Skip to main content

ആർഎസ്എസ് തലവൻ മോഹൻ ഭാഗവത് കൽപ്പിക്കുന്നു, മോദി സർക്കാർ ചെയ്യുന്നു

വ്യാജവിവാദങ്ങളുണ്ടാക്കി ജനങ്ങളെ വഴിതെറ്റിക്കുകയാണ് നരേന്ദ്ര മോദി സർക്കാർ. ഇന്ത്യയുടെ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും കെട്ടുറപ്പിന്റെയും ഐക്യത്തിന്റെ തന്നെയും വിധി നിർണയിക്കാൻ പോകുന്ന ഈ വേളയിൽ പൊള്ളയായ വിവാദങ്ങളുണ്ടാക്കി ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ നോക്കുകയാണ് കേന്ദ്ര സർക്കാർ.

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' എന്നതായിരുന്നു ആദ്യമുയർത്തിയ ആകാശകുസുമം. ഇന്ത്യപോലെ സങ്കീർണതകളുള്ള ഒരു രാജ്യത്ത് ഇത് ഒട്ടും അഭികാമ്യമല്ല എന്നു മാത്രമല്ല പ്രായോഗികവുമല്ല എന്ന് നരേന്ദ്ര മോദി സർക്കാരിന് അറിയാഞ്ഞിട്ടല്ല. കുറച്ച് നാളത്തേക്ക് കുറച്ചുപേർ ഇതും ചർച്ച ചെയ്തു നടന്നുകൊള്ളുമല്ലോ എന്നാണ് അവർ കരുതുന്നത്. മറിച്ച് മറ്റെന്തെങ്കിലും കുതന്ത്രങ്ങൾ ഇവർ ഇതോടനുബന്ധിച്ച് ആസൂത്രണം ചെയ്തിട്ടുണ്ടോ എന്ന് ഇപ്പോൾ വ്യക്തമല്ല.

അതുപോലെ ഒരു പൊയ് വെടിയാണ് ഇന്ത്യ എന്ന പേര് മാറ്റി ഭാരതം എന്നാക്കി മാറ്റാം എന്നത്. ഇന്ത്യ അഥവാ ഭാരതം എന്ന് നമ്മുടെ ഭരണഘടന തന്നെ രാഷ്ട്രത്തിന്റെ പേര് നിശ്ചയിച്ചിരിക്കുന്നു. ഭാരതം എന്ന് ഉപയോഗിക്കുന്നതിൽ തെറ്റൊന്നുമില്ല. സിപിഐ എമ്മിന്റെ പേര് തന്നെ ഹിന്ദിയിലും മറ്റ് ഉത്തരേന്ത്യൻ ഭാഷകളിലും ഭാരത് കീ കമ്മ്യൂണിസ്റ്റ് പാർടി (മാർക്സ് വാദി) എന്നാണെഴുതാറ്. ഭാകാപ (മാ) എന്ന് ചുരുക്കപ്പേര്. ഇംഗ്ലീഷിലും ദക്ഷിണേന്ത്യൻ ഭാഷകളിലും പൊതുവേ ഇന്ത്യ എന്ന പേര് ഉപയോഗിക്കുന്നു.

പക്ഷേ, ഔദ്യോഗികാവശ്യങ്ങൾക്ക് ഇംഗ്ലീഷിലും ഭാരത് എന്ന് എഴുതുമ്പോൾ ഭരണഘടനാ നിർമാണസഭയുടെ കാലത്ത് തള്ളിക്കളയപ്പെട്ട ആർഎസ്എസ് വാദം വീണ്ടും ഉയർത്തുകയാണ്. ഭാരത് എന്ന് പേര് മാറ്റണം എന്ന് മോഹൻ ഭാഗവത് പറഞ്ഞു, അതിനാൽ രാജ്യത്തിന്റെ പേര് മാറ്റി എന്ന് സർക്കാരിന് തീരുമാനിക്കാനാവുന്നത്ര ലളിതമല്ല കാര്യങ്ങൾ. ഇന്ത്യ എന്നതിന് ഭാരതം എന്നും പേരുണ്ട് എന്ന് ഇന്ന് അംഗീകരിച്ചു വരുന്ന രീതി തുടരുക തന്നെ വേണം. അതിദീർഘകാലത്തെ നമ്മുടെ ചരിത്രത്തിന്റെ ഭാഗമാണ് ഇന്ത്യ എന്ന പേര്.

