Skip to main content

കോടതി വിധി കുഞ്ഞുങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങൾക്കെതിരായ അതിശക്തമായ താക്കീത്

ആലുവയിൽ അഞ്ച് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കൊടുംകുറ്റവാളിക്ക്
വധശിക്ഷ വിധിച്ചിരിക്കുന്നു. കോടതി വിധി ഏറെ പ്രതീക്ഷാനിർഭരമാണ്. പിഞ്ചുബാലികയുടെ കുടുംബത്തിന്റെ നഷ്ടം ഒരിക്കലും പരിഹരിക്കാനാവില്ലെങ്കിലും കോടതി വിധി കുഞ്ഞുങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങൾക്കെതിരായ അതിശക്തമായ താക്കീതാണ്. കുഞ്ഞുങ്ങൾക്കെതിരായ അതിക്രമങ്ങൾ ആധുനിക സമൂഹത്തിന് ഒരുതരത്തിലും അംഗീകരിക്കാനാകുന്നതല്ല. ഇത് ഇനിയും ആവർത്തിച്ചുകൂടാ. ചുമത്തിയ എല്ലാ വകുപ്പിനും പരമാവധി ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. അതിവേഗത്തിൽ കേസന്വേഷണം പൂർത്തിയാക്കുകയും 60 ദിവസം കൊണ്ട് വിചാരണ പൂർത്തിയാക്കുകയും 110 ദിവസം കൊണ്ട് വിധിയെഴുതുകയും ചെയ്ത കേസിൽ കുറ്റവാളിക്ക് പരമാവധി ശിക്ഷ വാങ്ങി നല്‍കിയ അന്വേഷണസംഘവും പ്രോസിക്യൂഷനും അഭിനന്ദനമർഹിക്കുന്നു. സംസ്ഥാന സർക്കാർ മാതാപിതാക്കൾക്ക് നൽകിയ ഉറപ്പ് പാലിക്കാൻ സാധിച്ചു. എല്ലാവേളയിലും കുടുംബത്തിനൊപ്പം നിലകൊള്ളാൻ സർക്കാർ ശ്രമിച്ചു.

കൂടുതൽ ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.