എൻസിഇആർടി പാഠപുസ്‌തകങ്ങളിൽ നിന്ന് ‘ഇന്ത്യ യെ’ വെട്ടി ‘ഭാരത്’ എന്നാക്കുന്നത് ഹിന്ദുത്വവൽക്കരണത്തിലേയ്‌ക്കും വർഗീയതിയിലേയ്‌ക്കും ഫാസിസത്തിലേയ്‌ക്കുമുള്ള യാത്രയുടെ വിദ്യഭ്യാസരംഗത്തെ പ്രയോഗമാണ്. ആർഎസ്‌എസിന്റെ തിട്ടൂരം കൊണ്ട് മാറുന്നതല്ല ഇന്ത്യ എന്ന ഭരണഘടനാപരമായ പേര്. ഫാസിസ്‌റ്റ് രീതിൽ അടിച്ചേൽപ്പിക്കുന്ന പേരിനെ അംഗീകരിക്കില്ല - ഡൽഹിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അംബേദ്‌കർ അടക്കമുള്ളവർ ഭരണഘടന നിർമാണ സഭയിൽ നടത്തിയ ചർച്ചയുടെ ഫലമായി രാജ്യത്തിന്റെ പേര് ഇന്ത്യ എന്നാണ് നിശ്ചയിച്ചത്. ഇന്ത്യ, അഥവ ഭാരതം എന്നാണ് ഭരണഘടനയുടെ ഒന്നാം അനുച്ഛേദത്തിൽ ഉൾപ്പെടുത്തിയത്.
രാജ്യത്തിന്റെ പേര് മാറ്റില്ലന്നായിരുന്നു മോദി സർക്കാർ സുപ്രീംകോടതിയെ അറിയിച്ചത്. പ്രതിപക്ഷ പാർടികൾ ഇന്ത്യ എന്ന ബിജെപി വിരുദ്ധ കൂട്ടായ്‌മ രൂപീകരിച്ചതാണ് പെട്ടന്നുന്നുള്ള പ്രകോപനമെന്ന് വ്യക്തമാണ്.ശാസ്‌ത്ര-ചരിത്ര സത്യങ്ങളെ മൂടി വെച്ച് സ്വയം നിർമിച്ച ചരിത്രത്തെ ആധുനിക ചരിത്രമെന്നാണ് അവർ സ്വയം വിളിക്കുന്നത്. പുരാണങ്ങളെ ക്ലാസിക്കൽ ചരിത്രമാക്കുകയാണ്. ഇത് സവർക്കറുടെ നിലപാടാണ്.