Skip to main content

സഖാവ് എ കെ നാരായണന്റെ സ്മരണയ്ക്ക് മുന്നിൽ അഭിവാദ്യം അർപ്പിക്കുന്നു

സിപിഐ എം കാസറഗോഡ് ജില്ലാ മുൻ സെക്രട്ടറി സഖാവ് എ കെ നാരായണന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. സ. എ കെ നാരായണൻ ദീർഘകാലം കാസറഗോഡ് ജില്ലയിലെ പാർടിയുടെ അമരക്കാരനായിരുന്നു. ബീഡിമേഖലയിലെ തൊഴിലാളികളെ സംഘടിപ്പിച്ചാണ്‌ സഖാവ് പൊതുപ്രവർത്തനത്തിലേക്ക്‌ വരുന്നത്‌. ബീഡിതൊഴിലാളികളുടെ അഖിലേന്ത്യാ നേതാവെന്ന നിലയിൽ അദ്ദേഹം ശ്രദ്ധേയനായി. ദിനേശ്‌ ബീഡി സംഘം രൂപീകരിക്കുന്നതിനിടയാക്കിയ മംഗലാപുരത്തെ ബീഡി സമരത്തിൽ പങ്കെടുത്ത്‌ ജയിലിലായി. അടിയന്തിരാവസ്ഥയിൽ മിസ തടവുകരാനായി കണ്ണൂർ സെൻട്രൽ ജയിലിലും കഴിഞ്ഞു. സഖാവ് എ കെ നാരായണന്റെ സ്മരണയ്ക്ക് മുന്നിൽ അഭിവാദ്യം അർപ്പിക്കുന്നു.
 

കൂടുതൽ ലേഖനങ്ങൾ

പുതിയ ജിഎസ്‌ടി നിരക്ക്; കേരളത്തിന്‌ നഷ്‌ടം 10,000 കോടി

സ. കെ എൻ ബാലഗോപാൽ

പ്രധാനമന്ത്രി നരേന്ദ്ര മോദി ഏകപക്ഷീയമായി പ്രഖ്യാപിച്ച പുതിയ ജിഎസ്ടി നിരക്കുകൾ നിലവിൽ വരുന്നതോടെ കേരളത്തിന് വർഷം എണ്ണായിരം കോടി രൂപ മുതൽ പതിനായിരം കോടി രൂപ വരെ വരുമാന നഷ്ടമുണ്ടാകും. ജിഎസ്ട‌ി നിരക്കുകൾ കുറച്ചതിൽ തെറ്റില്ല.

നവജാത ശിശു മരണനിരക്കിൽ അമേരിക്കയെയും കേരളം പിന്നിലാക്കിയിരിക്കുന്നു

സ. കെ എൻ ബാലഗോപാൽ

നവജാത ശിശു മരണനിരക്കിൽ അമേരിക്കയെയും കേരളം പിന്നിലാക്കിയിരിക്കുന്നു. അമേരിക്കയിലെ ശിശു മരണനിരക്ക് 5.6 ആണെങ്കിൽ കേരളത്തിലത് 5 ആണ്. ഇന്ത്യയിലെ ശരാശരി 25 ഉം ഉത്തർപ്രദേശ്, ഛത്തീസ്ഗഡ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ ശിശു മരണനിരക്ക് 37 മാണ്.

നിർണായക സന്ദർഭങ്ങളിലെല്ലാം ബി ജെ പിക്ക് ആയുധം കൊടുക്കുന്നത് വെറും രാഷ്ട്രീയ അവിവേകം മാത്രമാണോ?

സ. എം ബി രാജേഷ്

രാജ്യം ഉറ്റുനോക്കുന്ന ഒരു തെരഞ്ഞെടുപ്പ് ബിഹാറിൽ നടക്കുകയാണ്. എല്ലാ കുത്സിത തന്ത്രങ്ങളും പയറ്റിയിട്ടും ബി ജെ പിയാകെ അടിപതറി, അങ്കലാപ്പിലാണ്. ഇന്ത്യാ സഖ്യം ബിഹാറിനെ ഇളക്കിമറിച്ച പ്രചാരണത്തിലൂടെ ആത്മവിശ്വാസത്തിൻ്റെ നെറുകയിലും.

ജാതിയെന്നാൽ മനുഷ്യജാതിയാണെന്നും മതമെന്നാൽ മാനവികതയാണെന്നും ലോകത്തെ ഉദ്ബോധിപ്പിച്ച എക്കാലത്തെയും മഹാനായ നവോത്ഥാന നായകനാണ് ശ്രീനാരായണഗുരു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഇന്ന് ശ്രീനാരായണഗുരു ജയന്തി. ജാതിയെന്നാൽ മനുഷ്യജാതിയാണെന്നും മതമെന്നാൽ മാനവികതയാണെന്നും ലോകത്തെ ഉദ്ബോധിപ്പിച്ച എക്കാലത്തെയും മഹാനായ നവോത്ഥാന നായകനാണ് ശ്രീനാരായണഗുരു.