വരുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഭൂരിപക്ഷമുള്ള ഭരണമാണ് വരുന്നതെങ്കിൽ ഇന്ത്യയെ മതരാഷ്‌ട്രമാക്കാനുള്ള തീരുമാനങ്ങളാണ് അണിയറയിൽ ഒരുങ്ങത്. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്‌ഘാടനച്ചടങ്ങിൽ അംഗങ്ങൾക്കായി വിതരണം ചെയ്‌ത ഭരണഘടനയിൽനിന്ന് ചില വാക്കുകൾ അപ്രത്യക്ഷമായത് ഇതിന്റെ ഭാഗമായാണ്. സംസ്ഥാനത്തെ നിയമനിർമാണ സഭകൾ പാസാക്കുന്ന ബില്ലുകൾ അനാദികാലത്തോളം കെട്ടിപ്പൂട്ടിവയ്‌ക്കാൻ ഗവർണർക്ക് അധികാരമില്ല. സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കും ഭൂരിപക്ഷമുള്ളിടത്തോളം ഗവർണറുടെ പ്രീതി നഷ്‌ടപ്പെട്ടാലും സർക്കാരിനെ ഒന്നും ചെയ്യാൻ കഴിയില്ല. ചിലർക്ക് അധികാരമില്ലാതെ ജീവിക്കാനാകില്ല. അതിനായി ജനാധിപത്യവിരുദ്ധ നിലപാടുകൾ സ്വീകരിച്ച്, ജീവിതാവസാനംവരെ സംഘപരിവാറിന്റെ അടിമയാകുകയാണ്.