Skip to main content

കേരളത്തിൽ കോൺഗ്രസിനും ബിജെപിക്കും ഒരേമനസ്

കേരളത്തിൽ കോൺഗ്രസിനും ബിജെപിക്കും ഒരേമനസാണ്. അവരുടെ ലക്ഷ്യം എൽഡിഎഫ് ആണ്. കോൺഗ്രസ് ബിജെപിയെ എതിർക്കുന്നില്ല എന്ന് മാത്രമല്ല, ഒരു വിഭാഗം ബിജെപിയുടെ വർഗീയ നയങ്ങൾ വരെ സ്വീകാര്യമുള്ളവരാണ്. സംഘപരിവാർ മനസോടെ പ്രതികരിക്കാൻ അവർ തയ്യാറാണ്. ബിജെപിക്ക് നീരസമുണ്ടാക്കുന്ന ഒന്നും കോൺഗ്രസ് ചെയ്യുന്നുമില്ല.

കേന്ദ്രം കേരളത്തോട് പകയോടെ പെരുമാറുമ്പോഴും ഒരുമിച്ച് നിന്ന് അർഹമായ ആനുകൂല്യങ്ങൾ നേടാൻ ഇവിടെ നിന്നും ജയിച്ചുപോയ കോൺഗ്രസ് എംപിമാർ തയ്യാറാകുന്നില്ല. കേന്ദ്ര ധനമന്ത്രിയെ കണ്ട് നിവേദനം നൽകാനോ നിവേദനത്തിൽ ഒപ്പിടുവാനോ അവർ തയ്യാറല്ല. ഇത് നമ്മൾ മനസിലാക്കണം. ബിജെപി ഭരണത്തിലില്ലാത്ത നാല് സംസ്ഥാനങ്ങളിൽ ഒരേ ദിവസം റെയ്ഡ് നടന്നിരുന്നു. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ഭരണം പിടിക്കാൻ പറ്റുമോയെന്നാണ് ബിജെപി നോക്കുന്നത്.

കെപിസിസി യോഗത്തിൽ രാഷ്‌ട്രീയവുമായി ബന്ധമില്ലാത്ത ഒരു പ്രൊഫഷണലിനെ പങ്കെടുപ്പിക്കുകവഴി കോൺഗ്രസിന്റെ രാഷ്‌ട്രീയ വ്യതിയാനമാണ്‌ വെളിവാകുന്നത്‌. സാമൂഹ്യമാധ്യമങ്ങളിലും മറ്റും സജീവമായി ഇടപെടുന്നയാൾ കോൺഗ്രസിന്റെ ഉന്നതയോഗത്തിൽ പങ്കെടുത്തതായാണ്‌ വാർത്ത.

നല്ല നിലയിൽ നടന്നുപോകുന്ന കേരളത്തിന്റെ ധനമാനേജ്മെൻറിനെ ഏതൊക്കെ തരത്തിൽ ബുദ്ധിമുട്ടിക്കാനാകുമെന്നാണ് കേന്ദ്രം നോക്കുന്നത്. എന്നാൽ ദേശീയപാത നിർമ്മാണം, മലയോര- തീരദേശ ഹെെവേകൾ, ഗെയിൽ പെെപ്പ് ലെെൻ, കെ ഫോൺ , കൊച്ചി ബാംഗ്ലൂർ വ്യവസായ ഇടനാഴി അങ്ങിനെ വിവിധ പദ്ധതികളിലുടെ സംസ്ഥാനത്തിന്റെ വികസനമാണ് എൽഡിഎഫ് സർക്കാർ ഉറപ്പാക്കും.

കൂടുതൽ ലേഖനങ്ങൾ

വിശ്വാസികളെ കൂടെ ചേർത്ത് വേണം വർഗീയ വാദികളെ ചെറുത്ത് തോൽപ്പിക്കണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

വർഗീയ വാദികൾക്ക് വിശ്വാസമില്ല, വിശ്വാസം ഒരു ഉപകരണമായി ഉപയോഗിക്കുന്നവരാണ് അവർ. വിശ്വാസികളെ കൂടെ ചേർത്ത് വേണം വർഗീയ വാദികളെ ചെറുത്ത് തോൽപ്പിക്കാൻ.
 

ചെങ്ങറ - പുനരധിവാസത്തിനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണം

ചെങ്ങറ ഭൂസമര പ്രദേശത്തെ 1136 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രി സ. പിണറായി വിജയൻ നിർദ്ദേശിച്ചു. പ്രദേശത്തെ കുടുംബങ്ങളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർദ്ദേശം.

അപകടകരമായ താൽപര്യങ്ങളുടെ പ്രചാരകരായി മാധ്യമങ്ങൾ മാറുന്നു

സ. എ വിജയരാഘവന്‍

മാധ്യമങ്ങള്‍ പൊതുവെ അപകടകരമായ താല്‍പര്യങ്ങളുടെ പ്രചാരകരായി മാറി. ആദായ വില്‍പന പരസ്യങ്ങള്‍ വഴി കമ്പോള സംസ്‌കാരത്തില്‍ കുടുക്കാനാണ് ശ്രമം. അപകടകരമായ വലതുപക്ഷ മൂല്യങ്ങള്‍ അടിച്ചേല്‍പിക്കുകയാണ്. പൊതുബോധത്തെ ഇക്കൂർ പിന്നോട്ട് വലിക്കുകയാണ്.

ഇന്ത്യ-ചൈന ബന്ധത്തിലെ മുന്നേറ്റത്തെ സ്വാഗതം ചെയ്യുന്നു

സ. എം എ ബേബി

ഇന്ത്യ-ചൈന ബന്ധത്തിലെ മുന്നേറ്റത്തെ സ്വാഗതം ചെയ്യുന്നു. അതിർത്തിയുമായി ബന്ധപ്പെട്ട ചർച്ചകളെയും, കൈലാസ് മാനസരോവർ യാത്ര പുനരാരംഭിക്കുന്നതിലെയും നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുന്നതിലെയും കരാറുകളെ സ്വാഗതം ചെയ്യുന്നു.