പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ശ്രീനാരായണ ഗുരുവിന്റെ പ്രതിമ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സ. എ എ റഹീം എംപി കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി പ്രല്‍ഹദ് ജോഷിക്ക് കത്ത് നൽകി.
മനുഷ്യര്‍ തമ്മിലുള്ള ചേരിതിരിവുകള്‍ രൂക്ഷമായിരുന്ന, അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും മേല്‍ക്കൈയുണ്ടായിരുന്ന കാലഘട്ടത്തില്‍ ജീവിത പരിസരങ്ങളെ നവോത്ഥാനത്തിന്റെ വെളിച്ചത്തിലേക്ക് കൈപിടിച്ചു കൊണ്ടുവന്നത് ഗുരു ദര്‍ശനങ്ങളാണ്. ജാതീയമായ ഉച്ചനീചത്വങ്ങളെ ചോദ്യം ചെയ്യാനും സാമൂഹ്യ ജീവിതത്തെ ജനാധിപത്യവത്കരിക്കാനും ഗുരുദേവ ദര്‍ശനങ്ങള്‍ ജനങ്ങളോടാഹ്വാനം ചെയ്‌തു.
ഇന്ത്യയുടെയാകെ സാമൂഹ്യ മുന്നേറ്റത്തിന് കരുത്ത് പകര്‍ന്ന ഗുരുവിന്റെ ചിത്രം പാര്‍ലമെന്റില്‍ സ്ഥാപിക്കുക വഴി ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നെടുംതൂണുകളായ സമത്വം, നീതി, സാഹോദര്യം ബഹുസ്വരത തുടങ്ങിയ ആശയങ്ങളെ ഓര്‍മിപ്പിക്കുക കൂടിയാണ് ചെയ്യുക. ഗുരുദര്‍ശനങ്ങള്‍ ആവേശം നല്‍കുമെന്നും സമത്വാധിഷ്ഠിത സമൂഹത്തിന്റെ പരികല്പനകള്‍ക്ക് പ്രചോദനമാകുമെന്നും സ. എ എ റഹീം എംപി കത്തിൽ പറഞ്ഞു.