ്യമായി വന്നു. അതിനായി കിഫ്ബി പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിച്ചു. 50,000 കോടി അതിലൂടെ സമാഹരിച്ചത് പശ്ചാത്തല സൗകര്യ വികസനം ഉറപ്പുവരുത്തുക എന്നതിനായിരുന്നു. എന്നാല്‍, നമ്മുടെ നാട് പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ പദ്ധതികള്‍ ഏറ്റെടുക്കാനായി. അങ്ങനെ 62000 കോടിയുടെ പദ്ധതികള്‍ 5 വര്‍ഷക്കാലം ഏറ്റെടുക്കാനായി.

എന്നാല്‍, പിന്നീട് കിഫ്ബി വായ്പ എടുത്താല്‍ സംസ്ഥാനത്തിന്റെ വായ്പയായി കേന്ദ്രം പരിഗണിയ്ക്കുന്ന സ്ഥിതി വന്നു. വികസനം തടയുകയാണ് അവരുടെ ലക്ഷ്യം. സംസ്ഥാനത്തെ സാമ്പത്തികമായി കേന്ദ്രം ശ്വാസംമുട്ടിക്കുമ്പോള്‍ പ്രതിപക്ഷത്തിന് വലിയ സന്തോഷമാണ്. പാര്‍ലമെന്റില്‍ യുഡിഎഫ് എംപിമാര്‍ക്ക് സംസാരിക്കാനുള്ള സമയത്ത് കേരളത്തിനായി സംസാരിക്കുന്നത് കേട്ടിട്ടുണ്ടോ? എന്നാല്‍ എതിരെ സംസാരിക്കുന്ന കാര്യത്തില്‍ അവര്‍ക്ക് യാതൊരു പ്രയാസവുമുണ്ടായിട്ടില്ല. ക്ഷേമ പ്രവര്‍ത്തനങ്ങളും വികസനവും നടക്കാതിരുന്നാല്‍ അസംതൃപ്തി ഉണ്ടാകും. ഇതാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നത്.

ജനത്തോട് പ്രതിബദ്ധതയുള്ള സര്‍ക്കാരാണിത്. ജനത്തെ കയ്യൊഴിയില്ല. അതിനാലാണ് ഒരു വറുതിയിലുമില്ലാതെ ഓണം നമുക്ക് സമൃദ്ധമായി ആഘോഷിക്കാനായത്.

കൂടുതൽ ലേഖനങ്ങൾ

വിശ്വാസികളെ കൂടെ ചേർത്ത് വേണം വർഗീയ വാദികളെ ചെറുത്ത് തോൽപ്പിക്കണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

വർഗീയ വാദികൾക്ക് വിശ്വാസമില്ല, വിശ്വാസം ഒരു ഉപകരണമായി ഉപയോഗിക്കുന്നവരാണ് അവർ. വിശ്വാസികളെ കൂടെ ചേർത്ത് വേണം വർഗീയ വാദികളെ ചെറുത്ത് തോൽപ്പിക്കാൻ.
 

ചെങ്ങറ - പുനരധിവാസത്തിനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണം

ചെങ്ങറ ഭൂസമര പ്രദേശത്തെ 1136 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രി സ. പിണറായി വിജയൻ നിർദ്ദേശിച്ചു. പ്രദേശത്തെ കുടുംബങ്ങളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർദ്ദേശം.

അപകടകരമായ താൽപര്യങ്ങളുടെ പ്രചാരകരായി മാധ്യമങ്ങൾ മാറുന്നു

സ. എ വിജയരാഘവന്‍

മാധ്യമങ്ങള്‍ പൊതുവെ അപകടകരമായ താല്‍പര്യങ്ങളുടെ പ്രചാരകരായി മാറി. ആദായ വില്‍പന പരസ്യങ്ങള്‍ വഴി കമ്പോള സംസ്‌കാരത്തില്‍ കുടുക്കാനാണ് ശ്രമം. അപകടകരമായ വലതുപക്ഷ മൂല്യങ്ങള്‍ അടിച്ചേല്‍പിക്കുകയാണ്. പൊതുബോധത്തെ ഇക്കൂർ പിന്നോട്ട് വലിക്കുകയാണ്.

ഇന്ത്യ-ചൈന ബന്ധത്തിലെ മുന്നേറ്റത്തെ സ്വാഗതം ചെയ്യുന്നു

സ. എം എ ബേബി

ഇന്ത്യ-ചൈന ബന്ധത്തിലെ മുന്നേറ്റത്തെ സ്വാഗതം ചെയ്യുന്നു. അതിർത്തിയുമായി ബന്ധപ്പെട്ട ചർച്ചകളെയും, കൈലാസ് മാനസരോവർ യാത്ര പുനരാരംഭിക്കുന്നതിലെയും നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുന്നതിലെയും കരാറുകളെ സ്വാഗതം ചെയ്യുന്നു.