Skip to main content

കേരളത്തെ ദ്രോഹിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ ഒരക്ഷരം മിണ്ടാതെ സെമി ബിജെപി കളിക്കുന്നതുകൊണ്ടാണ്‌ കോൺഗ്രസ്‌ തകരുന്നത്

രാജസിംഹാസനത്തിലിരുന്ന്‌ കേരളത്തെ ദ്രോഹിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ ഒരക്ഷരം മിണ്ടാതെ സെമി ബിജെപി കളിക്കുന്നതുകൊണ്ടാണ്‌ കോൺഗ്രസ്‌ തകരുന്നത്. മുഖ്യമന്ത്രിയെയും കുടുംബത്തെയും തെറിവിളിച്ചതുകൊണ്ട്‌ കോൺഗ്രസ്‌ രക്ഷപ്പെടില്ല. വി ഡി സതീശനെപ്പോലെ തലക്കനവും അഹങ്കാരവും ധിക്കാരവുമുള്ള നേതാക്കളാണ്‌ കോൺഗ്രസിന്റെ ഗതികേട്‌. കേരളത്തിൽനിന്നുള്ള 18 യുഡിഎഫ്‌ എംപിമാരിൽ ഒരാൾ കേന്ദ്രത്തിനെതിരെ അടിയന്തര പ്രമേയം അവതരിപ്പിച്ചപ്പോൾ സതീശനും കൂട്ടരും അദ്ദേഹത്തെ ആക്രമിക്കുകയാണ്‌.

നിയമസഭാ തെരഞ്ഞെടുപ്പിൽ അഞ്ച് സംസ്ഥാനങ്ങളിലും ജയിക്കുമെന്നാണ്‌ കോൺഗ്രസ്‌ നേതാക്കൾ പറഞ്ഞത്‌. അവരുടെ നയത്തിന്റെയും നടപടിയുടെയും ഫലമാണ്‌ ഈ തകർച്ച. ഇന്ത്യയിലെ മറ്റേതെങ്കിലും കക്ഷികളുമായി ധാരണയിലെത്താൻ അവർ തയ്യാറാവുന്നില്ല. തെറ്റുതിരുത്തി മുന്നോട്ടുപോവാനുള്ള സുവർണാവസരമാണിത്. കേരളത്തിന്‌ അർഹമായ 61,624 കോടി രൂപ തടഞ്ഞുവച്ച കേന്ദ്ര സർക്കാർ രാഷ്‌ട്രീയ വിരോധം തീർക്കുകയാണ്‌. അതേക്കുറിച്ച്‌ പറയാൻ മാധ്യമങ്ങളും പ്രതിപക്ഷവും തയ്യാറാകുന്നില്ല.
 

കൂടുതൽ ലേഖനങ്ങൾ

കേന്ദ്ര ബജറ്റ് ജനവിരുദ്ധം

സ. ടി എം തോമസ് ഐസക്

ബിജെപിയുടെ ശിങ്കിടി മുതലാളിമാർക്കും സിൽബന്ധി സംസ്ഥാനങ്ങൾക്കും വേണ്ടിയുള്ള ഒരു ജനവിരുധ കേന്ദ്ര ബജറ്റാണ്‌ ഇന്ന്‌ അവതരിപ്പിച്ചത്‌.

ബിജെപി രാജ്യത്ത് നടത്തിക്കൊണ്ടിരിക്കുന്ന മതരാഷ്ട്രവാദ നിലപാടുകൾക്കെതിരെ സിപിഐ എം ശക്തമായ ആശയപ്രചരണം നടത്തും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ബിജെപി രാജ്യത്ത് നടത്തിക്കൊണ്ടിരിക്കുന്ന മതരാഷ്ട്രവാദ നിലപാടുകൾക്കെതിരെ ശക്തമായ ആശയപ്രചരണം നടത്തും. സമൂഹത്തിന്റെ വിവിധ മേഖലകളിൽ കടന്നുകൂടി വർഗീയവത്കരണത്തിനുള്ള ശ്രമമാണ് ആർഎസ്എസും ബിജെപിയും നടത്തുന്നത്. ഇതിനെ ചെറുക്കാനാണ് തീരുമാനം.

രാഷ്ട്രീയ നിലനില്‍പ്പ് ലക്ഷ്യമിട്ട് ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളെയും അവഗണിക്കുന്നതാണ് കേന്ദ്ര ബജറ്റ്

സ. പിണറായി വിജയൻ

ഒറ്റ നോട്ടത്തിൽ തന്നെ സംസ്ഥാനങ്ങള്‍ക്കിടയില്‍ വിവേചനപരമായ സമീപനം കൈക്കൊള്ളുന്ന ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചത്.

ബ്ലൂ ഇക്കണോമിയുടെ പേരിൽ തീരമേഖലയെ ദ്രോഹിക്കുന്ന കേന്ദ്ര നിലപാട് തിരുത്തിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നീല സമ്പദ്‌വ്യവസ്ഥയുടെ (ബ്ലൂ ഇക്കണോമി) പേരുപറഞ്ഞ്‌ കേന്ദ്രം തുടരുന്ന ദ്രോഹനടപടികൾ തിരുത്തിക്കാൻ ലക്ഷക്കണക്കായ മത്സ്യത്തൊഴിലാളികളെ അണിനിരത്തി സിപിഐ എം ശക്തമായ പ്രക്ഷോഭം നടത്തും.