Skip to main content

ദേശീയ ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷന്റെ മികച്ച ചാനലൈസിങ് ഏജൻസിക്കുള്ള ഒന്നാം സ്ഥാനം സംസ്ഥാന വനിതാ വികസന കോർപറേഷൻ നേടി

ദേശീയ ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷന്റെ മികച്ച ചാനലൈസിങ് ഏജൻസിക്കുള്ള ഒന്നാം സ്ഥാനം സംസ്ഥാന വനിതാ വികസന കോർപറേഷൻ നേടി. കഴിഞ്ഞ വർഷങ്ങളിലെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിലാണ് മികച്ച ചാനെലൈസിങ് ഏജൻസിക്കുള്ള ഒന്നാം സ്ഥാനം സംസ്ഥാന വനിതാ വികസന കോർപറേഷൻ കരസ്ഥമാക്കിയത്. കോർപറേഷന്റെ നാളിതുവരെയുള്ള പ്രവർത്തന ചരിത്രത്തിൽ ഇതാദ്യമായാണ് ദേശീയ ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷന്റെ മികച്ച ചാനലൈസിങ് ഏജൻസിയായി തെരഞ്ഞെടുക്കപ്പെടുന്നത്.

സുസ്ഥിരമായ പ്രവർത്തന പുരോഗതി, ഉയർന്ന വായ്പ വിനിയോഗം, കൃത്യമായ തിരിച്ചടവ്, മൂലധന നിക്ഷേപം തുടങ്ങി വിവിധ പ്രവർത്തന ഘടകങ്ങളെ മുൻനിർത്തിയുള്ള വിലയിരുത്തലുകളെ അടിസ്ഥാനപ്പെടുത്തിയാണ് വനിതാ വികസന കോർപറേഷൻ ഈ നേട്ടം കൈവരിച്ചത്. ഈ കാലയളവിൽ സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗത്തിൽപെട്ട 22,580 വനിതകൾക്ക് 375 കോടി രൂപ വായ്പ നൽകാൻ വനിതാ വികസന കോർപറേഷന് സാധിച്ചിട്ടുണ്ട്. സർക്കാരിന്റെ പദ്ധതി നടത്തിപ്പിലൂടെയും വായ്പാ വിതരണത്തിലൂടെയും ഈ സർക്കാർ ഭരണത്തിൽ വന്നശേഷം 10 ലക്ഷത്തോളം വനിതകൾക്ക് വിവിധ രീതിയിലുള്ള സേവനമെത്തിക്കാൻ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്.

ദീർഘകാലം ഒന്നാം സ്ഥാനക്കാരായിരുന്ന ഏജൻസികളെ ഉൾപ്പെടെ പിന്നിലാക്കിയാണ് വനിതാ വികസന കോർപ്പറേഷൻ ഈ വിജയം കരസ്ഥമാക്കിയത്. സംസ്ഥാന സർക്കാരിന്റെയും ദേശീയ ധനകാര്യ വികസന കോർപ്പറേഷനുകളുടെയും സഹായത്തോടെ വിവിധ വിഭാഗങ്ങളിലുള്ള സ്ത്രീകൾക്ക് ലളിതമായ വ്യവസ്ഥകളിൽ കുറഞ്ഞ പലിശയ്ക്ക് സ്വയം സംരംഭക വായ്പകൾ കഴിഞ്ഞ മുപ്പത്തിയഞ്ചു വർഷങ്ങളായി സ്ഥാപനം നൽകിവരുന്നു.

