Skip to main content

കളമശ്ശേരിയിൽ കാര്യങ്ങൾ വ്യക്തമാകുന്നതിനു മുമ്പ് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, ആർഎസ്എസുകാരായ ചില ടിവി ചർച്ചക്കാർ എന്നിവർ മുനവച്ച ചില ആരോപണങ്ങൾ ഉയർത്തിയത് എന്തിന്?

കളമശ്ശേരിയിൽ യഹോവാസാക്ഷികൾ എന്ന ക്രിസ്തീയ വിഭാഗത്തിന്റെ ഒരു കൺവെൻഷനിൽ ഇന്നുണ്ടായ സ്ഫോടനവും മരണങ്ങളും അങ്ങേയറ്റം ദുഖകരവും ആശങ്കയുയർത്തുന്നതുമാണ്. മരണപ്പെട്ടവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. പരുക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു.
ഈ ഹീനകൃത്യത്തിൻറെ ഉത്തരവാദിത്വം ഏറ്റെടുത്തു കൊണ്ട് മാർട്ടിൻ എന്ന മുൻ യഹോവാസാക്ഷിക്കാരൻ എന്ന് അവകാശപ്പെടുന്ന ഒരാൾ രംഗത്ത് വന്നിട്ടുണ്ട്. അയാളെ പൊലീസ് ചോദ്യം ചെയ്തുവരുന്നു. കേരള പൊലീസ് ഇക്കാര്യത്തിൽ ശക്തവും ഉചിതവുമായ നടപടി എടുക്കുമെന്ന് ഉറപ്പുണ്ട്.
ബോംബ് വെച്ച് ആളുകളെ കൊന്നു എന്ന് അവകാശപ്പെടുന്നയാളുടെ ഒരു വിഡിയോ കണ്ടു. അയാളുടെ വാക്കുകൾ പല സംശയങ്ങളും ഉണർത്തുന്നു. യഹോവാസാക്ഷികൾ രാജ്യസ്നേഹം ഇല്ലാത്തവരാണ്, ദേശീയപതാകയെയും ദേശീയഗാനത്തെയും ബഹുമാനിക്കാത്തവരാണ് തുടങ്ങിയ കാര്യങ്ങളിലെ എതിർപ്പ് കൊണ്ടാണ് താൻ ഈ ബോംബ് വെച്ചത് എന്നാണ് അയാൾ പറഞ്ഞത്. ആർഎസ്എസും മറ്റും നടത്തുന്ന ജിംഗോയിസ്റ്റ് കപടദേശീയതാപ്രചാരണത്തിൽ മയങ്ങിപ്പോയ ഒരാളാണോ ഇത്? കേരളത്തിലെ സമാധാനപൂർണമായ ജനജീവിതം അട്ടിമറിക്കാനുള്ള ഒരു നീക്കമാണോ ഇത്? കാര്യങ്ങൾ വ്യക്തമാകുന്നതിനു മുമ്പ് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, ആർഎസ്എസുകാരായ ചില ടിവി ചർച്ചക്കാർ എന്നിവർ മുനവച്ച ചില ആരോപണങ്ങൾ ഉയർത്തിയത് എന്തിനാണ്?
കേരളത്തിലെ വിവിധവിഭാഗം ജനങ്ങൾക്കിടയിൽ -ക്രിസ്ത്യാനികൾക്കിടയിൽവരെ - ആർഎസ്എസ് ആശയങ്ങൾ , അറിഞ്ഞും അല്ലാതെയും പ്രചരിക്കുന്നത് തടഞ്ഞില്ല എങ്കിൽ ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കും എന്ന കാര്യം കേരളത്തിലെ എല്ലാ മതേതര രാഷ്ട്രീയ പാർട്ടികളും സാമുദായിക-മതനേതൃത്വങ്ങളും ഗൗരവമായി കാണണമെന്ന് അഭ്യർത്ഥിക്കുന്നു.
 

കൂടുതൽ ലേഖനങ്ങൾ

വിശ്വാസികളെ കൂടെ ചേർത്ത് വേണം വർഗീയ വാദികളെ ചെറുത്ത് തോൽപ്പിക്കണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

വർഗീയ വാദികൾക്ക് വിശ്വാസമില്ല, വിശ്വാസം ഒരു ഉപകരണമായി ഉപയോഗിക്കുന്നവരാണ് അവർ. വിശ്വാസികളെ കൂടെ ചേർത്ത് വേണം വർഗീയ വാദികളെ ചെറുത്ത് തോൽപ്പിക്കാൻ.
 

ചെങ്ങറ - പുനരധിവാസത്തിനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണം

ചെങ്ങറ ഭൂസമര പ്രദേശത്തെ 1136 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രി സ. പിണറായി വിജയൻ നിർദ്ദേശിച്ചു. പ്രദേശത്തെ കുടുംബങ്ങളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർദ്ദേശം.

അപകടകരമായ താൽപര്യങ്ങളുടെ പ്രചാരകരായി മാധ്യമങ്ങൾ മാറുന്നു

സ. എ വിജയരാഘവന്‍

മാധ്യമങ്ങള്‍ പൊതുവെ അപകടകരമായ താല്‍പര്യങ്ങളുടെ പ്രചാരകരായി മാറി. ആദായ വില്‍പന പരസ്യങ്ങള്‍ വഴി കമ്പോള സംസ്‌കാരത്തില്‍ കുടുക്കാനാണ് ശ്രമം. അപകടകരമായ വലതുപക്ഷ മൂല്യങ്ങള്‍ അടിച്ചേല്‍പിക്കുകയാണ്. പൊതുബോധത്തെ ഇക്കൂർ പിന്നോട്ട് വലിക്കുകയാണ്.

ഇന്ത്യ-ചൈന ബന്ധത്തിലെ മുന്നേറ്റത്തെ സ്വാഗതം ചെയ്യുന്നു

സ. എം എ ബേബി

ഇന്ത്യ-ചൈന ബന്ധത്തിലെ മുന്നേറ്റത്തെ സ്വാഗതം ചെയ്യുന്നു. അതിർത്തിയുമായി ബന്ധപ്പെട്ട ചർച്ചകളെയും, കൈലാസ് മാനസരോവർ യാത്ര പുനരാരംഭിക്കുന്നതിലെയും നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുന്നതിലെയും കരാറുകളെ സ്വാഗതം ചെയ്യുന്നു.