Skip to main content

മണിപ്പൂർ കലാപത്തെ തുടർന്ന് പഠനം മുടങ്ങിയ വിദ്യാർത്ഥികളുടെ ആദ്യ ബാച്ച് കണ്ണൂർ സർവകലാശാലയിൽ ഉപരിപഠനത്തിനായി എത്തി

മണിപ്പൂരിൽ നിന്നെത്തിയ വിദ്യാർത്ഥികളുടെ ആദ്യ സംഘത്തെ കണ്ണൂർ വിമാനത്താവളത്തിൽ സ്വീകരിച്ചു. കലാപം രൂക്ഷമായതിനെ തുടർന്ന് പഠനം ഉപേക്ഷിക്കേണ്ടിവന്ന വിദ്യാർത്ഥികളാണ് കേരളത്തിലെ വിവിധ സർവകലാശാലകളിൽ തുടർപഠനത്തിനായി എത്തുന്നത്.

കഴിഞ്ഞ ദിവസം 67 പേരടങ്ങുന്ന മണിപ്പൂർ വിദ്യാർത്ഥി സംഘം കേരളത്തിൽ പഠന സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ദില്ലി കേരളാ ഹൗസിൽ മുഖ്യമന്ത്രിയെ കണ്ടത്. ആറു പേരടങ്ങുന്ന സംഘമാണ് ആദ്യമെത്തിയത്.

സർവ്വകലാശാല അധികൃതരോടൊപ്പമാണ് ആദ്യസംഘത്തെ സ്വീകരിച്ചത്. വരും ദിവസങ്ങളിൽ മറ്റുള്ളവരും കേരളത്തിലെ വിവിധ സർവ്വകലാശാലകളിലേക്ക് തുടർപഠനത്തിനായി എത്തും.

കൂടുതൽ ലേഖനങ്ങൾ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്

സ. പിണറായി വിജയൻ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്. ആ ചാട്ടമാണ് തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ കണ്ടത്. കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം പിടിച്ചു. എട്ടു കോൺഗ്രസംഗങ്ങൾ മാത്രമേ അവിടെ യുഡിഎഫിനുള്ളൂ.

സഖാവ് കെ എം സുധാകരൻ്റെ വിയോഗത്തിൽ ദുഃഖിതരായ കുടുംബാംഗങ്ങളുടെയും പാർടി സഖാക്കളുടെയും വേദനയിൽ പങ്കുചേരുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പാർടി മുൻ സംസ്ഥാന കമ്മിറ്റി അംഗവും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന പ്രിയ സഖാവ് കെ എം സുധാകരൻ നമ്മെ വിട്ടുപിരിഞ്ഞു.

പുന്നെല്ലിനൊപ്പം ചോരമണക്കുന്ന വീരേതിഹാസം രചിച്ച കീഴ്‌വെണ്‍മണിയിലെ പോരാളികൾക്ക് ലാൽസലാം

സവര്‍ണഭീകരതയുടെയും ജാതി വിരുദ്ധ പോരാട്ടങ്ങളുടെയും പേരായ കീഴ്‌‌‌വെണ്‍മണി കൂട്ടകൊല്ലക്ക് ഇന്ന് 57 വർഷം. കൂലിയിൽ ഒരു പിടി (600 ഗ്രാം) നെല്ല് അധികം ചോദിച്ചതിനാണ് ജാതി-ജന്മി ശക്തികൾ 44 മനുഷ്യരെ ജീവനോടെ ചുട്ടെരിച്ചത്.