ജനങ്ങളെ വർഗീയമായി വിഭജിക്കുന്ന, ന്യൂനപക്ഷങ്ങളെ വംശഹത്യ ചെയ്യാൻ കൂട്ടുനിൽക്കുന്ന, കീഴ് ജാതികളെ അടിച്ചമർത്തുന്ന, സ്ത്രീകളെ അടിച്ചമർത്തുകയും പുറകോട്ടു വലിക്കുകയും ചെയ്യുന്ന ഒരു പിന്തിരിപ്പൻ സർക്കാരാണ് ഇന്ത്യയിൽ ഇന്നുള്ളത്. അദാനിയുടെയും അംബാനിയുടെയും മറ്റു ചില കുത്തകമുതലാളിമാരുടെയും താല്പര്യങ്ങൾക്കായി മാത്രം പ്രവർത്തിക്കുന്ന ഈ സർക്കാർ മുമ്പെങ്ങുമില്ലാത്തവിധം രാജ്യത്ത് വിലക്കയറ്റവും തൊഴിലില്ലായ്മയും വർദ്ധിക്കാൻ ഇടവരുത്തുകയാണ്. ഇവയൊക്കെയാണ് വരുന്ന തെരഞ്ഞെടുപ്പിലെ കേന്ദ്രപ്രശ്നങ്ങൾ. വർഗ്ഗീയഫാസിസവും. അല്ലാതെ പേര് ഭാരതം എന്നാക്കണോ എന്നതല്ല. മോദി കൊണ്ടുവരുന്ന മറ്റു വീൺവാക്കുകളും അല്ല.

അദാനിക്കും അംബാനിക്കും വേണ്ടി പ്രവർത്തിക്കുന്ന വർഗ്ഗീയസർക്കാരോ ഇന്ത്യക്കാർക്ക് വേണ്ട മതേതര സർക്കാരോ എന്നതാണ് ചോദ്യം.

കൂടുതൽ ലേഖനങ്ങൾ

യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രിയോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി

വർക്കലയ്ക്ക് സമീപം ട്രെയിനിൽ വെച്ച് യുവതിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി.

പ്രായമായവർക്ക് വീടുകളിൽ സുരക്ഷയൊരുക്കും

സ. പിണറായി വിജയൻ

വിഷന്‍ 2031 ന്റെ ഭാഗമായി സമഗ്ര പുരോഗതിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിലവാരമുള്ള പൊലീസ് സേനയാണ് കേരളത്തിലുള്ളത്. അതിന്റെ അടിസ്ഥാനത്തിലാണ് ദേശീയതലത്തിലുള്ള പല അംഗീകാരങ്ങളും പൊലീസ് സേനക്ക് ലഭിച്ചത്.

സഖാവ് ഇ പി ജയരാജന്റെ ആത്മകഥ കഥാകൃത്ത് ടി പത്മനാഭന് നൽകി സ. പിണറായി വിജയൻ പ്രകാശനം ചെയ്തു

സഖാവ് ഇ പി ജയരാജന്റെ ആത്മകഥ ‘ഇതാണെന്റെ ജീവിതം’ കഥാകൃത്ത് ടി പത്മനാഭന് നൽകി മുഖ്യമന്ത്രി സ. പിണറായി വിജയൻ പ്രകാശനം ചെയ്തു.

കേന്ദ്ര പദ്ധതികളുമായി ബന്ധപ്പെട്ട് കേന്ദ്രം കേരളത്തോടു കാണിക്കുന്ന അവഗണനയുടെ ഏറ്റവും പുതിയ ഉദാഹരണമാണ് തപാൽ വകുപ്പിൽ കേരളത്തെ തരം താഴ്ത്തുന്ന നിലപാട്

സ. ജോൺ ബ്രിട്ടാസ് എംപി

കേന്ദ്ര തപാൽ വകുപ്പ് 17.10.2025ൽ പുറത്തിറക്കിയ ഉത്തരവ് പ്രകാരം നിലവിൽ ഏറ്റവും ഉയർന്ന L1 പാഴ്സൽ ഹബ്ബ് പദവിയുള്ള തിരുവന്തപുരത്തെയും, കോഴിക്കോടെയും തപാൽ വകുപ്പിന്റെ പാഴ്സൽ സെൻററുകൾ L2 പദവിയിലേക്ക് തരംതാഴ്ത്തുവാനും തിരുവല്ല, ആലപ്പുഴ, തൊടുപുഴ എന്നിവിടങ്ങളിലെ നിലവിലെ L2 പദവിയിലുള്ള പാഴ്സൽ ഹബ്ബുകൾ നിർത്