Skip to main content

മലയാള മനോരമ നൽകിയ വാർത്ത വ്യാജം, നിയമനടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി എൽഡി എഫ് കൺവീനർ സ. ഇ പി ജയരാജൻ വക്കീല്‍ നോട്ടീസ് അയച്ചു

മലയാള മനോരമ പത്രം ഇന്നലെ (22/11/2023) പ്രസിദ്ധീകരിച്ച വാര്‍ത്തയ്ക്ക് എതിരെ നിയമനടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി വക്കീല്‍ നോട്ടീസ് അയച്ചു. അഡ്വ. രാജഗോപാല്‍ മുഖേന മലയാള മനോരമ പത്രാധിപര്‍ക്കും ലേഖഖനും എതിരെയാണ് നോട്ടീസ് അയച്ചത്. ഒപ്പം പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യക്കും പരാതി നല്‍കി. കരുവന്നൂര്‍ കേസിലെ പ്രതികള്‍ക്ക് ഞാനുമായി ബന്ധമുണ്ടെന്ന തരത്തില്‍ ബോധപൂര്‍വം എന്റെ പേര് ഉള്‍പ്പെടുത്തി വ്യാജവാര്‍ത്തനല്‍കിയിരിക്കുകയാണ് മനോരമ പത്രം. ഈ പ്രതികള്‍ ആരും തന്നെയോ ഞാനുമായി ബന്ധമുണ്ടെന്ന് കോടതിയിലോ അന്വേഷണ സംഘത്തിനോടോ പറഞ്ഞതായി അറിവില്ല. മാത്രമല്ല അത്തരത്തില്‍ ഒരു വിവരം അന്വേഷണ സംഘവും കോടതിയില്‍ പറഞ്ഞിട്ടില്ല. എന്നാല്‍ മനോരമ വാര്‍ത്തകളെ വളച്ചൊടിച്ച് മനപ്പൂര്‍വം എനിക്കെതിരെ വാര്‍ത്ത ചമയ്ക്കുകയാണ്. വക്കീല്‍ നോട്ടീസ് ലഭിച്ച് തൊട്ടടുത്ത ദിവസം മനോരമ ഇപ്പോള്‍ നല്‍കിയ വാര്‍ത്ത തെറ്റാണെന്ന് കാണിച്ച് തിരുത്തിയ വാര്‍ത്ത പ്രസിദ്ധീകരിച്ചില്ലെങ്കില്‍ മറ്റു നിയമനടപടികളുമായി മുന്നോട്ടുപോകും.
 

കൂടുതൽ ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.