ഇന്ത്യന്‍ ജനത എന്നും ഓര്‍മ്മിക്കുന്ന ശാസ്‌ത്രജ്ഞന്മാരില്‍ ഏറ്റവും പ്രമുഖനായിരുന്നു ഡോ. എം എസ് സ്വാമിനാഥന്‍. ശാസ്‌ത്രീയമായ കൃഷി സമ്പ്രദായത്തിലൂടെ ഇന്ത്യയുടെ കാര്‍ഷിക ഉല്‍പ്പാദന ക്ഷമതയും ഉല്‍പ്പാദനവും വര്‍ദ്ധിപ്പിക്കുന്നതിന് അദ്ദേഹം അതുല്യമായ സംഭാവനകള്‍ നല്‍കി. ഭക്ഷ്യക്ഷാമത്തില്‍ നിന്ന് മാത്രമല്ല, അമേരിക്കയെ ആശ്രയിക്കുന്നതില്‍ നിന്നും ഇന്ത്യയെ രക്ഷപ്പെടുത്തി. ജനിതക മാറ്റം വരുത്തിയ വിളകള്‍ അടക്കമുള്ള എല്ലാ ആധുനിക ശാസ്‌ത്രീയ കൃഷി രീതിക്കുവേണ്ടിയും അദ്ദേഹം എന്നും ഉറച്ച നിലപാടെടുത്തു. അദ്ദേഹത്തിന്റെ നിര്യാണം കാര്‍ഷിക മേഖലയ്‌ക്കും ഇന്ത്യന്‍ ജനതയ്‌ക്കും നികത്താനാകാത്ത നഷ്‌ടമാണ്.