Skip to main content

ബിജെപിയെ ഭരണത്തില്‍ നിന്നും അകറ്റി രാജ്യത്തെ രക്ഷിക്കുക എന്നതാണ് സിപിഐ എമ്മിന്റെ മുഖ്യ തെരഞ്ഞെടുപ്പ് നയം

ബിജെപിയെ ഭരണത്തില്‍ നിന്നും അകറ്റി രാജ്യത്തെ രക്ഷിക്കുക എന്നതാണ് സിപിഐ എമ്മിന്റെ മുഖ്യ തെരഞ്ഞെടുപ്പ് നയം. അതിനായി എല്ലാ ജനാധിപത്യ മതേതര കക്ഷികളേയും കൂട്ടിയോജിപ്പിച്ച് മുന്നാട്ടുപോകാനുള്ള പ്രവര്‍ത്തനമാണ് നടത്തുന്നത്. ഇന്ത്യ സംഖ്യം അത്തരത്തിലുള്ള ഒരു നീക്കമാണ്. ഒരോ സംസ്ഥാനത്തും നിലനില്‍ക്കുന്ന പ്രത്യേക സാഹചര്യങ്ങള്‍ക്കും യാഥാര്‍ഥ്യങ്ങള്‍ക്കും അനുസരിച്ചാകും തെരഞ്ഞെടുപ്പ് സംഖ്യങ്ങളും നീക്കു പോക്കും നടത്തുക. കേരളത്തില്‍ സിപിഐ എമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണിയും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫും തമ്മിലാണ് പ്രധാന മത്സരം. ബംഗാളില്‍ ബിജെപിയേയും തൃണമൂല്‍ കോണ്‍ഗ്രസിനേയും പരാജപ്പെടുത്തുകയെന്നതാണ് ഇടതുമുന്നണി നയം.

തമിള്‍നാട്ടില്‍ ഡിഎംകെയാണ് ഇടതുപാര്‍ടികളും കോണ്‍ഗ്രസും ഉള്‍പ്പെടുന്ന ബിജെപി വിരുദ്ധ സംഖ്യത്തിന് നേതൃത്വം നല്‍കുന്നത്. മഹാരാഷ്ട്രയില്‍ എന്‍സിപിയും കോണ്‍ഗ്രസുമാണ് ഇത് നയിക്കുന്നത്. ഇതേപോലെ വ്യത്യസ്തമാണ് മറ്റു സംസ്ഥാനങ്ങളിലെ സ്ഥിതി. എന്തായാലും ബിജെപിയെ പരാജപ്പെടുത്തുകയെന്നതാണ് മുഖ്യ അജണ്ഡ.

ഇഡിയേയും മറ്റ് അന്വേഷണ ഏജന്‍സികളേയും ഉപയോഗിച്ച് പ്രതിപക്ഷ കക്ഷികളുടെ നേതാക്കളെ പ്രതികൂട്ടിലാക്കാനുള്ള ശ്രമമാണ് മോദി സര്‍ക്കാര്‍ നടത്തുന്നത്. അഴിമതി ആരു നടത്തിയാലും അത് രംഗത്തുകൊണ്ടുവരികയും കുറ്റക്കാരെ ശിക്ഷിക്കുകയും വേണം. അത് നേരായ മാര്‍ഗത്തിലൂടെ ആകണം. അല്ലാതെ പക്ഷപാതപരമായി ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നതിനെയാണ് തങ്ങള്‍ എതിര്‍ക്കുന്നത്. 23000ത്തിലധികം കേസുകള്‍ ഇഡി ഫയല്‍ ചെയ്തിട്ടും അതില്‍ ചെറിയൊരു ശതമാനം മാത്രമാണ് ഇതുവരെ തെളിയിക്കപ്പെട്ടത്. ബംഗാളില്‍ കോടികള്‍ വെട്ടിച്ച ശാരദ നാരദ കേസുകള്‍ക്ക് ഒരു തുമ്പും ഇതുവരെ ഉണ്ടായില്ല
 

കൂടുതൽ ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.