Skip to main content

പാചകവാതകവില തുടർച്ചയായി വർധിപ്പിച്ച് പൊതുജനത്തെ കൊള്ളയടിച്ച് മോദി സർക്കാർ

പാചകവാതകവില തുടർച്ചയായി വർധിപ്പിച്ച് പൊതുജനത്തെ കൊള്ളയടിച്ച് മോദി സർക്കാർ. തുടർച്ചയായ രണ്ടാം മാസവും വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില കുത്തനെ വർധിപ്പിച്ച് ജനങ്ങളെ വെല്ലുവിളിക്കുകയാണ് കേന്ദ്രസർക്കാർ. നവംബർ ഒന്നിന് പാചക വാതകത്തിന് നൂറ്റൊന്നു രൂപയാണ് കൂട്ടിയിരിക്കുന്നത്. ഒക്ടോബറിൽ 209 രൂപ കൂട്ടിയതിനു തൊട്ടു പിന്നാലെയാണിത്. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില ഇത്തരത്തിൽ കൂട്ടുമ്പോൾ കുടുംബശ്രീ യും മറ്റും നടത്തുന്ന ജനകീയ ഭക്ഷണശാലകളും ചെറുകിട ഹോട്ടലുകളുമാണ് കടുത്ത പ്രതിസന്ധിയിലാകുന്നത്.

രക്ഷാബന്ധന് ഉപഹാരം എന്ന് പരസ്യ പ്രചാരണത്തിന്റെ ഭാഗമായി പാചക വാതകത്തിന് 158 രൂപ കുറച്ചിരുന്നു. 158 രൂപ കുറച്ചിട്ട്, 310 രൂപ കൂട്ടി ജനങ്ങളെ വിഡ്ഢികളാക്കാനുള്ള ശ്രമമാണ് മോദി സർക്കാർ നടത്തുന്നത്. രക്ഷാബന്ധന് കുറച്ച തുക കേരളപ്പിറവി ദിനത്തിൽ കൂട്ടി ഇന്ത്യക്കാരുടെ വയറ്റത്തടിക്കുകയാണ് ബിജെപി സർക്കാർ. 2021 ൽ 40,000 കോടി രൂപയോളം ബജറ്റ് വിഹിതം ഉണ്ടായിരുന്ന ഗ്യാസ് സബ്‌സിഡി കുത്തനെ വെട്ടിക്കുറച്ച് 2257 കോടി ആക്കിയ ജനദ്രോഹനയമാണ് ഗ്യാസ് വില കൂടാനുള്ള കാരണം. വില കൂട്ടുമ്പോള്‍ അതിന്റെ ഉത്തരവാദിത്തം എണ്ണക്കമ്പനികളുടെ തലയിൽ വെച്ച് രക്ഷപ്പെടാമെന്നു കരുതുന്നത് പരിഹാസ്യമാണ്.
 

കൂടുതൽ ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.