Skip to main content

മോദി സർക്കാർ അധികാരത്തിൽ വന്നതുമുതൽ വിദ്യാഭ്യാസരംഗത്തെ ആർഎസ്എസ് ആശയപ്രചരാണത്തിനുള്ള ഒരു ഉപകരണമാക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണ്

പാഠപുസ്തകങ്ങളിൽ നമ്മുടെ രാജ്യത്തിന്റെ പേര് ഇന്ത്യ എന്നത് മാറ്റി ഭാരതം എന്നു കൊടുക്കാൻ എൻസിഇആർടി നിയോഗിച്ച പാഠപുസ്തകപരിഷ്കരണസമിതി നിർദേശം വച്ചിരിക്കുന്നു. ആർഎസ്എസ് നിയന്ത്രണത്തിലുള്ള മോദി സർക്കാർ അധികാരത്തിൽ വന്നതുമുതൽ വിദ്യാഭ്യാസരംഗത്തെ അവരുടെ ആശയപ്രചരാണത്തിനുള്ള ഒരു ഉപകരണമാക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. ആധുനികതയോടും ശാസ്ത്രബോധത്തോടും പുറം തിരിഞ്ഞു നില്ക്കുന്ന ആർഎസ്എസ് വീക്ഷണം, രാജ്യത്തെ യുവതലമുറയെ പിന്തിരിപ്പൻ ചിന്തയിലേക്ക് വലിച്ചുതാഴ്ത്തുന്നു, ആധുനികലോകത്തെ ജീവിതത്തിനു ശേഷി ഇല്ലാത്തവരാക്കുന്നു. ഈ ശ്രമങ്ങളിലെ ഏറ്റവും പുതിയ കൃത്യമാണ് രാജ്യത്തിൻറെ പേര് ഭാരതം എന്നു മാറ്റാനും പുരാതനകാലചരിത്രത്തെ ക്ലാസിക്കൽ ചരിത്രം എന്നു വിളിക്കാനും ഒക്കെയുള്ള നിർദ്ദേശം.
ഇന്ത്യയുടെ ഭരണഘടനാ നിർമ്മാണ സഭ വിശദമായി ആലോചിച്ച് എടുത്ത തീരുമാനമാണ് "ഇന്ത്യ അതായത് ഭാരതം" എന്ന രാജ്യത്തിൻറെ പേര്. എന്തെങ്കിലും ചർച്ചയോ തീരുമാനമോ പോലുമില്ലാതെ അതിനെ ഭാരതം എന്നു മാത്രമാക്കി മാറ്റാനാണ് ആർഎസ്എസ് സർക്കാർ ശ്രമിക്കുന്നത്. ഭാരതം എന്നത് ഒരു സങ്കല്പവും ഇന്ത്യ എന്നത് ഒരു ആധുനികരാഷ്ട്രനാമവുമാണ്. ഈ ആധുനികരാഷ്ട്രത്തെ പൗരാണിക സങ്കല്പങ്ങളുടെ അടിസ്ഥാനത്തിൽ ഉള്ള ഒന്നാക്കി മാറ്റാനുള്ള ഹിന്ദുത്വവാദികളുടെ ശ്രമത്തിന്റെ ഭാഗമായാണ് ഈ പേര് മാറ്റം.
നമ്മുടെ പുരാതനചരിത്രം നന്മതിന്മകൾ നിറഞ്ഞതാണ്, എല്ലാ രാജ്യങ്ങളുടെയും ചരിത്രം പോലെ. മഹത്തായ നേട്ടങ്ങളുണ്ട്, അതോടൊപ്പം ജാതിവിവേചനം എന്ന അതിനിഷ്ഠൂരമായ കുറ്റകൃത്യവും ഉണ്ട്. ഇതിനെ മറച്ചു വച്ച് ഒരു സുവർണകാലസ്തുതിഗീതം പാടുന്നത് രാജ്യതാല്പര്യത്തിന് ഉതകുന്നതല്ല.
മലയാളിയായ ഒരു പ്രൊഫ. സി ഐ ഐസക് ആണ് എൻസിഇആർടിക്ക് ഈ ദുരുപദേശം നല്കിയ സമിതിയുടെ അധ്യക്ഷൻ എന്നു കാണുന്നു. മലബാർ കലാപത്തെ സ്വാതന്ത്ര്യസമരപാരമ്പര്യത്തിൽ നിന്ന് ഒഴിവാക്കണമെന്ന് ഐസിഎച്ച്ആറിന് ഉപദേശം നല്കിയതും ഇതേ മഹാപണ്ഡിതൻ ആണ്. ആർഎസ്എസിന് ഉപയോഗപ്പെടുന്ന ഉപദേശങ്ങൾ നല്കുകയാണ് കുറച്ചു കാലമായി ഇദ്ദേഹത്തിന്റെ തൊഴിൽ.
 

കൂടുതൽ ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.