Skip to main content

എല്‍ഡിഎഫിനെ രാഷ്ട്രീയമായി എതിര്‍ക്കാന്‍ പറ്റാത്തതിനാല്‍ മന്ത്രിയെതന്നെ കായികമായി ആക്രമിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിക്കുന്ന ഹീനമായ മാര്‍ഗമാണ്‌ കോണ്‍ഗ്രസ്‌ സ്വീകരിച്ചിട്ടുള്ളത്‌

എല്‍ഡിഎഫിനെ രാഷ്ട്രീയമായി എതിര്‍ക്കാന്‍ പറ്റാത്തതിനാല്‍ മന്ത്രിയെതന്നെ കായികമായി ആക്രമിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിക്കുന്ന ഹീനമായ മാര്‍ഗമാണ്‌ കോണ്‍ഗ്രസ്‌ സ്വീകരിച്ചിട്ടുള്ളത്‌. ഇത്‌ അങ്ങേയറ്റം പ്രതിഷേധാര്‍ഹവും, അപലപനീയവുമാണ്‌. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ്‌ ഒരു വനിതാ മന്ത്രി ആക്രമിക്കപ്പെടുന്നത്‌. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ നേരിടാന്‍ പോകുന്ന പരാജയഭീതിയാണ്‌ ഒരു തരത്തിലും ന്യായീകരിക്കാനാകാത്ത വിധമുള്ള അക്രമ സമരങ്ങള്‍ക്ക്‌ യുഡിഎഫിനേയും, കോണ്‍ഗ്രിനേയും പ്രേരിപ്പിക്കുന്നത്‌.

കണ്ണൂര്‍ റെയില്‍സ്റ്റേഷനകത്ത്‌ കയറി മന്ത്രിയെ ആക്രമിച്ച ക്രിമനലുകളെ പറഞ്ഞയച്ചത്‌ കോണ്‍ഗ്രസാണ്‌. വീണ ജോര്‍ജിനെ നിരന്തരമായി പിന്നാലെ നടന്ന്‌ വേട്ടയാടുകയാണ്‌ ഇപ്പോള്‍ പ്രതിപക്ഷം. നിയമസഭയിലും പുറത്തും ആരോഗ്യ മന്ത്രിയെ ലക്ഷ്യമിട്ട്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമോത്സുകമായ പ്രചരണങ്ങളുടെ ചുവട്‌ പിടിച്ചാണ്‌ യൂത്ത്‌ കോണ്‍ഗ്രസ്‌, കെഎസ്‌യു പ്രവര്‍ത്തകര്‍ ക്രിമിനലുകളെ പോലെ വീണയുടെ വാഹനത്തിന്‌ മുന്നില്‍ ചാടുന്നതും, പരിപാടികള്‍ അലങ്കോലപ്പെടുത്താന്‍ ശ്രമിക്കുന്നതും. അപ്പോഴൊന്നും ഒട്ടും കുലുങ്ങാതെ തന്റെ ലക്ഷ്യത്തിലൂടെ നടന്ന്‌ നീങ്ങിയ മന്ത്രിയാണ്‌ വീണാ ജോര്‍ജ്‌. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ റീത്ത്‌വച്ചതും ഗേറ്റ്‌ തകര്‍ത്തതും ഉള്‍പ്പെടെയുള്ള നീക്കങ്ങള്‍ തന്നെ അവരെ അപായപ്പെടുത്താനാണ്‌ എന്ന്‌ ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്‌. ഏതെങ്കിലും സംഘടനയുടെ പ്രതിഷേധമല്ല, അക്രമികള്‍ കൂട്ടത്തോടെ വന്ന്‌ വിളയാടുന്നതാണ്‌ കണ്ണൂരില്‍ കണ്ടത്‌.

