Skip to main content

ഗവർണറുടെ പരാമർശം ഭരണഘടനാ വിരുദ്ധം

തനിക്ക്‌ രാഷ്‌ട്രപതിയോടുമാത്രമേ ബാധ്യതയുള്ളൂവെന്ന്‌ പറയുന്നതിലൂടെ സുപ്രീംകോടതിയെ അംഗീകരിക്കില്ലെന്ന ഗവർണറുടെ നിലപാടാണ്‌ പ്രകടമാകുന്നത്. ഇത്‌ ഭരണഘടനാവിരുദ്ധവും കോടതിയെ അവഹേളിക്കലുമാണ്‌. രാഷ്‌ട്രപതിയെടുത്ത തീരുമാനംവരെ റദ്ദാക്കാൻ സുപ്രീംകോടതിക്ക്‌ അധികാരമുണ്ട്‌. കണ്ണൂർ സർവകലാശാലാ വിസിയെ നിയമിച്ചത്‌ ചാൻസലറാണ്‌. അതിനാൽ സർക്കാരിന്റെ നിയമനമല്ല, ചാൻസലറുടെ നിയമനമാണ്‌ കോടതി റദ്ദാക്കിയത്‌. നിയമപരമായി നിലനിൽക്കുമോ എന്നുതോന്നിയ മൂന്ന്‌ പ്രശ്‌നങ്ങളാണ്‌ ഉയർന്നത്‌. ഇവയോട്‌ കോടതിക്കും വ്യത്യസ്‌ത നിലപാടല്ല എന്നാണ്‌ വ്യക്തമാകുന്നത്‌. സമ്മർദത്തിന്‌ വിധേയമായാണ്‌ നിയമിച്ചതെന്ന്‌ ഗവർണർ പറയുമ്പോൾ സ്വാഭാവികമായും സുപ്രീംകോടതിക്ക്‌ അത്‌ രേഖപ്പെടുത്തേണ്ടിവരും. താൻ കേസിൽ കക്ഷിയായിരുന്നില്ല എന്നാണ്‌ ഗവർണർ പറയുന്നത്‌. റബർ സ്‌റ്റാമ്പല്ലെന്ന്‌ നാഴികയ്‌ക്ക്‌ നാൽപ്പതുവട്ടം പറയുന്നയാൾ സമ്മർദത്തിനുവഴങ്ങിയെന്ന്‌ സ്വയം പറയുകയാണ്‌. ചാൻസലർക്കെതിരെയാണ്‌ കോടതിയുടെ പരാമർശങ്ങൾ
 

കൂടുതൽ ലേഖനങ്ങൾ

സ്വാതന്ത്ര്യ സമ്പാദനവേളയിൽ ഏതാണ്ട് തുല്യമായിരുന്നു ചൈനയുടെയും ഇന്ത്യയുടെയും സമ്പദ്ഘടനകൾ, എന്നാൽ ഇന്ന് ചൈനീസ് സമ്പദ്ഘടന ഇന്ത്യൻ സമ്പദ്ഘടനയുടെയും അഞ്ചിരട്ടി വലുപ്പമുണ്ട്

സ. ടി എം തോമസ് ഐസക്

ലോക ഉല്പാദനത്തിൽ ഇന്ത്യയുടെയും ചൈനയുടെയും പങ്കെന്ത്? കഴിഞ്ഞ 2000 വർഷത്തെ ചരിത്രം ഇതിനോടൊപ്പം കൊടുത്തിരിക്കുന്ന ചിത്രത്തിൽ നിന്നും ലഭിക്കും. ആഗോള ജിഡിപി 100 എന്ന് കണക്കാക്കിയാൽ പ്രധാനപ്പെട്ട ലോകരാജ്യങ്ങളുടെ വിഹിതം എങ്ങനെ മാറിവന്നുവെന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്.

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.