Skip to main content

സർക്കാർ ആശുപത്രികളിൽ ഇനി സോഷ്യൽ വർക്കർമാരുടെ സേവനം ലഭ്യമാക്കും

സർക്കാർ ആശുപത്രികളിൽ ഇനി സോഷ്യൽ വർക്കർമാരുടെ സേവനം ലഭ്യമാക്കും. എംഎസ്ഡബ്ല്യു / ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ ബിരുദമുള്ളവരുടെ സേവനമാണ് ലഭ്യമാക്കുന്നത്. സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്ന ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇനിഷ്യേറ്റീവിന്റെ ഭാഗമായാണ് നടപടി.

അത്യാഹിത വിഭാഗത്തിൽ സമയബന്ധിതമായി മികച്ച ചികിത്സ നൽകുന്നതോടൊപ്പം രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സഹായകരമായ രീതിയിലുള്ള പ്രവർത്തനങ്ങളും പ്രധാനമാണ്. ജനങ്ങൾക്ക് സഹായകരമാകുന്ന പബ്ലിക് റിലേഷൻസ് പ്രവർത്തനങ്ങൾക്കാണ് ഇവരുടെ സേവനം വിനിയോഗിക്കുക.

മെഡിക്കൽ കോളേജുകളിൽ ജനസൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുക, ചികിത്സയുടെയും സേവനങ്ങളുടെയും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് ആരോഗ്യ പ്രവർത്തകർക്ക് മികച്ച അന്തരീക്ഷം സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇനിഷ്യേറ്റീവ് നടപ്പിലാക്കി വരുന്നത്. രോഗികളുമായും കൂട്ടിരിപ്പുകാരുമായും സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് കൺട്രോൾ റൂമും പിആർഒ സേവനവും ലഭ്യമാക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി സ. വീണാ ജോർജ് ഉന്നതതല യോഗത്തിൽ നിർദേശം നൽകിയിരുന്നു.

മന്ത്രിയുടെ നിർദേശത്തെ തുടർന്ന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഇതുസംബന്ധിച്ച് സർക്കുലർ ഇറക്കുകയും ചെയ്തിട്ടുണ്ട്. ഡോക്ടർമാർ, നഴ്സിംഗ്, പാരാമെഡിക്കൽ സ്റ്റാഫ് എന്നിവരടങ്ങുന്ന മൾട്ടി ഡിസിപ്ലിനറി ടീമിൽ ഒരംഗമായി സോഷ്യൽ വർക്കർമാർ പ്രവർത്തിക്കും. രോഗികളെയും കുടുംബാംഗങ്ങളെയും മറ്റ് ടീമംഗങ്ങളെയും ഏകോപിപ്പിക്കുകയും സഹായിക്കുകയും ചെയ്യും. രോഗിക്കും കുടുംബത്തിനും അവർക്ക് മനസിലാകുന്ന ഭാഷയിൽ രോഗാവസ്ഥ പറഞ്ഞ് കൊടുക്കും. രോഗികൾക്ക് സഹായകമായ സർക്കാർ സ്‌കീമുകളെക്കുറിച്ച് മനസിലാക്കിക്കൊടുക്കുകയും സഹായിക്കുകയും ചെയ്യും. ഇതോടൊപ്പം ഡിസ്ചാർജിലും ബാക്ക് റഫറലിലും ഡോക്ടറെ സഹായിക്കും.

വിവിധ കോളേജുകളിൽ നിന്നുള്ള എംഎസ്ഡബ്ല്യുക്കാർക്ക് ഇന്റേണൽഷിപ്പിന്റെ ഭാഗമായി മെഡിക്കൽ കോളേജുകളിൽ പരിശീലനം നൽകും. ഇതിന്റെ ഭാഗമായി തിരുവന്തപുരം മെഡിക്കൽ കോളേജിൽ വിവിധ കോളേജുകളിൽ നിന്നുള്ള 15 എംഎസ്ഡബ്ല്യുക്കാർക്ക് വിവിധ ഘട്ടങ്ങളിലായി പരിശീലനം നൽകി. അവർ പഠിച്ച കാര്യങ്ങൾ ആശുപത്രി അന്തരീക്ഷത്തിൽ ഫലപ്രദമായി വിനിയോഗിക്കാനുള്ള പരിശീലനമാണ് നൽകുന്നത്.

