Skip to main content

സംസ്ഥാനത്തെ ശ്വാസം മുട്ടിക്കുന്ന കേന്ദ്ര നയങ്ങളെ പിന്തുണയ്ക്കുന്ന നിലപാടാണ് കോൺഗ്രസിന്റേത്

സംസ്ഥാനത്തെ വിവിധ മാർ​ഗങ്ങളിലൂടെ ശ്വാസം മുട്ടിക്കുകയാണ് കേന്ദ്രമെന്നും അതിനെ പിന്തുണയ്ക്കുന്ന സമീപനമാണ് യുഡിഎഫിന്റേതും കോൺഗ്രസിന്റേതും. വിവിധ വികസന പരിപാടികളിലൂടെ ആധുനിക കേരളത്തിന് അടിത്തറയിടുകയാണ് സംസ്ഥാനത്തെ ആദ്യ കമ്മ്യൂണിസ്റ്റ് ​ഗവണമെന്റിന്റെ കാലം മുതൽ. ഈ സർക്കാരും അതുതന്നെയാണ് ചെയ്യുന്നത്. എന്നാൽ ഇതിനൊക്കെ തടയിടുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. സംസ്ഥാന ഗവൺമെന്റിനെ ഞെരുക്കാനുള്ള പ്രവർത്തനങ്ങൾ കേന്ദ്രസർക്കാർ നടത്തുന്നു. സാമ്പത്തികമായി ശ്വാസം മുട്ടിക്കുന്നു. എല്ലാ രംഗത്തും കേരളത്തെ അവ​ഗണിക്കാൻ ശ്രമിക്കുകയാണ് കേന്ദ്രം. അനാവശ്യ വ്യവസ്ഥകൾ അടിച്ചേൽപ്പിച്ച് സംസ്ഥാനത്തിന് കേന്ദ്രത്തിൽ നിന്ന് കടം എടുക്കാൻ പോലും കഴിയാത്ത അവസ്ഥയിലേക്ക് മാറിയിരിക്കുകയാണ്. കേരളത്തെ പിറകോട്ടടിപ്പിക്കുക എന്ന ഒറ്റ ഉദ്ദേശം മാത്രമാണ് ഇതിനു പിന്നിൽ.

കേന്ദ്രത്തിന്റെ കേരളത്തോടുള്ള നിലപാടിൽ കേരളം ഒറ്റക്കെട്ടായാണ് നിൽക്കേണ്ടത്. എന്നാൽ കോൺ​ഗ്രസിനും യുഡിഎഫിനും അതിന് കഴിയുന്നില്ല. കേന്ദ്രഗവൺമെന്റ് കരുതുന്നതു പോലെ തന്നെ ഇവിടെയൊരു വികസനവും നടക്കരുതെന്ന് ആഗ്രഹിക്കുന്നവരാണ് കോൺഗ്രസെന്നും കേന്ദ്രം തെറ്റായ നടപടികൾ സ്വീകരിക്കുമ്പോൾ അതിനെ വിമർശിക്കാൻ പോലും വലതുപക്ഷം തയ്യാറാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പാർലമെന്റ് അം​ഗങ്ങളെല്ലാം കൂടി കേന്ദ്ര ധനമന്ത്രിയെ കാണാൻ തീരുമാനിച്ചപ്പോഴും യുഡിഎഫ് എംപിമാർ വരികയോ നിവേദനത്തിൽ ഒപ്പിടുകയോ ചെയ്തില്ല. ഇത് സംസ്ഥാനത്തോടുള്ള ക്രൂരതയാണ്. നവകേരള സദസിനെകുറിച്ച് അപവാദങ്ങൾ പ്രചരിപ്പിക്കാൻ മാത്രമാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നത്. നവകേരള സദസ് വിജയിപ്പിക്കണമെന്ന് ഇടതുപക്ഷ മുന്നണി ആവശ്യപ്പെട്ടതാണ് അദ്ദേഹത്തിന്റെ പ്രശ്നം. സർക്കാരിന്റെ പരിപാടി എന്നു പറഞ്ഞാൽ അത് നാടിന്റെ പരിപാടിയാണ് അത് ഒരു കക്ഷിയുടെ പരിപാടിയായി മാത്രം കാണേണ്ട കാര്യമില്ല.

