Skip to main content

സഖാവ് പാട്യം ഗോപാലന്റെ അനശ്വര സ്മരണകൾ മുന്നോട്ടുള്ള പ്രയാണങ്ങൾക്ക് കരുത്തുപകരും

സഖാവ് പാട്യം ഗോപാലൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് 45 വർഷം തികയുകയാണ്.

ഉജ്ജ്വലനായ സംഘാടകനും പ്രക്ഷോഭകാരിയും സൈദ്ധാന്തികനും പ്രഭാഷകനുമായിരുന്ന പാട്യം ഗോപാലൻ മികച്ച പാർലമെന്റേറിയനുമായിരുന്നു. ഇന്ത്യൻ പാർലമെന്റിലും കേരള നിയമസഭയിലും ഒരുപോലെ ശോഭിച്ച സഖാവ് അക്ഷരാർത്ഥത്തിൽ നിയമനിർമ്മാണ സഭകളെ സമരവേദികളാക്കി മാറ്റി. മാർക്‌സിസം-ലെനിനിസത്തിന്റെ സിദ്ധാന്തവും പ്രയോഗവും വിശദീകരിച്ചുള്ള അദ്ദേഹത്തിന്റെ പാർടി ക്ലാസുകൾ സവിശേഷമായ അനുഭവം തന്നെയായിരുന്നു.

അടിയന്തരാവസ്‌ഥയുടെ നാളുകളിൽ സഖാവ് പാട്യം കണ്ണൂർ ജില്ലയിലെ സിപിഐഎമ്മിനെ കരുത്തോടെ നയിച്ചു. പാർടി കണ്ണൂർ ജില്ലാ സെക്രട്ടറിയായിരിക്കെയാണ് അദ്ദേഹം അസുഖം മൂലം മരണപ്പെട്ടത്. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് നികത്താനാവാത്ത നഷ്ടമാണ് സംഘടനാപരമായും സൈദ്ധാന്തികമായും പ്രസ്ഥാനത്തിന്റെയാകെ നേതൃത്വമാകേണ്ടിയിരുന്ന പാട്യത്തിന്റെ വിയോഗത്തിലൂടെ സംഭവിച്ചത്. പാട്യത്തോടൊപ്പമുള്ള പാർടി പ്രവർത്തനാനുഭവം ഞാനടക്കുള്ളവരുടെ എക്കാലത്തെയും ആവേശമാണ്. അകാലത്തിലെ ആ വേർപാട് തീരാനൊമ്പരവും. സഖാവ് പാട്യം ഗോപാലന്റെ അനശ്വര സ്മരണ മുന്നോട്ടുള്ള നമ്മുടെ പ്രയാണങ്ങൾക്ക് കരുത്തുപകരും.

കൂടുതൽ ലേഖനങ്ങൾ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. കെഎസ്‌വൈഎഫിന്റെയും കെഎസ്‌എഫിന്റെയും സംസ്ഥാന നേതാവായിരുന്ന ടി പി ദാസൻ സഹകാരി, കായിക സംഘാടകൻ എന്നീ നിലകളിലെല്ലാം കോഴിക്കോടിന്റെ മുഖമായിരുന്നു.

സഖാവ് ടി പി ദാസന്റെ വിയോഗത്തിൽ കുടുംബത്തിന്റെയും സഖാക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു

സ. പിണറായി വിജയൻ

സഖാവ് ടി പി ദാസന്റെ വിയോഗം വേദനയുളവാക്കുന്നതാണ്. കെ എസ് വൈ എഫ് കാലം മുതലുള്ള ബന്ധമാണ് ദാസനുമായിട്ടുള്ളത്. വിദ്യാർത്ഥി - യുവജന സംഘടനകളെ കെട്ടിപ്പടുക്കുന്നതിൽ സഖാവിന്റെ പങ്ക് അതുല്യമായിരുന്നു. വിട്ടുവീഴ്ചയില്ലാത്ത പ്രക്ഷോഭകാരി എന്നതിനൊപ്പം മികച്ച സംഘാടകനും സഹകാരിയുമായിരുന്നു അദ്ദേഹം.

ബി.ജെ.പിയോടുള്ള രാഷ്ട്രീയ വിധേയത്വം കൊണ്ട് കേന്ദ്ര സര്‍ക്കാരിനെക്കുറിച്ച് പറയേണ്ടതു പറയാതിരിക്കുകയും ചോദിച്ചു വാങ്ങേണ്ടവ സംബന്ധിച്ചു മൗനം പാലിക്കുകയും ചെയ്യുന്നു, ഈ നിലപാട് വര്‍ഗീയരാഷ്ട്രീയത്തിനു മുമ്പിലെ ദാസ്യത്തിന്‍റേതാണ്

സ. പിണറായി വിജയൻ

കേരളത്തിന്റെ ഭാവിക്കും സമഗ്ര വികസനത്തിനും ജനക്ഷേമത്തിനും സഹായകമായ നിര്‍ണ്ണായക നിര്‍ദ്ദേശങ്ങളൊന്നും ഇല്ലാത്ത നയപ്രഖ്യാപനമാണ് ഗവർണർ ഇന്ന് നിയമസഭയില്‍ നടത്തിയത്.

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി

സ. പിണറായി വിജയൻ

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി. പറയേണ്ട കാര്യങ്ങൾ പലതും നയപ്രഖ്യാപനത്തിൽ പറയാതിരുന്നിട്ടുണ്ട്. കേരളത്തിന് അർഹമായ കുറേ കാര്യങ്ങൾ കേന്ദ്രസര്‍ക്കാരില്‍നിന്ന് ചോദിച്ചുവാങ്ങേണ്ടതായുണ്ട്. അതേക്കുറിച്ചെല്ലാം നയപ്രഖ്യാപനത്തിൽ മൗനംപാലിച്ചു.