സോഷ്യൽ വർക്കർമാരുടെ സേവനം ഘട്ടംഘട്ടമായി സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജുകളിലും വ്യാപിപ്പിക്കുന്നതാണ്. തിരുവനന്തപുരത്തിന് പുറമേ ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇനിഷ്യേറ്റീവ് നടപ്പിലാക്കി വരുന്ന ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, എറണാകുളം മെഡിക്കൽ കോളേജുകളിൽ ആദ്യഘട്ടമായി സോഷ്യൽ വർക്കർമാരുടെ സേവനം ലഭ്യമാക്കും. തുടർന്ന് മറ്റ് മെഡിക്കൽ കോളേജുകളിലും നടപ്പിലാക്കും. 

കൂടുതൽ ലേഖനങ്ങൾ

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

ഗാസ ഐക്യദാർഢ്യത്തിന്റെ ഭാഗമായി ആരംഭിച്ച ആഗോള ഡിജിറ്റൽ പ്രതിഷേധത്തിൽ പങ്കാളികളാകാൻ അഭ്യർഥിക്കുന്നു

ഗാസ ഐക്യദാർഢ്യത്തിന്റെ ഭാഗമായി ശനിയാഴ്‌ച മുതൽ ആരംഭിച്ച ആഗോള ഡിജിറ്റൽ പ്രതിഷേധത്തിൽ പങ്കാളികളാകാൻ അഭ്യർഥിക്കുന്നു. ഒരാഴ്‌ചക്കാലം രാത്രി ഒമ്പത്‌ മുതൽ ഒമ്പതര വരെ മൊബൈൽ ഫോൺ സ്വിച്ച്‌ഓഫ്‌ ചെയ്‌താണ്‌ പ്രതിഷേധം സംഘടിപ്പിക്കുന്നത്‌.

ബിജെപിയുടെ ഏകാധിപത്യ പ്രവണതകളെ ചെറുത്തുതോൽപ്പിക്കാനുള്ള പോരാട്ടത്തിൽ എല്ലാ വിഭാഗം ജനങ്ങളും അണിനിരക്കണം

കേന്ദ്രസർക്കാരിന്റെ കർഷക–തൊഴിലാളി വിരുദ്ധ നയങ്ങളെ പൊരുതിത്തോൽപ്പിക്കുമെന്ന നിശ്ചയദാർഢ്യവുമായി രാജ്യത്തെ അധ്വാനിക്കുന്ന വർഗം. കർഷകരും കർഷക–വ്യവസായത്തൊഴിലാളികളുമടക്കം കോടിക്കണക്കിനുപേർ ഒറ്റക്കെട്ടായി ഒമ്പതിന്‌ നടക്കുന്ന അഖിലേന്ത്യ പൊതുപണിമുടക്കിൽ അണിനിരക്കും.

ബിഹാറിലെ വോട്ടർപ്പട്ടിക പുനഃപരിശോധന തെരഞ്ഞെടുപ്പ്‌ കമീഷൻ ഉപേക്ഷിക്കണം

സ. എം എ ബേബി

ബിഹാറിലെ വോട്ടർപ്പട്ടിക പുനഃപരിശോധന തെരഞ്ഞെടുപ്പ്‌ കമീഷൻ ഉപേക്ഷിക്കണം. ബിഹാറിൽ നിന്നുള്ള വാർത്തകൾ വായിക്കാൻ മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌കുമാർ തയ്യാറാകണം. കമീഷൻ ആവശ്യപ്പെടുന്ന രേഖകൾ വലിയൊരു വിഭാഗംപേരുടെ പക്കലില്ല. ഇവരെല്ലാം പട്ടികയിൽനിന്ന്‌ പുറത്താകും.