Skip to main content

ജെഎൻയു കാമ്പസിലുടനീളം മറ്റു സാംസ്ക്കാരിക പരിപാടികൾ നടത്താൻ അനുമതി നൽകുമ്പോൾ, ഓണാഘോഷം തടയാനുള്ള ശ്രമങ്ങൾ സംഘപരിവാറിന്റെ ദക്ഷിണഭാരതവിരുദ്ധ, കേരള വിരുദ്ധ അജണ്ടയുടെ തുടർച്ച

എല്ലാ വർഷവും ജെഎൻയു ക്യാമ്പസിലെ മലയാളി വിദ്യാർഥികൾ ഒന്നിച്ചു സദ്യയും കേരളീയകലാപരിപാടികളുമായി വിപുലമായി സംഘടിപ്പിക്കാറുള്ള സാംസ്കാരികോത്സവത്തിന് ഈ വർഷം അനുമതി നിഷേധിച്ചിരിക്കുകയാണ്. സംഘപരിവാറിന്റെ കേരളവിരുദ്ധ അജണ്ട നടപ്പിലാക്കുന്ന സർവകലാശാലാ അധികൃതരുടെ നടപടിയാണിത്.

സാംസ്കാരിക പരിപാടി നടത്താൻ ബുക്ക് ചെയ്ത കൺവെൻഷൻ സെന്റർ, ഔദ്യോഗികമായി ഒരു കാരണവും നൽകാതെ ക്യാൻസൽ ചെയ്യുകയാണ് സർവകലാശാലാഭരണകൂടം ചെയ്തത്. സാംസ്കാരികമായ വൈവിധ്യത്തോടുള്ള സംഘ്പരിവാറിന്റെ അസഹിഷ്ണുതയാണ് ഇതിന്റെ പിന്നിൽ. ജെഎൻയു വൈസ് ചാൻസലർ ശാന്തിശ്രീ ധുലിപുഡി പണ്ഡിറ്റിന്റെ വർഗീയപ്രസ്താവനകൾ പല തവണ മാധ്യമങ്ങളിൽ ഇടം പിടിച്ചിരുന്നു. കാമ്പസിലെ മലയാളി വിദ്യാർത്ഥികളുടെ കൂട്ടായ്മയിൽ തിരഞ്ഞെടുക്കപ്പെട്ട ഓണക്കമ്മറ്റിയാണ് വർഷങ്ങളായി ജെഎൻയു ഓണം നടത്തുന്നത്. ഈ ഫെസ്റ്റിവൽ സംഘടിപ്പിക്കരുതെന്ന് ഭീഷണിപ്പെടുത്താൻ സെക്യൂരിറ്റി ഉദ്യോഗസ്ഥർ സംഘാടകരുടെ ഹോസ്റ്റൽ മുറിയിൽ എത്തിയിരുന്നു.

ജെഎൻയു കാമ്പസിലുടനീളം മറ്റു സാംസ്ക്കാരിക പരിപാടികൾ നടത്താൻ ജെഎൻയു ഭരണകൂടം അനുമതി നൽകുമ്പോൾ, ഓണാഘോഷം തടയാനുള്ള ശ്രമങ്ങൾ സംഘപരിവാറിന്റെ ദക്ഷിണഭാരതവിരുദ്ധ, കേരള വിരുദ്ധ അജണ്ടയുടെ തുടർച്ചയാണ്. ഇന്ത്യയുടെ ഐക്യത്തെയും ബഹുസ്വരതയെയും വെല്ലുവിളിക്കുന്ന സംഘപരിവാർ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉണ്ടാകണം.
 

കൂടുതൽ ലേഖനങ്ങൾ

വിശ്വാസികളെ കൂടെ ചേർത്ത് വേണം വർഗീയ വാദികളെ ചെറുത്ത് തോൽപ്പിക്കണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

വർഗീയ വാദികൾക്ക് വിശ്വാസമില്ല, വിശ്വാസം ഒരു ഉപകരണമായി ഉപയോഗിക്കുന്നവരാണ് അവർ. വിശ്വാസികളെ കൂടെ ചേർത്ത് വേണം വർഗീയ വാദികളെ ചെറുത്ത് തോൽപ്പിക്കാൻ.
 

ചെങ്ങറ - പുനരധിവാസത്തിനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണം

ചെങ്ങറ ഭൂസമര പ്രദേശത്തെ 1136 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രി സ. പിണറായി വിജയൻ നിർദ്ദേശിച്ചു. പ്രദേശത്തെ കുടുംബങ്ങളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർദ്ദേശം.

അപകടകരമായ താൽപര്യങ്ങളുടെ പ്രചാരകരായി മാധ്യമങ്ങൾ മാറുന്നു

സ. എ വിജയരാഘവന്‍

മാധ്യമങ്ങള്‍ പൊതുവെ അപകടകരമായ താല്‍പര്യങ്ങളുടെ പ്രചാരകരായി മാറി. ആദായ വില്‍പന പരസ്യങ്ങള്‍ വഴി കമ്പോള സംസ്‌കാരത്തില്‍ കുടുക്കാനാണ് ശ്രമം. അപകടകരമായ വലതുപക്ഷ മൂല്യങ്ങള്‍ അടിച്ചേല്‍പിക്കുകയാണ്. പൊതുബോധത്തെ ഇക്കൂർ പിന്നോട്ട് വലിക്കുകയാണ്.

ഇന്ത്യ-ചൈന ബന്ധത്തിലെ മുന്നേറ്റത്തെ സ്വാഗതം ചെയ്യുന്നു

സ. എം എ ബേബി

ഇന്ത്യ-ചൈന ബന്ധത്തിലെ മുന്നേറ്റത്തെ സ്വാഗതം ചെയ്യുന്നു. അതിർത്തിയുമായി ബന്ധപ്പെട്ട ചർച്ചകളെയും, കൈലാസ് മാനസരോവർ യാത്ര പുനരാരംഭിക്കുന്നതിലെയും നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുന്നതിലെയും കരാറുകളെ സ്വാഗതം ചെയ്യുന്നു.