Skip to main content

രാഹുൽ ഗാന്ധി ബിജെപിയോട് മത്സരിക്കണം

തങ്ങളുടെ പ്രധാന ശത്രു ബിജെപിയാണോ ഇടതുപക്ഷമാണോയെന്ന്‌ കോൺഗ്രസ്‌ തീരുമാനിക്കണം. രാഹുൽ ഗാന്ധി എവിടെ മത്സരിക്കണമെന്ന്‌ തീരുമാനിക്കേണ്ടത്‌ കോൺഗ്രസാണ്‌. എന്നാൽ, അദ്ദേഹം മത്സരിക്കേണ്ടത്‌ ഇന്ത്യ കൂട്ടായ്‌മയുടെ ഭാഗമായ രാഷ്ട്രീയ സംവിധാനത്തോടല്ല. മറിച്ച്‌, ബിജെപിയോടാണ്‌. രാഹുൽ ഗാന്ധി എൽഡിഎഫിനെതിരെ മത്സരിക്കുമ്പോൾ നൽകുന്ന സന്ദേശമെന്താണ്‌. ഇന്ത്യ കൂട്ടായ്‌മയുടെ ഏറ്റവും പ്രധാന കേന്ദ്രമാണ്‌ കേരളം. ഇങ്ങനെയുള്ള സംസ്ഥാനത്താണോ രാഹുൽ ഗാന്ധി മത്സരിക്കേണ്ടത്‌. സാമാന്യ മര്യാദയുള്ള ഏത്‌ രാഷ്‌ട്രീയക്കാരനുമറിയാം രാഹുൽ എവിടെയാണ്‌ മത്സരിക്കേണ്ടതെന്ന്‌.

കേരളത്തിൽ എൽഡിഎഫും യുഡിഎഫും തമ്മിലാണ്‌ മത്സരം. യുഡിഎഫിന്‌ മൃദുഹിന്ദുത്വ നിലപാടാണുള്ളത്‌. അവരുടെ പ്രധാന ശത്രു സിപിഐ എമ്മാണ്‌. ബിജെപിക്കെതിരെ വിട്ടുവീഴ്‌ചയില്ലാത്ത പോരാട്ടമാണ്‌ ഇടതുപക്ഷം നടത്തുന്നത്‌. മതനിരപേക്ഷതയും ജനാധിപത്യ മൂല്യവും കാത്തുസൂക്ഷിക്കാൻ എൽഡിഎഫിനെ വിജയിപ്പിക്കുകയാണ്‌ വേണ്ടത്.

രാജസ്ഥാനിലെ ഭാദ്രയിൽ സിപിഐ എം സ്ഥാനാർഥിയുടെ പരാജയത്തിന്‌ കാരണം കോൺഗ്രസ്‌ വോട്ടുകൾ ബിജെപിയിലേക്ക്‌ പോയതാണ്. ഭാദ്രയിൽ സിപിഐ എമ്മിന്‌ ഒരു ലക്ഷത്തിലധികം വോട്ട്‌ കിട്ടി. ബിജെപിയായിരുന്നു മുഖ്യ എതിരാളി. കോൺഗ്രസിന്‌ കഴിഞ്ഞ തവണയുണ്ടായിരുന്ന 37574 വോട്ട്‌ 3771 ആയി ചുരുങ്ങി. ബാക്കി വോട്ടുകൾ ബിജെപിക്ക്‌ പോയി.
 

കൂടുതൽ ലേഖനങ്ങൾ

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

ഗാസ ഐക്യദാർഢ്യത്തിന്റെ ഭാഗമായി ആരംഭിച്ച ആഗോള ഡിജിറ്റൽ പ്രതിഷേധത്തിൽ പങ്കാളികളാകാൻ അഭ്യർഥിക്കുന്നു

ഗാസ ഐക്യദാർഢ്യത്തിന്റെ ഭാഗമായി ശനിയാഴ്‌ച മുതൽ ആരംഭിച്ച ആഗോള ഡിജിറ്റൽ പ്രതിഷേധത്തിൽ പങ്കാളികളാകാൻ അഭ്യർഥിക്കുന്നു. ഒരാഴ്‌ചക്കാലം രാത്രി ഒമ്പത്‌ മുതൽ ഒമ്പതര വരെ മൊബൈൽ ഫോൺ സ്വിച്ച്‌ഓഫ്‌ ചെയ്‌താണ്‌ പ്രതിഷേധം സംഘടിപ്പിക്കുന്നത്‌.

ബിജെപിയുടെ ഏകാധിപത്യ പ്രവണതകളെ ചെറുത്തുതോൽപ്പിക്കാനുള്ള പോരാട്ടത്തിൽ എല്ലാ വിഭാഗം ജനങ്ങളും അണിനിരക്കണം

കേന്ദ്രസർക്കാരിന്റെ കർഷക–തൊഴിലാളി വിരുദ്ധ നയങ്ങളെ പൊരുതിത്തോൽപ്പിക്കുമെന്ന നിശ്ചയദാർഢ്യവുമായി രാജ്യത്തെ അധ്വാനിക്കുന്ന വർഗം. കർഷകരും കർഷക–വ്യവസായത്തൊഴിലാളികളുമടക്കം കോടിക്കണക്കിനുപേർ ഒറ്റക്കെട്ടായി ഒമ്പതിന്‌ നടക്കുന്ന അഖിലേന്ത്യ പൊതുപണിമുടക്കിൽ അണിനിരക്കും.

ബിഹാറിലെ വോട്ടർപ്പട്ടിക പുനഃപരിശോധന തെരഞ്ഞെടുപ്പ്‌ കമീഷൻ ഉപേക്ഷിക്കണം

സ. എം എ ബേബി

ബിഹാറിലെ വോട്ടർപ്പട്ടിക പുനഃപരിശോധന തെരഞ്ഞെടുപ്പ്‌ കമീഷൻ ഉപേക്ഷിക്കണം. ബിഹാറിൽ നിന്നുള്ള വാർത്തകൾ വായിക്കാൻ മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌കുമാർ തയ്യാറാകണം. കമീഷൻ ആവശ്യപ്പെടുന്ന രേഖകൾ വലിയൊരു വിഭാഗംപേരുടെ പക്കലില്ല. ഇവരെല്ലാം പട്ടികയിൽനിന്ന്‌ പുറത്താകും.