Skip to main content

കേരളത്തെ പിറകോട്ടടിപ്പിക്കാനാണ്‌ കേന്ദ്രസർക്കാർ നിരന്തരം ശ്രമിക്കുന്നത്

കേരളത്തെ പിറകോട്ടടിപ്പിക്കാനാണ്‌ കേന്ദ്രസർക്കാർ നിരന്തരം ശ്രമിക്കുന്നത്. ഓഖി, നിപ്പ, പ്രളയം, കോവിഡ് മഹാമാരി തുടങ്ങിയ പ്രതിസന്ധികളെ അതിജീവിച്ച നാടിനെ കേന്ദ്ര സർക്കാർ അവഗണിക്കുന്ന സ്ഥിതിയാണുണ്ടായത്‌. നമ്മുടെ നാടിന്റെ അതിജീവനം ലോക ശ്രദ്ധ നേടിയതാണ്‌. നാടാകെ ഒരുമിച്ച് നിൽക്കേണ്ട ഘട്ടത്തിൽപ്പോലും കേന്ദ്രസർക്കാർ അർഹതപ്പെട്ടത് നിഷേധിച്ചു. നാടിനെ ഉയർത്തിക്കൊണ്ടുവരേണ്ട ഘട്ടത്തിലാണ് കേന്ദ്രം ഈ നിലപാട് സ്വീകരിച്ചത്. സഹായിക്കാൻ തയ്യാറായ രാഷ്ട്രങ്ങളെപ്പോലും പിന്തിരിപ്പിച്ചു. കേരളം രക്ഷപ്പെടാൻ പാടില്ലെന്ന ലക്ഷ്യം മാത്രമാണ്‌ കേന്ദ്രസർക്കാരിനുണ്ടായത്‌. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സഹായങ്ങൾ നിരാകരിച്ചുകൊണ്ട്‌ കേരളത്തെ ചൂഷണം ചെയ്യുന്ന സമീപനം സ്വീകരിച്ചു. ഈ ഘട്ടങ്ങളിൽ കേരളത്തിനൊപ്പം നിൽക്കാതെ എതിർപ്പ് ഉയർത്താനാണ്‌ പ്രതിപക്ഷമായ യുഡിഎഫും ശ്രമിച്ചത്‌. അത്‌ ഇന്നും തുടരുന്നു. കേന്ദ്ര വിവേചനത്തെ ചോദ്യം ചെയ്യാൻപോലും യുഡിഎഫ് തയ്യാറാകുന്നില്ല.

കേരളത്തിന്റെ ശബ്ദം ഉയരേണ്ട പാർലമെന്റിൽ യുഡിഎഫ്‌ എംപിമാർ മൗനം പാലിക്കുകയാണ്‌. പ്രളയകാലത്തെ ജീവനക്കാരുടെ സാലറി ചലഞ്ചിനെപ്പോലും എതിർത്തു. ദുരവസ്ഥകളിൽ നാടിനോടൊപ്പം നിൽക്കാൻ യുഡിഎഫ് തയ്യാറാകുന്നില്ല. ഓരോ കാലത്തും ചെയ്യേണ്ട കാര്യങ്ങൾ അപ്പപ്പോൾ ചെയ്ത്‌ കാലാനുസൃതമായ മുന്നേറ്റം ഉണ്ടാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ജനങ്ങളുടെ ഐക്യവും ഒരുമയുമാണ് അതിജീവനത്തിന്റെ അടിസ്ഥാനം. ഒരുമയോടെയും ഐക്യത്തോടെയും നേരിട്ടാൽ നമുക്ക് അസാധ്യമായി ഒന്നുമില്ല.
 

കൂടുതൽ ലേഖനങ്ങൾ

പുതിയ ജിഎസ്‌ടി നിരക്ക്; കേരളത്തിന്‌ നഷ്‌ടം 10,000 കോടി

സ. കെ എൻ ബാലഗോപാൽ

പ്രധാനമന്ത്രി നരേന്ദ്ര മോദി ഏകപക്ഷീയമായി പ്രഖ്യാപിച്ച പുതിയ ജിഎസ്ടി നിരക്കുകൾ നിലവിൽ വരുന്നതോടെ കേരളത്തിന് വർഷം എണ്ണായിരം കോടി രൂപ മുതൽ പതിനായിരം കോടി രൂപ വരെ വരുമാന നഷ്ടമുണ്ടാകും. ജിഎസ്ട‌ി നിരക്കുകൾ കുറച്ചതിൽ തെറ്റില്ല.

നവജാത ശിശു മരണനിരക്കിൽ അമേരിക്കയെയും കേരളം പിന്നിലാക്കിയിരിക്കുന്നു

സ. കെ എൻ ബാലഗോപാൽ

നവജാത ശിശു മരണനിരക്കിൽ അമേരിക്കയെയും കേരളം പിന്നിലാക്കിയിരിക്കുന്നു. അമേരിക്കയിലെ ശിശു മരണനിരക്ക് 5.6 ആണെങ്കിൽ കേരളത്തിലത് 5 ആണ്. ഇന്ത്യയിലെ ശരാശരി 25 ഉം ഉത്തർപ്രദേശ്, ഛത്തീസ്ഗഡ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ ശിശു മരണനിരക്ക് 37 മാണ്.

നിർണായക സന്ദർഭങ്ങളിലെല്ലാം ബി ജെ പിക്ക് ആയുധം കൊടുക്കുന്നത് വെറും രാഷ്ട്രീയ അവിവേകം മാത്രമാണോ?

സ. എം ബി രാജേഷ്

രാജ്യം ഉറ്റുനോക്കുന്ന ഒരു തെരഞ്ഞെടുപ്പ് ബിഹാറിൽ നടക്കുകയാണ്. എല്ലാ കുത്സിത തന്ത്രങ്ങളും പയറ്റിയിട്ടും ബി ജെ പിയാകെ അടിപതറി, അങ്കലാപ്പിലാണ്. ഇന്ത്യാ സഖ്യം ബിഹാറിനെ ഇളക്കിമറിച്ച പ്രചാരണത്തിലൂടെ ആത്മവിശ്വാസത്തിൻ്റെ നെറുകയിലും.

ജാതിയെന്നാൽ മനുഷ്യജാതിയാണെന്നും മതമെന്നാൽ മാനവികതയാണെന്നും ലോകത്തെ ഉദ്ബോധിപ്പിച്ച എക്കാലത്തെയും മഹാനായ നവോത്ഥാന നായകനാണ് ശ്രീനാരായണഗുരു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഇന്ന് ശ്രീനാരായണഗുരു ജയന്തി. ജാതിയെന്നാൽ മനുഷ്യജാതിയാണെന്നും മതമെന്നാൽ മാനവികതയാണെന്നും ലോകത്തെ ഉദ്ബോധിപ്പിച്ച എക്കാലത്തെയും മഹാനായ നവോത്ഥാന നായകനാണ് ശ്രീനാരായണഗുരു.