Skip to main content

കേര‍ളത്തോട് കേന്ദ്രം കാണിക്കുന്ന അവഗണനയ്ക്കെതിരെ യുഡിഎഫ് ശബ്ദിക്കുന്നില്ല

കേര‍ളത്തിനെതിരെ കേന്ദ്രം കാണിക്കുന്ന അവഗണനയ്ക്കെതിരെ ശബ്ദിക്കാൻ പോലും യുഡി എഫ് എംപിമാർ തയ്യാറായിട്ടില്ല. കേരളത്തിൽ ഒന്നും നടക്കില്ല എന്ന പ്രതീതിയാണ് യുഡിഎഫ് ഉണ്ടാക്കിയത്. എന്നാലിപ്പോൾ കേരളത്തിൽ ദേശീയ പാത വികസനം പൂർത്തിയാവാൻ പോവുകയാണ്. ഗെയിൽ പൈപ്പ് ലൈൻ പദ്ധതി വന്നു, മലയോര ഹൈവേ, തീരദേശ ഹൈവേ പദ്ധതികൾ നടന്നു കൊണ്ടിരിക്കുന്നു,
ജലപാത പദ്ധതി മുന്നോട്ട് പോവുന്നു, ഡിജിറ്റൽ യൂണിവേഴ്സിറ്റി സ്ഥാപിച്ചു, ഡിജിറ്റൽ സയൻസ് പാർക്ക് വരുന്നു. ഡിജിറ്റൽ യൂണിവേഴ്സിറ്റി, ഡിജിറ്റൽ സയൻസ് പാർക്ക് എന്നിവ രാജ്യത്ത് തന്നെ ആദ്യമായി കേരളത്തിലാണ് പ്രാവർത്തികമാകുന്നത്.

അതേസമയം, സാമൂഹ്യമാധ്യമ രംഗത്തെ ഒരു വിദഗ്ധനാണ് കോൺഗ്രസിന് ബുദ്ധി ഉപദേശിക്കുന്നത്. ഈ കൂട്ടർ ഇടതുപക്ഷത്തിനെതിരെ കഥകൾ മെനയുകയാണ്. എല്ലാതരത്തിലും സർക്കാരിനെ അവഹേളിക്കുക എന്നതാണ് ഇക്കൂട്ടരുടെ ഉദ്ദേശം. അതിനായി ഒരു ഏജൻസി സന്നാഹങ്ങള്‍ ഒരുക്കുകയാണ്.

കൂടുതൽ ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.