Skip to main content

കേരളത്തിലെ തദ്ദേശസ്ഥാപനങ്ങളെ തകർക്കാൻ ആസൂത്രിതനീക്കം നടത്തുകയാണ് കേന്ദ്ര സർക്കാർ

കേരളത്തിലെ തദ്ദേശസ്ഥാപനങ്ങളെ തകർക്കാൻ ആസൂത്രിതനീക്കവുമായി കേന്ദ്ര സർക്കാർ. ന്യായമായി ലഭിക്കേണ്ട തുക നൽകാതെയും നൽകുന്നവയ്ക്ക് അനാവശ്യ നിബന്ധനവച്ചുമാണ്‌ ഈ ശ്രമം. 15-ാം ധനകമീഷൻ ഗ്രാന്റ്‌ ഇനത്തിൽ നൽകേണ്ട 833.50 കോടി രൂപയാണ്‌ ഒരു മുന്നറിയിപ്പുമില്ലാതെ പിടിച്ചുവച്ചത്‌. ഗ്രാമീണ മേഖലയ്‌ക്കുള്ള 630 കോടിയും നഗരവികസനത്തിനുള്ള 203.50 കോടിയുമുൾപ്പടെയുള്ള തുകയാണിത്‌. കേന്ദ്രം നൽകുന്ന തുക ചെലവഴിക്കാൻ പല നൂലാമാലകളും അടിച്ചേൽപ്പിച്ചിട്ടുമുണ്ട്. കേരളത്തിന്റെ വികേന്ദ്രീകരണാസൂത്രണ മാതൃകയുടെ അന്തസ്സത്തയ്‌ക്ക്‌ വിരുദ്ധമായതാണ് പല വ്യവസ്ഥകളും. സംസ്ഥാനം തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകുന്ന വികസനഗ്രാന്റ് എങ്ങനെ ചെലവഴിക്കണമെന്ന തീട്ടൂരവുമുണ്ട്‌.

മുൻകാലങ്ങളിൽ കേന്ദ്ര ധനകമീഷൻ അനുവദിച്ചിരുന്ന ഗ്രാന്റ് പ്രാദേശിക സർക്കാരുകൾക്ക്‌ സ്വതന്ത്രമായി വിനിയോഗിക്കാമായിരുന്നു. എന്നാൽ, 2020-21 മുതൽ ഇതിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. 15–ാം ധനകമീഷൻ (2021-26) ഗ്രാന്റിന്റെ 60 ശതമാനവും ടൈഡ് ഗ്രാന്റായാണ് നൽകിയത്. കേന്ദ്രം നിഷ്കർഷിക്കുന്ന പരിമിത പ്രവർത്തനങ്ങൾക്കേ ഈ തുക വിനിയോഗിക്കാനാകൂ എന്നാണ് നിർദേശം. ബാക്കി 40 ശതമാനം തുകയാണ്‌ ബെയ്‌സിക് ഗ്രാന്റ്. മൊത്തം ഗ്രാന്റിന്റെ ഒരു ഭാഗം ഹെൽത്ത് ഗ്രാന്റാക്കിയും മാറ്റി. രാജ്യമാകെ ഒരേ രീതിയിൽ നടപ്പാക്കേണ്ട ആറ് പദ്ധതിക്കാണ് തുക നൽകുന്നത്. സംസ്ഥാനത്തിന്റെ വൈവിധ്യവും ആവശ്യവും മനസ്സിലാക്കാതെയാണിത്. ഇവയിൽ മിക്കതും കേരളം നേരത്തേ യാഥാർഥ്യമാക്കിയതാണ്‌. അതേസമയം സംസ്ഥാന സർക്കാർ ഓരോ വർഷവും 0.5 ശതമാനം വർധനയോടെ 30 ശതമാനംവരെ തുകയാണ്‌ തദ്ദേശസ്ഥാപനങ്ങൾക്ക് നൽകുന്നത്‌. ഈ സാമ്പത്തിക വർഷം ഇത്‌ 27.19 ശതമാനമാണ്‌ (8258 കോടി).

കേരളത്തിലെ തദ്ദേശസ്ഥാപനങ്ങളെ സ്‌തംഭിപ്പിക്കാനും അതുവഴി വികേന്ദ്രീകൃതാസൂത്രണത്തെ അട്ടിമറിക്കാനുമുള്ള നീക്കമാണ്‌ കേന്ദ്ര സർക്കാർ നടത്തുന്നത്. ഐക്യരാഷ്ട്ര സംഘടനയുടെ സുസ്ഥിര വികസന ലക്ഷ്യം തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതികളിൽ സന്നിവേശിപ്പിക്കാൻ കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന നിബന്ധന ഫെഡറൽ തത്വങ്ങൾക്ക് യോജിച്ചതല്ല. പ്രാദേശിക സർക്കാരുകളുടെ പ്രവർത്തന സ്വാതന്ത്ര്യത്തെ പ്രതികൂലമായി ബാധിക്കുംവിധം അവ അടിച്ചേൽപ്പിക്കുകയാണ്‌. ഇത്‌ കേരള വികസനത്തിന്റെ സുപ്രധാനഭാഗമായ തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തനം നിശ്ചലമാക്കാനുള്ള ലക്ഷ്യത്തോടെയാണ്. 

കൂടുതൽ ലേഖനങ്ങൾ

എറണാകുളം - ബംഗളൂരു വന്ദേ ഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹം

സ. പിണറായി വിജയൻ

എറണാകുളം - ബംഗളൂരു വന്ദേ ഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുത്

ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ്‌ രാജ്യം ഉദയം ചെയ്യുന്നതിന്‌ ഇടയാക്കിയ ചരിത്രപരമായ ഒക്‌ടോബർ വിപ്ലവം നടന്നിട്ട്‌ 108 വർഷം പൂർത്തിയാകുകയാണ്‌. ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുതാണ്‌.

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അടിയന്തിരാവസ്ഥ കാലത്ത് കൊടിയ പീഢനങ്ങൾക്കിടയിലുൾപ്പെടെ സിപിഐ എമ്മിനെ മലയോര മേഖലയിൽ നയിച്ച മികച്ച കമ്യൂണിസ്റ്റിനെയാണ് കെ എം ജോസഫിൻ്റെ നിര്യാണത്തിലൂടെ നഷ്ടമാകുന്നത്.

യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രിയോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി

വർക്കലയ്ക്ക് സമീപം ട്രെയിനിൽ വെച്ച് യുവതിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി.