Skip to main content

സീതാറാം യെച്ചൂരിയടക്കമുള്ളവരുടെ ഫോൺ ചോർത്താനുള്ള കേന്ദ്രസർക്കാർ ശ്രമം രാഷ്ട്രീയ ഭീകരത

സിപിഐ എം ജനറൽ സെക്രട്ടറി സ. സീതാറാം യെച്ചൂരിയുടേതടക്കം ഇന്ത്യയിലെ വിവിധ പ്രതിപക്ഷ പാർടികളുടെ നേതാക്കളുടെയും മാധ്യമപ്രവർത്തകരുടെയും ഫോണുകൾ ഭരണകൂട പിന്തുണയുള്ള ഹാക്കർമാർ ചോർത്താൻ ശ്രമിക്കുകയാണ്. ഇത്‌ വെറും ഊഹാപോഹമല്ല, ആപ്പിൾ കമ്പനിയുടെ മുന്നറിയിപ്പ് സന്ദേശങ്ങൾ അവർക്ക് ലഭിച്ചു. ഇത്‌ തീർച്ചയായും ഞെട്ടിക്കുന്ന വാർത്തയാണ്.

ഇന്ത്യയിലെ പ്രതിപക്ഷ നേതാക്കളെ ഉന്നമിട്ടും അവരെ നിയമവിരുദ്ധമായി നിരീക്ഷിച്ച് രഹസ്യങ്ങൾ ചോർത്തിയും വരുതിയിൽ കൊണ്ടുവരാനാണ് കേന്ദ്രസർക്കാരിന്റെ ശ്രമം. കേന്ദ്രസർക്കാർ ഹാക്കർമാരെ വച്ച് ചാരപ്രവർത്തനം നടത്തുന്നു എന്ന് ഒരു വിദേശ കമ്പനി മുന്നറിയിപ്പ് നൽകുന്ന അവസ്ഥ സത്യത്തിൽ ഭീതിദമാണ്. സാമാന്യ ജനാധിപത്യ മര്യാദ പോലും കാണിക്കാത്ത കേന്ദ്രസർക്കാരിന്റെ തെമ്മാടി ഭരണം സൃഷ്ടിച്ചിരിക്കുന്ന ഭീകരമായ അന്തരീക്ഷത്തിലേക്കാണ് ഇത്‌ വിരൽ ചൂണ്ടുന്നത്.

തീവ്രവർഗ്ഗീയ സ്വേച്ഛാധിപത്യ ഭരണം നിലനിർത്താൻ വേണ്ടി ആർഎസ്എസ് നിയന്ത്രിക്കുന്ന കേന്ദ്ര ബിജെപി സർക്കാർ ഏതറ്റം വരെ പോകാനും തയ്യാറാണെന്നത് ഇതിലൂടെ വ്യക്തമാക്കുകയാണ്.

പ്രതിപക്ഷത്തിന്റെ ഐക്യപ്രസ്ഥാനത്തെ പേടിച്ച് പ്രതിപക്ഷ നേതാക്കളെ വ്യക്തിപരമായി വേട്ടയാടാനുള്ള ശ്രമമാണിത്.

ഇത്തരത്തിൽ നടത്തുന്ന ഹാക്കിങ് ശ്രമങ്ങൾ വിജയിച്ചാൽ ഭീമ കൊറേഗാവ് കേസിൽ സംഭവിച്ചതുപോലെ ഫോണിലും മറ്റും വ്യാജമായി തെളിവുകൾ നിക്ഷേപിച്ച് പ്രതിപക്ഷ നേതാക്കളെ കുടുക്കിലാക്കാനും കഴിയും. ഈ ഭീകര ഭരണത്തിൽ അങ്ങനെ സംഭവിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

കേരളത്തിലെ സൗഹാർദപരമായ അന്തരീക്ഷം തകർക്കാൻ വേണ്ടി നടന്ന നീക്കങ്ങൾ നാമെല്ലാവരും കണ്ടതാണ്. വർഗ്ഗീയ വിഷം നിരന്തരം ചീറ്റിയും ചരിത്രം വളച്ചൊടിച്ച് വ്യാജ ബോധം നിർമിച്ചും ജനങ്ങളെ തമ്മിലടിപ്പിച്ചും എതിരെ ഉറർന്നുവരുന്ന ശബ്ദങ്ങളെ അടിച്ചമർത്തിയും ജനാധിപത്യത്തെ കശാപ്പു ചെയ്തും ആധുനിക ഇന്ത്യൻ റിപബ്ലിക്കിനെ നൂറ്റാണ്ടുകൾ പിന്നിലോട്ട് കൊണ്ടുപോകാനുള്ള നീക്കങ്ങൾ അതിശക്തമായി നടന്നുകൊണ്ടിരിക്കുമ്പോൾ അതിനെ എതിർക്കേണ്ടത് ജനാധിപത്യ ബോധമുള്ള എല്ലാവരുടെയും കടമയാണ്.
 

കൂടുതൽ ലേഖനങ്ങൾ

യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രിയോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി

വർക്കലയ്ക്ക് സമീപം ട്രെയിനിൽ വെച്ച് യുവതിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി.

പ്രായമായവർക്ക് വീടുകളിൽ സുരക്ഷയൊരുക്കും

സ. പിണറായി വിജയൻ

വിഷന്‍ 2031 ന്റെ ഭാഗമായി സമഗ്ര പുരോഗതിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിലവാരമുള്ള പൊലീസ് സേനയാണ് കേരളത്തിലുള്ളത്. അതിന്റെ അടിസ്ഥാനത്തിലാണ് ദേശീയതലത്തിലുള്ള പല അംഗീകാരങ്ങളും പൊലീസ് സേനക്ക് ലഭിച്ചത്.

സഖാവ് ഇ പി ജയരാജന്റെ ആത്മകഥ കഥാകൃത്ത് ടി പത്മനാഭന് നൽകി സ. പിണറായി വിജയൻ പ്രകാശനം ചെയ്തു

സഖാവ് ഇ പി ജയരാജന്റെ ആത്മകഥ ‘ഇതാണെന്റെ ജീവിതം’ കഥാകൃത്ത് ടി പത്മനാഭന് നൽകി മുഖ്യമന്ത്രി സ. പിണറായി വിജയൻ പ്രകാശനം ചെയ്തു.

കേന്ദ്ര പദ്ധതികളുമായി ബന്ധപ്പെട്ട് കേന്ദ്രം കേരളത്തോടു കാണിക്കുന്ന അവഗണനയുടെ ഏറ്റവും പുതിയ ഉദാഹരണമാണ് തപാൽ വകുപ്പിൽ കേരളത്തെ തരം താഴ്ത്തുന്ന നിലപാട്

സ. ജോൺ ബ്രിട്ടാസ് എംപി

കേന്ദ്ര തപാൽ വകുപ്പ് 17.10.2025ൽ പുറത്തിറക്കിയ ഉത്തരവ് പ്രകാരം നിലവിൽ ഏറ്റവും ഉയർന്ന L1 പാഴ്സൽ ഹബ്ബ് പദവിയുള്ള തിരുവന്തപുരത്തെയും, കോഴിക്കോടെയും തപാൽ വകുപ്പിന്റെ പാഴ്സൽ സെൻററുകൾ L2 പദവിയിലേക്ക് തരംതാഴ്ത്തുവാനും തിരുവല്ല, ആലപ്പുഴ, തൊടുപുഴ എന്നിവിടങ്ങളിലെ നിലവിലെ L2 പദവിയിലുള്ള പാഴ്സൽ ഹബ്ബുകൾ നിർത്