Skip to main content

സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചാരണം നടത്തുന്നതിനെതിരെ സ. ബൃന്ദകാരാട്ട്‌ സംസ്ഥാന പൊലീസ്‌ മേധാവിക്കും സൈബർ സെല്ലിനും പരാതി നൽകി

നവകേരളസദസുമായി ബന്ധിപ്പിച്ച്‌ സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചാരണം നടത്തുന്നതിനെതിരെ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗവും മുൻ പാർലമെന്റ്‌ അംഗവുമായ സ. ബൃന്ദകാരാട്ട്‌ സംസ്ഥാന പൊലീസ്‌ മേധാവിക്കും സൈബർ സെല്ലിനും പരാതി നൽകി. ഓൺലൈൻ മാധ്യമങ്ങളിലൂടെ തന്റെ പേരും ചിത്രവുമുപയോഗിച്ച്‌ അപകീർത്തികരമായ പ്രസ്താവന പ്രചരിപ്പിക്കുന്നവരെ കണ്ടെത്തി കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്ന്‌ പരാതിയിൽ സ. ബൃന്ദകാരാട്ട്‌ ആവശ്യപ്പെട്ടു.

‘കേരളത്തിൽ ഇപ്പോൾ നടക്കുന്നത്‌ ധൂർത്താണെന്നും, പിണറായിയും സഖാക്കളും ഉമ്മൻചാണ്ടിയെ കണ്ട്‌ പഠിക്കണമെന്നും’ സ. ബൃന്ദ കാരാട്ട് പറഞ്ഞതായാണ്‌ കുപ്രചാരണം. മലയാളത്തിലുള്ള ഈ പോസ്റ്റുകൾ വസ്തുതാ വിരുദ്ധവും തന്റെയും പാർടിയുടെയും സൽപ്പേര്‌ കളങ്കപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കൃത്രിമമായി നിർമിച്ചതാണെന്നും താൻ പറഞ്ഞതെന്ന വ്യാജേനയാണ്‌ തെറ്റിദ്ധാരണാജനകമായ പ്രസ്താവന പ്രചരിപ്പിക്കുന്നതെന്നും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻകൂടി ലക്ഷ്യമിട്ടുള്ളതാണ്‌ ഇത്തരം നീക്കമെന്നും സ. ബൃന്ദ കാരാട്ട് പറഞ്ഞു. വ്യാജ പോസ്‌റ്റിന്റെ സ്ക്രീൻ ഷോട്ടുകളും പരാതിക്കൊപ്പം കൈമാറിയിട്ടുണ്ട്‌.

കൂടുതൽ ലേഖനങ്ങൾ

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി. നാട്ടുകാരുടെയും ചേർപ്പ് ഏരിയയിലെ പാർടി അംഗങ്ങളുടെയും സഹായത്തോടെയാണ് വീട് നിർമിച്ചത്. വീടിൻ്റെ നിർമ്മാണം 75 ദിവസംകൊണ്ട് പൂർത്തിയാക്കാനായി.

വെനസ്വേലയിലെ അമേരിക്കൻ കടന്നാക്രമണം ഭീകരപ്രവർത്തനം

സ. പിണറായി വിജയൻ

വെനസ്വേലയിൽ അമേരിക്ക നടത്തിയത് നഗ്നമായ സാമ്രാജ്യത്വ ആക്രമണമാണ്. വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അമേരിക്ക ബോംബാക്രമണം നടത്തി. സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി തെക്കൻ അർദ്ധഗോളത്തിൽ ശത്രുത വളർത്താൻ ശ്രമിക്കുന്ന ഒരു 'തെമ്മാടി രാഷ്ട്രമായി' അമേരിക്ക മാറിയിരിക്കുകയാണ്. ഇത് ഭീകരപ്രവർത്തനമാണ്.

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശം

സ. എം എ ബേബി

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശമാണ്. അമേരിക്ക തെമ്മാടിരാഷ്ട്രമായി പെരുമാറുന്നു. അമേരിക്കൻ ഏകാധിപത്യത്തിന് കീഴ്പ്പെടുത്തുക എന്നതാണ് വെനസ്വേല ആക്രമണത്തിന് പിന്നിലെ ലക്ഷ്യം. ഇന്ന് വെനസ്വേലയ്ക്ക് നേരെ നടന്ന ആക്രമണം നാളെ മറ്റ് രാജ്യങ്ങൾക്ക് നേരെയും നടക്കാം.

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സ. എം എ ബേബി പ്രകാശനം ചെയ്തു

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 2026 ഫെബ്രുവരി 21,22 തീയതികളിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി പ്രകാശനം ചെയ്തു. പാർടി കേന്ദ്ര കമ്മിറ്റി അംഗം സ. ടി എം തോമസ് ഐസക് പങ്കെടുത്തു.