രാജ്യത്തെ വ്യത്യസ്തതയാർന്ന സംസ്ഥാനമാണ് കേരളമെന്നും ആ വ്യത്യസ്തതയുടെ ഫലമായി കേരളാ മോഡൽ എന്ന പ്രയോഗം തന്നെ ഉയർന്നുവന്നു. സംസ്ഥാനങ്ങളുടെ വികസനപ്രവർത്തനങ്ങൾക്ക് മോഡലാക്കാൻ സാധിക്കുന്ന നിലയ്ക്കാണ് കേരളത്തിന് പുറത്തുള്ളവരടക്കം കേരളാ മോഡലിനെ കാണുന്നത്.
 

കൂടുതൽ ലേഖനങ്ങൾ

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

ഗാസ ഐക്യദാർഢ്യത്തിന്റെ ഭാഗമായി ആരംഭിച്ച ആഗോള ഡിജിറ്റൽ പ്രതിഷേധത്തിൽ പങ്കാളികളാകാൻ അഭ്യർഥിക്കുന്നു

ഗാസ ഐക്യദാർഢ്യത്തിന്റെ ഭാഗമായി ശനിയാഴ്‌ച മുതൽ ആരംഭിച്ച ആഗോള ഡിജിറ്റൽ പ്രതിഷേധത്തിൽ പങ്കാളികളാകാൻ അഭ്യർഥിക്കുന്നു. ഒരാഴ്‌ചക്കാലം രാത്രി ഒമ്പത്‌ മുതൽ ഒമ്പതര വരെ മൊബൈൽ ഫോൺ സ്വിച്ച്‌ഓഫ്‌ ചെയ്‌താണ്‌ പ്രതിഷേധം സംഘടിപ്പിക്കുന്നത്‌.

ബിജെപിയുടെ ഏകാധിപത്യ പ്രവണതകളെ ചെറുത്തുതോൽപ്പിക്കാനുള്ള പോരാട്ടത്തിൽ എല്ലാ വിഭാഗം ജനങ്ങളും അണിനിരക്കണം

കേന്ദ്രസർക്കാരിന്റെ കർഷക–തൊഴിലാളി വിരുദ്ധ നയങ്ങളെ പൊരുതിത്തോൽപ്പിക്കുമെന്ന നിശ്ചയദാർഢ്യവുമായി രാജ്യത്തെ അധ്വാനിക്കുന്ന വർഗം. കർഷകരും കർഷക–വ്യവസായത്തൊഴിലാളികളുമടക്കം കോടിക്കണക്കിനുപേർ ഒറ്റക്കെട്ടായി ഒമ്പതിന്‌ നടക്കുന്ന അഖിലേന്ത്യ പൊതുപണിമുടക്കിൽ അണിനിരക്കും.

ബിഹാറിലെ വോട്ടർപ്പട്ടിക പുനഃപരിശോധന തെരഞ്ഞെടുപ്പ്‌ കമീഷൻ ഉപേക്ഷിക്കണം

സ. എം എ ബേബി

ബിഹാറിലെ വോട്ടർപ്പട്ടിക പുനഃപരിശോധന തെരഞ്ഞെടുപ്പ്‌ കമീഷൻ ഉപേക്ഷിക്കണം. ബിഹാറിൽ നിന്നുള്ള വാർത്തകൾ വായിക്കാൻ മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌കുമാർ തയ്യാറാകണം. കമീഷൻ ആവശ്യപ്പെടുന്ന രേഖകൾ വലിയൊരു വിഭാഗംപേരുടെ പക്കലില്ല. ഇവരെല്ലാം പട്ടികയിൽനിന്ന്‌ പുറത്താകും.