എന്തിനാണ്‌ വീണയെ നിരന്തരംവേട്ടയാടുന്നത്‌ എന്ന്‌ കോണ്‍ഗ്രസ്‌ കേരളത്തിലെ ജനങ്ങളോട്‌ പറയണം. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ആരോഗ്യ മേഖലയാക്കി കേരളത്തെ മാറ്റിയതാണോ അവര്‍ ചെയ്‌തകുറ്റം. വയറ്റില്‍ കത്രിക വച്ച്‌ കെട്ടിയതുള്‍പ്പെടെ അവര്‍ക്ക്‌ ഒരു വിധത്തിലും പങ്കില്ലാത്ത സംഭവങ്ങളുടെ പേരിലാണ്‌ അക്രമ സമരങ്ങള്‍ നടത്തുന്നത്‌. കോട്ടയത്ത്‌ മെഡിക്കല്‍ കോളേജില്‍ കെട്ടിടം ഇടിഞ്ഞു വീണ്‌ ഒരാള്‍ മരിക്കാന്‍ ഇടയായ സംഭവത്തിലുംഅവരെ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിച്ചു. പര്‍വ്വതീകരിച്ചുകാണിക്കുന്ന അപൂര്‍വ്വ സംഭവങ്ങള്‍ ഉണ്ടാകുമ്പോഴെല്ലാം ആരെയെങ്കിലും പഴിച്ച്‌ രക്ഷപ്പെടാനല്ല, അടിയന്തിര പരിഹാരത്തിനും നടപടികള്‍ക്കുമാണ്‌ മന്ത്രി വീണ ശ്രമിച്ചിട്ടുള്ളത്‌. കോട്ടയം മെഡിക്കല്‍ കോളേജില്‍ കോണ്‍ഗ്രസ്‌ മന്ത്രിയായിരുന്ന വി.എസ്‌ ശിവകുമാറിന്റെ കാലത്ത്‌ പണിത, 12 വര്‍ഷം മാത്രം പഴക്കമുള്ള കെട്ടിടമാണ്‌ ഇടിഞ്ഞ തെന്ന സത്യം പോലും കഴിഞ്ഞ ദിവസമാണ്‌ അവര്‍ നിയമസഭയില്‍ പറഞ്ഞത്‌. പാവപ്പെട്ടവരും സാധാരണക്കാരുമായ ലക്ഷക്കണക്കിന്‌ മനുഷ്യരുടെ ആശ്രയമായ പൊതുആതുരാലായങ്ങളെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി നിലവാരത്തിലേക്ക്‌ ഉയര്‍ത്തിയ കാലഘട്ടമാണ്‌ ഇത്‌. അതിനായി കേരളത്തിലുടനീളം ഓടി നടക്കുന്ന മന്ത്രിയെ നിശ്ചലമാക്കുകയെന്ന ലക്ഷ്യത്തോടെ നടത്തിയ കാടത്തമാണ്‌ കണ്ണൂരില്‍ കണ്ടത്‌. ഈ അക്രമ മാര്‍ഗത്തെയും ആഭാസ സമരങ്ങളെയും ജനകീയ പ്രതിഷേധം കൊണ്ട്‌ നേരിടുക തന്നെ ചെയ്യും. ജനാധിപത്യപരവും സമാധാന പൂര്‍ണവുമായ പ്രതിഷേധങ്ങള്‍ കേരളത്തിലെമ്പാടും ഉയരണം.

