Skip to main content

നവകേരള സൃഷ്ടിക്ക്‌ കരുത്തു പകരുന്ന സഹകരണ പ്രസ്ഥാനം ശക്തമായി നിലനിർത്താൻ സഹകരണ നിയമഭേദഗതികൾ ഉപകരിക്കും

കേരളത്തിലെ സഹകരണമേഖലയുടെ വളർച്ചയുടെ നാൾവഴികൾ പരിശോധിക്കുമ്പോൾ കേരള സഹകരണസംഘം നിയമം 1969 പ്രമുഖ സ്ഥാനം വഹിക്കുന്നു. സഹകരണമേഖലയെ കൂടുതൽ പുരോഗതിയിലേക്ക് നയിക്കാനും ഈ മേഖലയുടെ സമഗ്രമായ വളർച്ചയ്‌ക്കും ഏറെ പ്രയോജനകരമായിരുന്നു ഈ നിയമം.1956 നവംബർ ഒന്നിന് ഐക്യകേരളം നിലവിൽ വന്നതിനുശേഷം ആദ്യമായി സമഗ്രമായ സഹകരണ നിയമം വന്നു. അതാണ് 1969ലെ കേരള സഹകരണ നിയമം. ഒരു സഹകരണസംഘം രജിസ്റ്റർ ചെയ്യുന്നതുമുതൽ സമാപ്തീകരിക്കുന്നതുവരെയുള്ള കാര്യങ്ങൾ സമഗ്രമായി പ്രതിപാദിക്കുന്നതാണ് കേരള സഹകരണനിയമം. ഈ നിയമത്തിൽ കാലോചിതമായ പരിഷ്‌കാരം വരുത്തുന്ന ഭേദഗതിയാണ് കഴിഞ്ഞ 14ന് നിയമസഭ പാസാക്കിയത്.

സഹകരണ നിയമഭേദഗതികൾ
പല ഘട്ടങ്ങളിൽ നിയമത്തിൽ ഭേദഗതികൾ വന്നിട്ടുണ്ട്. എന്നാൽ, സഹകരണരംഗത്തെ മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് സമഗ്രമായി സഹകരണമേഖലയ്ക്ക് പുതിയ ദിശാബോധം നൽകുന്നതിന് ലക്ഷ്യമിട്ട ആദ്യ നിയമഭേദഗതി 2000ൽ എൽഡിഎഫ് സർക്കാർ കൊണ്ടുവന്നതാണ്. 2023ലെ സമഗ്ര ഭേദഗതി സഹകരണമേഖലയുടെ സമഗ്ര വളർച്ച ലക്ഷ്യമിട്ടുള്ള ഭേദഗതിയാണ്. സവിശേഷമായ ഒരു ഘട്ടത്തിലൂടെയാണ് ഇന്ത്യയിലെ സഹകരണ പ്രസ്ഥാനം കടന്നുപോകുന്നത്. സഹകരണമേഖലയുടെ ഫെഡറൽ സ്വഭാവത്തിന് കാര്യമായ മാറ്റം വന്നുകൊണ്ടിരിക്കുന്ന അവസരമാണിത്. സഹകരണ ഫെഡറലിസത്തിനായി ശക്തിയുക്തം വാദിക്കുന്ന കേരളത്തിന്റെ ഈ സമഗ്ര നിയമഭേദഗതി പല രീതിയിൽ ശ്രദ്ധയാകർഷിക്കുന്നു. 97 ലെ ഭരണഘടന ഭേദഗതിയും അത് സഹകരണമേഖലയിൽ ഉയർത്തിവിട്ട പ്രശ്‌നങ്ങളും അവസാനം 2021ലെ സുപ്രീംകോടതി വിധിയിലാണ്‌ അവസാനിച്ചത്.

സഹകരണം സംസ്ഥാന വിഷയമാണെന്നും നിയമനിർമാണത്തിന് അവർക്കാണ്‌ അധികാരമെന്നും സുപ്രീംകോടതിപ്രഖ്യാപിച്ചു. അതിനു ബദലായി ഒട്ടനവധി നിയമ ഭരണപരിഷ്‌കാരങ്ങൾ കേന്ദ്രം ഈ മേഖലയിൽ കൊണ്ടുവന്നു. അതുവഴി സംസ്ഥാനങ്ങളുടെഅധികാരങ്ങളെ കവർന്നെടുക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചു. ബാങ്കിങ് റെഗുലേഷൻനിയമത്തിൽ തുടങ്ങി ഏറ്റവും അവസാനം മൾട്ടി സ്റ്റേറ്റ് സഹകരണ നിയമഭേദഗതിയിൽവരെ എത്തിനിൽക്കുന്നു ഈ പരിഷ്‌കാരങ്ങൾ. ഇതെല്ലംതന്നെ സംസ്ഥാനത്തെ സഹകരണ പ്രസ്ഥാനങ്ങൾക്ക് ഒട്ടേറെ ദോഷം ചെയ്യുന്നവയാണ്. അതിനെതിരായ ചെറുത്തുനിൽപ്പ് സംഘടിപ്പിക്കുന്ന സംസ്ഥാനമെന്ന നിലയിൽ ഈ സമഗ്ര നിയമപരിഷ്‌കരണത്തിന്‌ വലിയ പ്രസക്തിയാണ് കൈവന്നിരിക്കുന്നത്.

സഹകരണരംഗത്ത് ഇപ്പോൾ കടന്നുവരുന്ന ചില ആശാസ്യകരമല്ലാത്ത പ്രവണതകൾ മുളയിലേതന്നെനുള്ളേണ്ടതുണ്ട്. അതുകൊണ്ടുതന്നെ നിലവിലുള്ള നിയമങ്ങളിൽ ഇന്നത്തെ സഹകരണമേഖലയുടെ വളർച്ചയ്ക്കും അതിന്റെ പ്രയോഗതലത്തിനും പറ്റുന്ന തരത്തിൽ മാറ്റം വരുത്തേണ്ടതുണ്ട്‌. ഈ ലക്ഷ്യത്തോടെയാണ്‌ പുതിയ ഭേദഗതി. ക്രമക്കേടുകൾ ഉണ്ടായാൽ സമയോചിതമായി, സന്ദർഭോചിതമായി കൃത്യമായി നടപടി സ്വീകരിക്കാൻ കഴിയുന്ന തരത്തിൽ സാഹചര്യം ഉണ്ടാകണം. അതിന് സഹായകരമായ രൂപത്തിൽ നിയമം ഭേദഗതി ചെയ്യണം. അതെല്ലാംചേർത്തുവച്ചാണ് സമഗ്രമായ ബിൽ തയ്യാറാക്കിയത്. 14 ജില്ലയിലും സഹകാരികളുടെയും പൊതുജനങ്ങളുടെയും നിർദേശങ്ങൾക്കായി തെളിവെടുപ്പ് നടത്തി. വിദഗ്ധരുടെ അഭിപ്രായങ്ങൾ തേടി. നിർദേശിക്കപ്പെട്ട ഭേദഗതികൾകൂടി ഉൾപ്പെടുത്തി നിയമത്തിലെ ഓരോ വ്യവസ്ഥ സംബന്ധിച്ചും വിശദമായ ചർച്ച നടത്തിയാണ് ഈ നിയമത്തിന് അന്തിമ രൂപം നൽകിയത്. പ്രധാനമായും നിലവിലുള്ള സഹകരണ നിയമത്തിലെ 56 വ്യവസ്ഥയാണ് ഭേദഗതിയായും കൂട്ടിച്ചേർക്കലായും ഈ ഭേദഗതി നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

