റെയിൽവേ വികസനത്തിന്റെ കാര്യത്തിൽ സംസ്ഥാനത്തിന്റെ ആവശ്യം കണ്ടറിഞ്ഞ് നിലപാട് സ്വീകരിക്കാൻ കേന്ദ്ര സർക്കാർ തയാറാകുന്നില്ല. സിൽവർ ലൈൻ പദ്ധതിക്കെതിരായ കേന്ദ്ര നിലപാട് ഇതു വ്യക്തമാക്കുന്നതാണ്. ഈ നിഷേധാത്മക സമീപനം എല്ലാക്കാലവും കേന്ദ്രസർക്കാരിന് തുടരാൻ കഴിയില്ല. നാടിന്റെ വികസനത്തിൽ അതീവ പ്രാധാന്യമുള്ളതാണ് വേഗതയുള്ള ട്രെയിനുകൾ. വന്ദേഭാരത് ട്രെയിൻ വന്നപ്പോഴാണ് വേഗതയുള്ള ട്രെയിനുകളുടെ ആവശ്യകത എല്ലാവർക്കും ബോധ്യമായത്.
വന്ദേഭാരത് ട്രെയിൻ വന്നപ്പോഴാണ് വേഗതയുള്ള ട്രെയിനുകളുടെ ആവശ്യകത എല്ലാവർക്കും ബോധ്യമായത്. കൃത്യസമയം പാലിക്കുന്നതിന് വന്ദേഭാരത് ഓടുമ്പോൾ മറ്റ് ട്രെയിൻ യാത്രക്കാർ വലിയ പ്രയാസം നേരിടുകയാണ്. നിലവിലെ റെയിൽവേ ലൈൻ തന്നെ ഉപയോഗിക്കുന്നതിനാലാണിത്. പ്രത്യേകമായ റെയിൽവേ ലൈനായിരുന്നു കേരളത്തിന്റെ പദ്ധതി. അത് നല്ല രീതിയിൽ യാത്രാപ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കും. അതിനായി ഇനിയും കാത്തിരിക്കേണ്ടതുണ്ട്.