Skip to main content

മോദി സർക്കാരിന് ഇന്ത്യ എന്ന പേരിനെ പേടി, കേന്ദ്രത്തിന് സവർക്കറുടെ നിലപാട്

മോദി സർക്കാരിന് ഇന്ത്യ എന്ന പേരിനെ പേടിയാണ്. ഇന്ത്യ മുന്നണിയോടുള്ള പേടി കാരണമാണ് രാജ്യത്തിന്റെ പേര് മാറ്റാനുള്ള ശ്രമം നടക്കുന്നത്. മോദി സർക്കാർ ചരിത്രത്തെ മാറ്റാനാണ് ശ്രമിക്കുന്നത്. സവർക്കറുടെ നിലപാടാണ് കേന്ദ്രസർക്കാരിന്. അതിന്റെ ആദ്യത്തെ ശ്രമമാണ് ജി20 ഉച്ചകോടി നടക്കുന്ന സമയത്ത് ഇന്ത്യ എന്ന പേരിന് പകരം ഭാരതം എന്ന പേര് ഉപയോ​ഗിച്ചത്. ഭരണഘടന അനുസരിച്ചാണ് രാജ്യത്തിന്റെ പേര് ഇന്ത്യ എന്ന് നൽകിയത്. സുപ്രീംകോടതി തന്നെ മോദി സർക്കാരിനോട് പേര് മാറ്റേണ്ടതുണ്ടോ എന്ന് ചോദ്യം ഉന്നയിച്ചപ്പോഴും ഇന്ത്യ എന്ന പേര് മാറ്റുന്നില്ല എന്ന നിലപാടാണ് മോദി സർക്കാർ പറഞ്ഞത്. ഇപ്പോൾ പേര് മാറ്റാനുള്ള കാരണം വ്യക്തമാണ്.

ബിജെപിക്കെതിരെ രൂപീകരിച്ച ഇന്ത്യ എന്ന മുന്നണിയോടുള്ള എതിർപ്പ് കാരണമാണ് പാഠപുസ്തകങ്ങളിൽ നിന്നും ഇന്ത്യ എന്ന പേര് വെട്ടി ഭാരത് എന്നാക്കുന്നത്. പുതുതലമുറ പഠിക്കേണ്ട പാഠപുസ്തകങ്ങളിൽ നിന്നും പല ഭാ​ഗങ്ങളും മുമ്പും ഒഴിവാക്കി സർക്കാർ വിവാദം സൃഷ്ടിച്ചിരുന്നു. ഇത് സവർക്കറുടെ നിലപാടാണ്. ആർഎസ്എസ് നിർമിത ചരിത്രം പഠിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇത് ഹിന്ദുത്വ വൽക്കരണത്തിലേക്കും ഫാസിസത്തിലേക്കുമുള്ള യാത്രയുടെ വിദ്യാഭ്യാസ മേഖലയിലെ പ്രയോ​ഗമാണ്.
 

കൂടുതൽ ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.