Skip to main content

കേന്ദ്രസർക്കാർ നിയന്ത്രിത ഹാക്കർമാർ മൊബൈൽ ഫോൺ ചോർത്താൻ ശ്രമിക്കുന്നത്‌ ഭരണഘടന ഉറപ്പ്‌ നൽകുന്ന മൗലിക അവകാശങ്ങളുടെ കടുത്ത ലംഘനമാണെന്ന്‌ ചൂണ്ടിക്കാട്ടി സ. സീതാറാം യെച്ചൂരി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്‌ കത്തയച്ചു

കേന്ദ്രസർക്കാർ നിയന്ത്രിത ഹാക്കർമാർ മൊബൈൽ ഫോൺ ചോർത്താൻ ശ്രമിക്കുന്നത്‌ ഭരണഘടന ഉറപ്പ്‌ നൽകുന്ന മൗലിക അവകാശങ്ങളുടെ കടുത്ത ലംഘനമാണെന്ന്‌ ചൂണ്ടിക്കാട്ടി സിപിഐ എം ജനറൽ സെക്രട്ടറി സ. സീതാറാം യെച്ചൂരി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്‌ കത്തയച്ചു. സർക്കാർ ഇത്തരത്തിൽ എത്തിനോക്കുന്നത്‌ ജനാധിപത്യവിരുദ്ധമാണെന്ന് ആപ്പിളിൽനിന്ന്‌ ലഭിച്ച മുന്നറിയിപ്പ്‌ സന്ദേശം ചേർത്ത്‌ അയച്ച കത്തിൽ സ. സീതാറാം യെച്ചൂരി പറഞ്ഞു.

തന്റെ പ്രവർത്തനത്തിൽ ഒളിക്കാൻ ഒന്നുമില്ലെന്ന്‌ സ. സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ, തന്നെ നിരീക്ഷിക്കുന്നതും താൻ ഉപയോഗിക്കുന്ന ഇലക്‌ട്രോണിക്‌ ഉപകരണങ്ങൾ വിദൂര നിയന്ത്രണത്തിൽ കൊണ്ടുവരുന്നതും അവയിൽ ചില വിവരങ്ങൾ നിക്ഷേപിക്കാനും കെട്ടിച്ചമച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ തന്നെ കുടുക്കാനുമാണ്‌. കേന്ദ്ര ഏജൻസികളെ വിപുലമായ തോതിൽ ദുരുപയോഗിക്കുന്ന സർക്കാരിൽനിന്ന്‌ ഇത്തരം പ്രവൃത്തിക്ക്‌ സാധ്യതയുണ്ട്‌.

ഭരണഘടനപ്രകാരം സത്യപ്രതിജ്ഞ ചെയ്‌താണ്‌ മോദി പ്രധാനമന്ത്രിയായി ചുമതലയേറ്റതെന്ന്‌ കത്തിൽ സ. സീതാറാം യെച്ചൂരി ഓർമ്മിപ്പിച്ചു. എന്നാൽ ജനാധിപത്യത്തെയും പൗരരുടെ ജനാധിപത്യ അവകാശങ്ങളെയും ഹനിക്കുകയാണ്‌. അത്‌ അംഗീകരിക്കാൻ കഴിയില്ല. ഈ വിഷയത്തിൽ പ്രധാനമന്ത്രിയുടെ പ്രതികരണം പ്രതീക്ഷിക്കുന്നതായി കത്തിൽ പറഞ്ഞു. 

കൂടുതൽ ലേഖനങ്ങൾ

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

ഗാസ ഐക്യദാർഢ്യത്തിന്റെ ഭാഗമായി ആരംഭിച്ച ആഗോള ഡിജിറ്റൽ പ്രതിഷേധത്തിൽ പങ്കാളികളാകാൻ അഭ്യർഥിക്കുന്നു

ഗാസ ഐക്യദാർഢ്യത്തിന്റെ ഭാഗമായി ശനിയാഴ്‌ച മുതൽ ആരംഭിച്ച ആഗോള ഡിജിറ്റൽ പ്രതിഷേധത്തിൽ പങ്കാളികളാകാൻ അഭ്യർഥിക്കുന്നു. ഒരാഴ്‌ചക്കാലം രാത്രി ഒമ്പത്‌ മുതൽ ഒമ്പതര വരെ മൊബൈൽ ഫോൺ സ്വിച്ച്‌ഓഫ്‌ ചെയ്‌താണ്‌ പ്രതിഷേധം സംഘടിപ്പിക്കുന്നത്‌.

ബിജെപിയുടെ ഏകാധിപത്യ പ്രവണതകളെ ചെറുത്തുതോൽപ്പിക്കാനുള്ള പോരാട്ടത്തിൽ എല്ലാ വിഭാഗം ജനങ്ങളും അണിനിരക്കണം

കേന്ദ്രസർക്കാരിന്റെ കർഷക–തൊഴിലാളി വിരുദ്ധ നയങ്ങളെ പൊരുതിത്തോൽപ്പിക്കുമെന്ന നിശ്ചയദാർഢ്യവുമായി രാജ്യത്തെ അധ്വാനിക്കുന്ന വർഗം. കർഷകരും കർഷക–വ്യവസായത്തൊഴിലാളികളുമടക്കം കോടിക്കണക്കിനുപേർ ഒറ്റക്കെട്ടായി ഒമ്പതിന്‌ നടക്കുന്ന അഖിലേന്ത്യ പൊതുപണിമുടക്കിൽ അണിനിരക്കും.

ബിഹാറിലെ വോട്ടർപ്പട്ടിക പുനഃപരിശോധന തെരഞ്ഞെടുപ്പ്‌ കമീഷൻ ഉപേക്ഷിക്കണം

സ. എം എ ബേബി

ബിഹാറിലെ വോട്ടർപ്പട്ടിക പുനഃപരിശോധന തെരഞ്ഞെടുപ്പ്‌ കമീഷൻ ഉപേക്ഷിക്കണം. ബിഹാറിൽ നിന്നുള്ള വാർത്തകൾ വായിക്കാൻ മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌കുമാർ തയ്യാറാകണം. കമീഷൻ ആവശ്യപ്പെടുന്ന രേഖകൾ വലിയൊരു വിഭാഗംപേരുടെ പക്കലില്ല. ഇവരെല്ലാം പട്ടികയിൽനിന്ന്‌ പുറത്താകും.