Skip to main content

ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ ഗൂഢാലോചന പകൽ പോലെ വ്യക്തം

ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ ആരോപണത്തിൽ ഉൾക്കളികൾ പുറത്ത് വന്നിരിക്കുകയാണ്. ആരോപണം ഉന്നയിച്ചയാൾ തന്നെ ആരോപണം തെറ്റാണെന്ന് പറഞ്ഞു. മറ്റ് ചിലരുടെ പ്രേരണ കൊണ്ടാണ് ആരോപണമുന്നയിച്ചതെന്നാണ് ഇപ്പോൾ ഇയാൾ പറഞ്ഞത്. കേസിലെ ഗൂഢാലോചന പകൽ പോലെ വ്യക്തമാണ്. ഗൂഢാലോചനയുണ്ടെന്ന് സിപിഐ എം തുടക്കം മുതൽ പറഞ്ഞിരുന്നതാണ്. അന്വേഷണം ദ്രുതഗതിയിൽ മുന്നോട്ട് പോകണം. ഈ വ്യാജ ആരോപണത്തിന് പിന്നെലെ ഗൂഢാലോചനക്കാരെയെല്ലാം പുറത്ത് കൊണ്ടുവരണം. എന്നാൽ താൻ പറഞ്ഞത് കളവാണെന്ന ഹരിദാസന്റെ വെളിപ്പെടുത്തൽ മാധ്യമങ്ങൾ വേണ്ടരീതിയിൽ വാർത്തയാക്കിയിട്ടില്ല. ഇതിലൂടെ മാധ്യമങ്ങളുടെ കാപട്യമാണ് തുറന്നുകാട്ടപ്പെടുന്നത്. പിആർ ഏജൻസി നയിക്കുന്ന അവസ്ഥയിലേക്ക് കേരളത്തിലെ കോൺഗ്രസ് എത്തിയിരിക്കുകയാണ്.

കൂടുതൽ ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.