ദേശീയ ധനകാര്യ വികസന കോർപറേഷനുകളിൽ നിന്നും വായ്പ എടുക്കുന്നതിനായി 805.56 കോടി രൂപയുടെ അധിക ഗ്യാരന്റിയാണ് കോർപ്പറേഷന് സംസ്ഥാന സർക്കാർ കഴിഞ്ഞ വർഷങ്ങളിൽ അനുവദിച്ചത്. ഇതിലൂടെ കോർപറേഷന്റെ പ്രവർത്തന മേഖലയിൽ നിർണായകമായ മുന്നേറ്റമാണ് ഉണ്ടാക്കിയിട്ടുള്ളത്. ദേശീയ പിന്നോക്ക വിഭാഗ ധനകാര്യ കോർപറേഷൻ, ദേശിയ പട്ടികജാതി ധനകാര്യ വികസന കോർപറേഷൻ എന്നിവിടങ്ങളിൽ നിന്നുമുള്ള മികച്ച ചാനലൈസിങ് ഏജൻസിക്കുള്ള പുരസ്‌കാരങ്ങളും കഴിഞ്ഞ വർഷങ്ങളിൽ കരസ്ഥമാക്കാനും സംസ്ഥാന വനിതാ വികസന കോർപറേഷന് സാധിച്ചിട്ടുണ്ട്.

കൂടുതൽ ലേഖനങ്ങൾ

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

ഗാസ ഐക്യദാർഢ്യത്തിന്റെ ഭാഗമായി ആരംഭിച്ച ആഗോള ഡിജിറ്റൽ പ്രതിഷേധത്തിൽ പങ്കാളികളാകാൻ അഭ്യർഥിക്കുന്നു

ഗാസ ഐക്യദാർഢ്യത്തിന്റെ ഭാഗമായി ശനിയാഴ്‌ച മുതൽ ആരംഭിച്ച ആഗോള ഡിജിറ്റൽ പ്രതിഷേധത്തിൽ പങ്കാളികളാകാൻ അഭ്യർഥിക്കുന്നു. ഒരാഴ്‌ചക്കാലം രാത്രി ഒമ്പത്‌ മുതൽ ഒമ്പതര വരെ മൊബൈൽ ഫോൺ സ്വിച്ച്‌ഓഫ്‌ ചെയ്‌താണ്‌ പ്രതിഷേധം സംഘടിപ്പിക്കുന്നത്‌.

ബിജെപിയുടെ ഏകാധിപത്യ പ്രവണതകളെ ചെറുത്തുതോൽപ്പിക്കാനുള്ള പോരാട്ടത്തിൽ എല്ലാ വിഭാഗം ജനങ്ങളും അണിനിരക്കണം

കേന്ദ്രസർക്കാരിന്റെ കർഷക–തൊഴിലാളി വിരുദ്ധ നയങ്ങളെ പൊരുതിത്തോൽപ്പിക്കുമെന്ന നിശ്ചയദാർഢ്യവുമായി രാജ്യത്തെ അധ്വാനിക്കുന്ന വർഗം. കർഷകരും കർഷക–വ്യവസായത്തൊഴിലാളികളുമടക്കം കോടിക്കണക്കിനുപേർ ഒറ്റക്കെട്ടായി ഒമ്പതിന്‌ നടക്കുന്ന അഖിലേന്ത്യ പൊതുപണിമുടക്കിൽ അണിനിരക്കും.

ബിഹാറിലെ വോട്ടർപ്പട്ടിക പുനഃപരിശോധന തെരഞ്ഞെടുപ്പ്‌ കമീഷൻ ഉപേക്ഷിക്കണം

സ. എം എ ബേബി

ബിഹാറിലെ വോട്ടർപ്പട്ടിക പുനഃപരിശോധന തെരഞ്ഞെടുപ്പ്‌ കമീഷൻ ഉപേക്ഷിക്കണം. ബിഹാറിൽ നിന്നുള്ള വാർത്തകൾ വായിക്കാൻ മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌കുമാർ തയ്യാറാകണം. കമീഷൻ ആവശ്യപ്പെടുന്ന രേഖകൾ വലിയൊരു വിഭാഗംപേരുടെ പക്കലില്ല. ഇവരെല്ലാം പട്ടികയിൽനിന്ന്‌ പുറത്താകും.