നയപരവും നിലപാടിലുമുള്ള എല്ലാത്തരം രാഷ്ട്രീയ ഭീന്നതകളും ജനങ്ങളുടെ മുന്നില്‍ അവതരിപ്പിച്ചും അവരെ ബോധ്യപ്പെടുത്തിയുമാണ്‌ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തേണ്ടത്‌. കോണ്‍ഗ്രസ്‌ അതെല്ലാംവിട്ട്‌ നുണകൊണ്ടും അക്രമം കൊണ്ടും വിജയിക്കാമെന്ന വ്യാമോഹത്തിലാണ്‌. ആരോഗ്യ മേഖലയ്‌ക്കെതിരെ അടക്കം കോണ്‍ഗ്രസിന്റെ ചില തന്ത്രജ്ഞര്‍ ഉപദേശിച്ച പ്രകാരം നടത്തിയ നുണപ്രചാരണങ്ങളെല്ലാം തകര്‍ന്നടിഞ്ഞതിന്റെ ജാള്യമാണ്‌ അക്രമത്തിലൂടെ പുറത്തുവരുന്നത്‌. ജനാധിപത്യത്തിന്റേയും സമാധാനത്തിന്റേയും വഴിയിലൂടെ കോണ്‍ഗ്രസ്‌ പ്രവര്‍ത്തിക്കാന്‍ തയ്യാറായില്ലെങ്കില്‍ കേരളത്തിലെ ജനങ്ങള്‍ അവരെതിരുത്തുമെന്ന്‌ ഓര്‍മ്മിപ്പിക്കുന്നു.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നു, കേരളത്തിന്റെ ഭാവിക്കായി, ജനങ്ങളുടെ ക്ഷേമത്തിനായി, ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും വേണ്ടി പോരാട്ടം തുടരും

സ. പിണറായി വിജയൻ

നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നു. ഈ തെരഞ്ഞെടുപ്പിൽ വിജയം നേടിയ യുഡിഎഫിനെ അഭിനന്ദനങ്ങൾ അറിയിക്കുന്നു.

ബ്രാഞ്ച് തലംവരെ ചർച്ച നടത്തി പരാജയകാരണം പരിശോധിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് അപ്രതീക്ഷിത പരാജയമാണ് ഉണ്ടായത്. ബ്രാഞ്ച് തലംവരെ ചർച്ച നടത്തി പരാജയകാരണം പരിശോധിക്കും. ജനങ്ങളെ വിശ്വാസത്തിലെടുത്ത് തിരിച്ചടി വിലയിരുത്തും. സംഘടനാപരവും രാഷ്ട്രീയവുമായ പ്രശ്നങ്ങളും വിവിധ പ്രചാരവേലകളും തിരിച്ചടിക്ക് ഇടയാക്കി.

തൊഴിലാളി വർഗ്ഗത്തിന്റെ വിമോചനത്തിനായുള്ള പോരാട്ടങ്ങൾ ശക്തമാകുമ്പോൾ അതിന് അടിത്തറ പാകിയ മഹാ വിപ്ലവകാരിയുടെ ഓർമ്മകൾ നമ്മെ കൂടുതൽ കരുത്തരാക്കും

ലോകം ഇന്നേവരെ ദർശിച്ചിട്ടുള്ള ഏറ്റവും വലിയ മനുഷ്യമോചന പ്രത്യയശാസ്ത്രത്തിന്റെ പ്രോദ്ഘാടകനായ കാൾ മാർക്സ് ജനിച്ചിട്ട് മെയ് അഞ്ചിന് 208 വർഷം. മാർക്സിന്റെ ചിന്താധാരകൾ ലോകത്തോട്‌ വിശദീകരിച്ച ആദ്യനാളുകളിൽ അന്നത്തെ ബൂർഷ്വാ ഭരണകൂടങ്ങളും മതങ്ങളും അദ്ദേഹത്തെ കഠിനമായി ആക്ഷേപിച്ചു.

മുനയൻകുന്ന് രക്തസാക്ഷി ദിനം

1948 മെയ് ഒന്നിനാണ് വടക്കേ മലബാറിലെ കോൺഗ്രസ്‌ ഭീകരവാഴ്ചയ്‌ക്കെതിരായ ചെറുത്തുനിൽപ്പിൽ മുനയൻകുന്നിൽ ആറ്‌ ധീരയോദ്ധാക്കൾ രക്തസാക്ഷികളായത്. എംഎസ്‌പിക്കാരുടെ തോക്കുകൾ ഉതിർത്ത തീയുണ്ടയ്‌ക്കിരയായി ജീവൻ ത്യജിച്ച പോരാളികളുടെ ഉജ്വലമായ ഓർമകൾക്ക്‌ ഇന്ന് 78 വർഷം തികയുന്നു.