സമഗ്രമായ ബിൽ
സഹകരണ നിയമനിർമാണ ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് കേരളം സഹകരണ നിയമം മൂന്നാം ഭേദഗതി ബിൽ. അത്‌ പാസാക്കിയെടുക്കുന്നതിനു പ്രവർത്തിച്ചവർ നിരവധിയാണ്. ഒരു വർഷത്തെ ജനാധിപത്യപരമായ പ്രവർത്തനം ഇതിനു പിന്നിലുണ്ട്. ബിൽ തയ്യാറാക്കി ഭേദഗതി നിർദേശങ്ങൾ സ്വീകരിക്കാനും എല്ലാ വിഭാഗക്കാരെയും കേൾക്കാനും കഴിഞ്ഞു. ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലായിടങ്ങളിൽനിന്നും പിന്തുണ ലഭിച്ചു. കേരളത്തിന്റെ സഹകരണമേഖലയ്‌ക്ക്‌ അനുഗുണവും ജനാധിപത്യപരവും വികേന്ദ്രീകരണത്തിന്റെ അന്തസ്സത്ത ഉയർത്തിപ്പിടിക്കുന്നതുമായ ഈ നിയമഭേദഗതിയെ കേരളം വരവേൽക്കുംഎന്നത് നിസ്തർക്കമാണ്. നവകേരള സൃഷ്ടിക്ക്‌ കരുത്തു പകരുന്ന സഹകരണമേഖലയ്‌ക്ക് മുതൽക്കൂട്ടായി ശക്തമായി സഹകരണ പ്രസ്ഥാനം കേരളത്തിൽ നിലനിർത്താൻ ഈ നിയമം ഉപകരിക്കും.

കൂടുതൽ ലേഖനങ്ങൾ

യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രിയോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി

വർക്കലയ്ക്ക് സമീപം ട്രെയിനിൽ വെച്ച് യുവതിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി.

പ്രായമായവർക്ക് വീടുകളിൽ സുരക്ഷയൊരുക്കും

സ. പിണറായി വിജയൻ

വിഷന്‍ 2031 ന്റെ ഭാഗമായി സമഗ്ര പുരോഗതിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിലവാരമുള്ള പൊലീസ് സേനയാണ് കേരളത്തിലുള്ളത്. അതിന്റെ അടിസ്ഥാനത്തിലാണ് ദേശീയതലത്തിലുള്ള പല അംഗീകാരങ്ങളും പൊലീസ് സേനക്ക് ലഭിച്ചത്.

സഖാവ് ഇ പി ജയരാജന്റെ ആത്മകഥ കഥാകൃത്ത് ടി പത്മനാഭന് നൽകി സ. പിണറായി വിജയൻ പ്രകാശനം ചെയ്തു

സഖാവ് ഇ പി ജയരാജന്റെ ആത്മകഥ ‘ഇതാണെന്റെ ജീവിതം’ കഥാകൃത്ത് ടി പത്മനാഭന് നൽകി മുഖ്യമന്ത്രി സ. പിണറായി വിജയൻ പ്രകാശനം ചെയ്തു.

കേന്ദ്ര പദ്ധതികളുമായി ബന്ധപ്പെട്ട് കേന്ദ്രം കേരളത്തോടു കാണിക്കുന്ന അവഗണനയുടെ ഏറ്റവും പുതിയ ഉദാഹരണമാണ് തപാൽ വകുപ്പിൽ കേരളത്തെ തരം താഴ്ത്തുന്ന നിലപാട്

സ. ജോൺ ബ്രിട്ടാസ് എംപി

കേന്ദ്ര തപാൽ വകുപ്പ് 17.10.2025ൽ പുറത്തിറക്കിയ ഉത്തരവ് പ്രകാരം നിലവിൽ ഏറ്റവും ഉയർന്ന L1 പാഴ്സൽ ഹബ്ബ് പദവിയുള്ള തിരുവന്തപുരത്തെയും, കോഴിക്കോടെയും തപാൽ വകുപ്പിന്റെ പാഴ്സൽ സെൻററുകൾ L2 പദവിയിലേക്ക് തരംതാഴ്ത്തുവാനും തിരുവല്ല, ആലപ്പുഴ, തൊടുപുഴ എന്നിവിടങ്ങളിലെ നിലവിലെ L2 പദവിയിലുള്ള പാഴ്സൽ ഹബ്ബുകൾ നിർത്